PRODUCT

ജാവയ്ക്ക് കേരളത്തില്‍ ഏഴ് ഡീലര്‍ഷിപ്പുകള്‍; ഓണ്‍ലൈന്‍ ബുക്കിങ് തകൃതി! 

രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും ജാവയ്ക്ക് ഡീലര്‍ഷിപ്പുണ്ട്. ഇതില്‍ ഏഴ് ഡീലര്‍ഷിപ്പുകള്‍ കേരളത്തിലാണ്.

ഇടവേളയ്‌ക്കൊടുവില്‍ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്ന ജാവയുടെ ആദ്യ ഡീലര്‍ഷിപ് ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും. ജാവയുടെ ഓണ്‍ലൈന്‍ ബുക്കിങ് തകൃതിയായി മുന്നേറുകയാണ്. 5000 രൂപയ്ക്കാണ് ഇപ്പോള്‍ വാഹനത്തിന്റെ ബുക്കിങ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 105 ഡീലര്‍ഷിപ്പുകള്‍ തുടങ്ങുമെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നെങ്കിലും എവിടെയെല്ലാമാണ് ഈ ഡീലര്‍ഷിപ്പ് എന്ന കാര്യങ്ങളൊന്നും വ്യക്തമാക്കിയിരുന്നില്ല. ഒടുവിലിപ്പോള്‍ ഔദ്യോഗിക വെബ് സൈറ്റ് വഴി ഡീലര്‍ഷിപ്പ് വിവരങ്ങളും കമ്പനി പുറത്തുവിട്ടു.

രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും ജാവയ്ക്ക് ഡീലര്‍ഷിപ്പുണ്ട്. മുംബൈ, ഡല്‍ഹി, ഹൈദരബാദ്, പുമെ നഗറങ്ങളിലൊക്കെ ഒന്നിലേറെ ജാവ വില്‍പ്പനശാലകള്‍ ഒരുങ്ങുന്നുണ്ട്. അന്ധേരി (വെസ്റ്റ്), ചെമ്പൂര്‍, താനെ, വാഷി എന്നിവിടങ്ങളിലാവും മുംബൈയിലെ വില്‍പ്പനശാലകള്‍. ഡല്‍ഹിയില്‍ കൃഷ്ണനഗര്‍, ഗുര്‍ജന്‍വാല ടൗണ്‍, സാകേത്, തിലക് നഗര്‍ എന്നിവിടങ്ങളിലും പുണെയില്‍ ബാനെര്‍, കോറെഗാവ് പാര്‍ക്ക്, ചിഞ്ച്വാഡ് സ്റ്റേഷന്‍ എന്നിവിടങ്ങളിലും ഡീലര്‍മാരുണ്ടാവും. ഹൈദരബാദില്‍ റാണിഗുഞ്ച്, ബഞ്ചാര ഹില്‍സ്, ഗാച്ചിബൗളി ഹൈടെക് റോഡ്, കുകുട്പള്ളി മേഖലകളിലാവും ഷോറൂമുകള്‍. കൂടാതെ ബംഗളൂരുവില്‍ അഞ്ചും ചെന്നൈയില്‍ നാലും കൊല്‍ക്കത്തയില്‍ ഒന്നും ഡീലര്‍ഷിപ്പുകള്‍ ഉണ്ടാവുകമെന്നാണു സൂചന.

ഇതില്‍ ഏഴ് ഡീലര്‍ഷിപ്പുകള്‍ കേരളത്തിലാണ്. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഡീലര്‍ഷിപ്പുകള്‍ അനുവദിച്ചിരിക്കുന്നത്. ഡിസംബര്‍ 15ന് ഇന്ത്യയിലെ ആദ്യ ഡീലര്‍ഷിപ്പിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

കണ്ണൂര്‍ - സൗത്ത് ബസാര്‍

കോഴിക്കോട് - പുതിയങ്ങാടി

തൃശ്ശൂര്‍ - കുറിയച്ചിറ

കൊച്ചി - എടപ്പള്ളി

ആലപ്പുഴ - ഇരുമ്പ് പാലം

കൊല്ലം - പള്ളിമുക്ക്

തിരുവനന്തപുരം - നിറമണ്‍കര ജംങ്ഷന്‍

ജാവ, ജാവ 42, ജാവ പരേക്ക് എന്നീ മൂന്ന് മോഡലുകളാണ് ജാവ നിരയിലുള്ളത്. ഇതില്‍ ജാവ, ജാവ 42 മോഡലുകളാണ് ആദ്യം നിരത്തിലെത്തുന്നത്. ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. കസ്റ്റംമെയ്ഡ് ജാവ പരേക്കിന് 1.89 ലക്ഷം രൂപയുമാണ് വില. 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജാവയ്ക്കും ജാവ 42നും കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കുമേകുന്ന 334 സിസി എന്‍ജിനാണ് പരേക്കിലുള്ളത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018