PRODUCT

ക്വാഡ്രി സൈക്കിള്‍ ഇനി സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം; ക്യൂട്ടിന്റെ വില്‍പ്പനയ്ക്ക് കരുത്തെന്ന് കമ്പനി 

ഓട്ടോയിക്കും കാറിനും ഇടയില്‍ വരുന്ന വാഹനമാണ് ക്വാഡ്രി സൈക്കിളുകള്‍. 2012 ഓട്ടോ എക്‌സ്‌പോയിലാണ് ബജാജിന്റെ ക്യൂട്ടിനെ ആദ്യമായി അവതരിപ്പിച്ചത്.

ക്വാഡ്രിസൈക്കിളുകള്‍ ഇനി സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെന്ന് കേന്ദ്ര ഗതാഗത വകുപ്പ്. ക്വാഡ്രി സൈക്കിളുകള്‍ ടാക്സി വാഹനമായി രജിസ്റ്റര്‍ ചെയ്യാനാണ് നേരത്തെ അനുമതി നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്വകാര്യ വാഹനമായും പാസഞ്ചര്‍ വാഹനമായും രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. ഓട്ടോയിക്കും കാറിനും ഇടയില്‍ വരുന്ന വാഹനമാണ് ക്വാഡ്രിസൈക്കിളുകള്‍ എന്നറിയപ്പെടുന്നത്.

ക്വാഡ്രി സൈക്കിള്‍  ഇനി സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം; ക്യൂട്ടിന്റെ വില്‍പ്പനയ്ക്ക് കരുത്തെന്ന് കമ്പനി 

അടുത്തിടെയാണ് ബജാജ് ക്വാഡ്രി സൈക്കിള്‍ വിഭാഗത്തിലെ ആദ്യ വാഹനത്തെ അവതരിപ്പിച്ചത്. ക്യൂട്ട് എന്ന് പേരിട്ടിരിക്കുന്ന വാഹനം ടാറ്റയുടെ നാനോയെക്കാള്‍ ചെറിയ രൂപമാണ്. ക്വാഡ്രി സൈക്കിളുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതോടെ ക്യൂട്ടിന്റെ വില്‍പ്പനയ്ക്ക് കരുത്ത് പകരുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. 2012 ഓട്ടോ എക്‌സ്‌പോയിലാണ് ബജാജിന്റെ ക്യൂട്ടിനെ ആദ്യമായി അവതരിപ്പിച്ചത്. സുരക്ഷാ കാരണങ്ങലള്‍ ചൂണ്ടിക്കാട്ടിയുള്ള തടസ്സങ്ങളെല്ലാം മറികടന്നാണ് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ക്യൂട്ട് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്.

ക്വാഡ്രി സൈക്കിള്‍  ഇനി സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം; ക്യൂട്ടിന്റെ വില്‍പ്പനയ്ക്ക് കരുത്തെന്ന് കമ്പനി 

ഈ വര്‍ഷമാണ് ക്വാഡ്രി സൈക്കിളുകളെ വാഹനമായി സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതിന് പിന്നാലെയാണ് ബജാജിന്റെ ക്യൂട്ട് ഇന്ത്യന്‍ നിരത്തിലെത്തുന്നത്. കാറുകള്‍ പോലെ നാല് ടയറും ഹാര്‍ഡ് ടോപ്പിലുമാണ് ഈ വാഹനം നിരത്തുകളിലേക്ക് എത്തുന്നത്. എന്നാല്‍, കരുത്ത് കുറഞ്ഞ എന്‍ജിനാണ് ക്യൂട്ടില്‍ ഒരുക്കിയിട്ടുള്ളത്. ക്വാഡ്രി സൈക്കിള്‍ ശ്രേണിയിലെത്തുന്ന വാഹനങ്ങളില്‍ 800 സിസിയില്‍ താഴെ കരുത്തുള്ള എന്‍ജിന്‍ മാത്രമേ ഉപയോഗിക്കാവുകയുള്ളു. കാറുകളെ അപേക്ഷിച്ച് കൂടുതല്‍ മൈലേജും കുറഞ്ഞ മലിനീകരണവുമാണ് ക്യൂട്ട് ഉറപ്പ് നല്‍കുന്നത്. ലിറ്ററിന് 30 കിലോമീറ്ററില്‍ കൂടുതലായിരിക്കും ഇന്ധനക്ഷമതയെന്നും കമ്പനി അവകാശപ്പെടുന്നു. പരമാവധി സ്പീഡ് മണിക്കൂറില്‍ 70 കിലോമീറ്ററായിരിക്കും. നിലവില്‍ ക്വാഡ്രി സൈക്കിളായി എത്തുന്ന ബജാജ് ക്യൂട്ടിന് മൂന്ന് ലക്ഷം രൂപയില്‍ താഴെയാണ് വില.

ക്വാഡ്രി സൈക്കിള്‍  ഇനി സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം; ക്യൂട്ടിന്റെ വില്‍പ്പനയ്ക്ക് കരുത്തെന്ന് കമ്പനി 

കുഞ്ഞന്‍ ക്യൂട്ടിന് 2752 എംഎം ആണ് ആകെ നീളം. 1312 എംഎം വീതിയും 1652 എംഎം ഉയരവും 1925 എംഎം വീല്‍ബേസും ക്യൂട്ടിനുണ്ട്. 400 കിലോഗ്രാമാണ് ഭാരം. 216 സിസി സിംഗിള്‍ സിലിണ്ടര്‍ വാട്ടര്‍കൂള്‍ഡ് ഫോര്‍ വാല്‍വ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. പരമാവധി 13 ബിഎച്ച്പി പവറും 20 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. എല്‍പിജി, സിഎന്‍ജി വകഭേദത്തിലും ക്യൂട്ട് ലഭ്യമാകും. 5 സ്പീഡ് സ്വീക്ഷ്വന്‍ഷ്യല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. 2015 മുതല്‍ ലാറ്റിന്‍ അമേരിക്കന്‍, യൂറോപ്യന്‍, ആഫ്രിക്കന്‍ വിപണികളില്‍ ബജാജ് ക്യൂട്ട് വില്‍ക്കുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018