PRODUCT

ജനുവരിയില്‍ നിസാന്‍ കിക്സ് എത്തും; ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ഔദ്യോഗിക വാഹനമായി 

റെനോ ക്യാപ്ച്ചര്‍, നിസാന്‍ ടെറാനോ തുടങ്ങിയ വാഹനങ്ങള്‍ നിര്‍മിച്ചിരിക്കുന്ന എംഒ പ്ലാറ്റ്‌ഫോമിലായിരിക്കും കിക്‌സിന്റെ നിര്‍മാണം.

ഐസിസി വേള്‍ഡ് കപ്പ് 2019ന്റെ ഔദ്യോഗിക വാഹന പദവി അലങ്കരിക്കുക നിസാന്റെ കോംപാക്ട് എസ്യുവി വാഹനമായ കിക്സ്. വേള്‍ഡ് കപ്പ് മത്സരത്തിന് മുന്നോടിയായി നടക്കുന്ന ഇന്ത്യന്‍ ട്രോഫി പര്യടനത്തില്‍ കിക്സായിരിക്കും ട്രോഫി വഹിക്കുക. നവംബര്‍ 30ന് ആരംഭിക്കുന്ന പര്യടനം ഡിസംബര്‍ 26 വരെ നീണ്ടു നില്‍ക്കും. ഇംഗ്ലണ്ടിലും വെയില്‍സിലുമായി 2019 മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ഐസിസി. ക്രിക്കറ്റ് ലോകകപ്പ് നടക്കുക.

ഒരു കായിക മല്‍സരം എന്നതിലേറെ പ്രാധാന്യമാണ് ക്രിക്കറ്റിന് ഇന്ത്യയിലുള്ളതെന്നും രാജ്യം മുഴുവന്‍ ഒന്നിക്കുന്ന ഈ മല്‍സരത്തിന്റെ മുഖ്യ പങ്കാളിയാകുന്നതില്‍ ഏറെ സന്തോഷമാണുള്ളത്. 
തോമസ് കേഹി, നിസാന്‍ ഇന്ത്യയുടെ ഓപറേഷന്‍സ് പ്രസിഡന്റ്  

രാജ്യത്ത് എട്ട് പ്രധാന നഗരങ്ങളിലൂടെയാണ് നിസാന്‍ കിക്സ് ട്രോഫിയുമായി സഞ്ചരിക്കുന്നത്. പുണെ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലൂടെയാണ് പര്യടനം നടക്കുന്നത്. സുരക്ഷയ്ക്ക് ഏറെ പ്രധാന്യം നല്‍കി നിസാനില്‍ നിന്ന് പുറത്തിറങ്ങുന്ന കോംപാക്ട് എസ്യുവിയാണ് കിക്സ്.

2019 ജനുവരിയില്‍ നിസാന്റെ പുതിയ സബ് കോംപാക്ട് എസ്‌യുവിയായ കിക്സ് വിപണിയിലെത്തും. ഇന്ത്യയില്‍ കിക്സിന്റെ ടെസ്റ്റിങ് പുരോഗമിക്കുകയാണ്. ആഗോളതലത്തില്‍ നിസാന്‍ കിക്സ് വില്‍പ്പന ആരംഭിച്ചെങ്കിലും ഏറെ പ്രത്യേകതകളുമായാണ് മോഡലിന്റെ ഇന്ത്യന്‍ പതിപ്പ് വിപണിയിലെത്തുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

റെനോ ക്യാപ്ച്ചര്‍, നിസാന്‍ ടെറാനോ തുടങ്ങിയ വാഹനങ്ങള്‍ നിര്‍മിച്ചിരിക്കുന്ന എംഒ പ്ലാറ്റ്‌ഫോമിലായിരിക്കും കിക്‌സിന്റെ നിര്‍മാണം.

ജനുവരിയില്‍ നിസാന്‍ കിക്സ് എത്തും; ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ഔദ്യോഗിക വാഹനമായി 

ഫൈവ് സീറ്റര്‍ മോഡലിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍, വിമോഷന്‍ ഗ്രില്‍, വലിയ എയര്‍ഡാമും വാഹനത്തിന്റെ മുന്‍ വശത്തിന്റെ ഭംഗി കൂട്ടുന്നു. ഒഴുകിയിറങ്ങുന്ന മേല്‍ക്കൂരയും കറുത്ത പില്ലറുകളും കിക്സിന്റെ പ്രത്യേകതയാണ്. 17 ഇഞ്ച് വലിപ്പമുള്ള അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍, വലിയ ടെയ്ല്‍ലാമ്പുകള്‍, ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡ്, ബൂട്ടിന് വിലങ്ങനെയുള്ള കട്ടിയേറിയ ക്രോം ലൈനിങ്ങ്, ഷാര്‍ക്ക് ഫിന്‍ ആന്റീന, സ്‌കിഡ് പ്ലേറ്റ് എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതകളാണ്.

ജനുവരിയില്‍ നിസാന്‍ കിക്സ് എത്തും; ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ഔദ്യോഗിക വാഹനമായി 

നിലവിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളായിരിക്കും കിക്ക്‌സിന് ലഭിക്കുക. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 104 ബിഎച്ച്പി കരുത്തും 142 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. 108 ബിഎച്ച്പി കരുത്തും 240 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കും. പെട്രോള്‍ പതിപ്പിലെ മാനുവല്‍ ഗിയര്‍ബോക്‌സ് അഞ്ചു സ്പീഡാണ്. ഡീസല്‍ പതിപ്പില്‍ ആറു സ്പീഡായിരിക്കും.

2014 സാവോപോളോ ഇന്റര്‍നാഷണല്‍ മോട്ടോര്‍ഷോയിലാണ് കിക്‌സ് എന്ന കോംപാക്റ്റ് എസ്‌യുവി കണ്‍സെപ്റ്റ് ആദ്യം പ്രദര്‍ശിപ്പിച്ചത്. കണ്‍സെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷന്‍ പതിപ്പ് 2016ല്‍ ബ്രസീല്‍ വിപണിയിലെത്തിയിരുന്നു. പ്രീമിയം ഫീലുള്ള ഇന്റീരിയര്‍, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ബ്രസീല്‍ മോഡലിലുണ്ട്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018