PRODUCT

കരുത്തേറിയ ഡ്യൂക്ക് ശ്രേണിയില്‍ ഇനി കുഞ്ഞനും! 125 സിസി ഡ്യൂക്കിനെ കെടിഎം അവതരിപ്പിച്ചു 

ഇന്ത്യന്‍ വിപണിയില്‍ 125 ശ്രേണിയില്‍ ഏറ്റവും വില കൂടിയ പ്രീമിയം ബൈക്കാണ് ഡ്യൂക്ക് 125. യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു കെടിഎം ഡ്യൂക്ക് ഇന്ത്യയിലേക്ക് എത്തിയത്.

കരുത്തേറിയ ഡ്യൂക്ക് ശ്രേണിയിലേക്ക് കുഞ്ഞന്‍ ഡ്യൂക്കിനെ കെടിഎം അവതരിപ്പിച്ചു. ഇന്നു മുതല്‍ രാജ്യത്തെ മുഴുവന്‍ കെടിഎം ഡീലര്‍ഷിപ്പുകള്‍ വഴിയും പുതിയ ഡ്യൂക്ക് 125 ലഭ്യമാകും. 1.18 ലക്ഷം രൂപയാണ് വില. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ 125 ശ്രേണിയില്‍ ഏറ്റവും വില കൂടിയ പ്രീമിയം ബൈക്കാണ് ഡ്യൂക്ക് 125. മോഡല്‍ നിരയില്‍ 200 ഡ്യൂക്കിനും താഴെ ഇടംകണ്ടെത്തുന്ന 125 ഡ്യൂക്ക്, ഇന്ത്യയില്‍ കെടിഎം അവതരിപ്പിക്കുന്ന ഏറ്റവും ചെറിയ ബൈക്കാണ്. യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു കെടിഎം ഡ്യൂക്ക് ഇന്ത്യയിലേക്ക് എത്തിയത്. ഇതില്‍ വിജയം കാണാനും കമ്പനിക്ക് സാധിച്ചു.

125 സിസിയുള്ള കുഞ്ഞന്‍ ഡ്യൂക്കിന് ഇന്ത്യയില്‍ സാധ്യതയില്ലെന്നു ഇത്രനാളും കെടിഎം കരുതി. അതുകൊണ്ടാണ് 200 ഡ്യൂക്ക്, 390 ഡ്യൂക്ക്, RC200, RC390, 250 ഡ്യൂക്ക് അവതാരങ്ങള്‍ നിരനിരയായി ഇന്ത്യന്‍ നിരത്തുകളിലെത്തിയപ്പോഴും 125 ഡ്യൂക്കിനെ കമ്പനി നിരത്തിലെത്തിച്ചിരുന്നില്ല. ആ ശ്രേണികൂടി ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ കുഞ്ഞന്‍ ഡ്യൂക്കിനെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

കരുത്തേറിയ ഡ്യൂക്ക് ശ്രേണിയില്‍ ഇനി കുഞ്ഞനും! 125 സിസി ഡ്യൂക്കിനെ കെടിഎം അവതരിപ്പിച്ചു 

390 ഡ്യൂക്കിനോടാണ് രാജ്യാന്തര വിപണിയില്‍ 125 ഡ്യൂക്കിന് സാമ്യം. എന്നാല്‍ ബൈക്കിന്റെ ഇന്ത്യന്‍ പതിപ്പിന് മുന്‍തലുറ 200 ഡ്യൂക്ക് മോഡലാണ് പ്രചോദനം. ഇതുകൊണ്ടു തന്നെ എല്‍ഇഡി ഹെഡ്ലാമ്പോ, ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററോ 125 ഡ്യൂക്കിന് കമ്പനി നല്‍കിയിട്ടില്ല. ബോഡി ഗ്രാഫിക്സില്‍ ചെറിയ മാറ്റമുണ്ട്. ട്രെല്ലീസ് ഫ്രെയിമില്‍ തന്നെയാണ് വാഹനത്തിന്റെ നിര്‍മാണം. ചെറിയ ഹെഡ്ലൈറ്റ്, വലിയ ഫോര്‍ക്ക്, വലിയ പെട്രോള്‍ ടാങ്ക്, പൊങ്ങി നില്‍ക്കുന്ന പിന്‍സീറ്റ് എന്നിവ പുതിയ ഡ്യൂക്ക് 125ന്റെ സവിശേഷതകളാണ്.

കരുത്തേറിയ ഡ്യൂക്ക് ശ്രേണിയില്‍ ഇനി കുഞ്ഞനും! 125 സിസി ഡ്യൂക്കിനെ കെടിഎം അവതരിപ്പിച്ചു 

സുരക്ഷയ്ക്കായി മുന്നില്‍ 300 എംഎം ഡിസ്‌കും പിന്നില്‍ 230 എംഎം ഡിസ്‌കുമാണ് ബ്രേക്കും നല്‍കിയിരിക്കുന്നു. സിംഗിള്‍ ചാനല്‍ എബിഎസ് (ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം) സ്റ്റാന്റേര്‍ഡാണ്. ഈ ശ്രേണിയില്‍ എബിഎസ് ഉള്‍പ്പെടുത്തുന്ന ആദ്യ കമ്പനി കൂടിയാണ് കെടിഎം ഡ്യൂക്ക്. റൈഡിങ്ങിന് സുഖകരമായ സീറ്റിങ് പൊസിഷനും 125 ഡ്യൂക്കിന് കമ്പനി പ്രദാനം ചെയ്തിരിക്കുന്നു.

ലിക്വിഡ് കൂളിംഗ് ശേഷിയുള്ള 124.7 സിസി ഒറ്റ സിലിണ്ടര്‍ ഫ്യൂവല്‍ എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. 14.5 ബിഎച്ച്പി കരുത്തും 11.80 എന്‍എം ടോര്‍ക്കും കെടിഎം 125 ഡ്യൂക്കിന് പരമാവധി ലഭിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. 27 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്നു നിറങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തുക. വൈറ്റ്, ബ്ലാക്ക്, ഓറഞ്ച് നിറങ്ങള്‍ മോഡലില്‍ തിരഞ്ഞെടുക്കാം. ഇന്ത്യന്‍ വിപണിയില്‍ യമഹ R15 V3.0, ടിവിഎസ് അപാച്ചെ RTR 160 4V, ബജാജ് പള്‍സര്‍ NS160 മോഡലുകളുമായി കെടിഎം 125 ഡ്യൂക്കിന്റെ നിരത്തിലെ എതിരാളികള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018