PRODUCT

ആഡംബരത്തിന്റെ പുതിയ മുഖം; റോള്‍സ് റോയ്‌സ് നിരയിലെ ആദ്യ എസ്‌യുവി ‘കള്ളിനന്‍’ ഇന്ത്യയില്‍ 

ബെന്റ്‌ലി ബെന്റേഗാണ് വാഹനത്തിന്റെ മുഖ്യ എതിരാളി. ഫാന്റത്തിനും ഗോസ്റ്റിനുമിടയിലാണ് റോള്‍സ് റോയ്‌സ് കലിനന്റെ സ്ഥാനം.

ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സിന്റെ ആദ്യ എസ്‌യുവി കള്ളിനന്‍ ഇന്ത്യയിലെത്തി. 6.95 കോടി രൂപയാണ് ഇന്ത്യയിലെ വാഹനത്തിന്റെ എക്സ്ഷോറൂം വില. പുതിയ എസ്യുവിയുടെ ബുക്കിംഗ് റോയള്‍സ് റോയ്സ് ആരംഭിച്ചു. മുന്നില്‍ നിന്നും കാണുമ്പോള്‍ റോള്‍സ് റോയ്‌സ് ഫാന്റത്തെയാണ് പുതിയ കലിനന്‍ എസ്യുവി ഓര്‍മ്മപ്പെടുത്തുക. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കണ്ടെത്തിയ ഒരു അമൂല്യ രത്നത്തിന്റെ പേരാണ് കളളിനന്‍. 1905-ല്‍ ദക്ഷിണാഫ്രിക്കയിലെ ഏതോ ഖനിയില്‍ നിന്ന് കുഴിച്ചെടുത്ത വിലമതിക്കാനാവാത്ത ഈ രത്നത്തിന്റെ പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് റോള്‍സ് റോയിസ് ആദ്യ എസ്യുവിക്ക് ഈ പേര് നല്‍കിയതെന്ന് കമ്പനി വ്യക്തമാക്കി.

ആഡംബരത്തിന്റെ പുതിയ മുഖം; റോള്‍സ് റോയ്‌സ് നിരയിലെ ആദ്യ എസ്‌യുവി ‘കള്ളിനന്‍’ ഇന്ത്യയില്‍ 

റോള്‍സ് റോയ്സിന്റെ ഫാന്റത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കള്ളിനന്‍ എസ്‌യുവിയുടെയും ഡിസൈന്‍. റോള്‍സ് റോയ്സ് കാറുകളുടെ മുഖമുദ്രയായ 'സ്പിരിറ്റ് ഓഫ് എക്സ്റ്റസി' ബോണറ്റിന് മുന്നില്‍ നല്‍കിയിരിക്കുന്നു. ഫാന്റത്തില്‍ കാണുന്ന വലിയ ഗ്രില്‍ കള്ളിനനിലും കമ്പനി നിലനിര്‍ത്തിയിരിക്കുന്നു. എല്‍ഇഡി ഹെഡ്‌ലാമ്പും മുന്നിലെ സവിശേഷതയാണ്. പുരാതന റോള്‍സ് റോയ്‌സുകളെ അനുസ്മരിപ്പിക്കുന്നതാണ് പിന്‍ഭാഗം. ഡി ബാക്ക് ശൈലിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

അകത്തളത്തില്‍ ഏറെ ആധുനികത കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ ഇറങ്ങിയ റോള്‍സ് റോയ്സുകളില്‍ ഏറ്റവും മികച്ചതെന്ന് പറയാം. അഞ്ചു സീറ്ററാണ് എസ്‌യുവിക്ക് നല്‍കിയിരിക്കുന്നത്. അവശ്യമനുസരിച്ച് ഇത് വേണമെങ്കില്‍ നാലു സീറ്ററാക്കി മാറ്റാം. ഇന്റീരിയറിലാണ് വാഹനത്തിന്റെ ആഡംബരം പ്രകടമാകുന്നത്.

ആഡംബരത്തിന്റെ പുതിയ മുഖം; റോള്‍സ് റോയ്‌സ് നിരയിലെ ആദ്യ എസ്‌യുവി ‘കള്ളിനന്‍’ ഇന്ത്യയില്‍ 

ഡാഷ്ബോഡിലും മുന്നിലെ സീറ്റുകളുടെ പിന്നിലുമായി 12 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ബ്ലൂറേ ഡിസ്പ്ലേ ടിവി, ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന 10 സ്പീക്കറുകള്‍, ലതര്‍ ഫിനീഷിഡ് ഇന്റീരിയര്‍, ഫാബ്രിക് കാര്‍പ്പെറ്റ് എന്നിങ്ങനെ നീളുന്നതാണ് ഇന്റീരിയറിന്റെ പ്രത്യേകതകള്‍. മറ്റൊരു വാഹനത്തിലും ഇതുവരെ പരീക്ഷിക്കാത്ത വ്യൂയിങ് സ്യൂട്ടാണ് മറ്റൊരു പ്രധാന ആകര്‍ഷണം. സ്വിച്ചിട്ടാല്‍ പിന്നിലെ ബൂട്ട് തുറന്ന് രണ്ട് കസേരകളും ഒരു ചെറിയ മേശയും പുറത്തേക്ക് വരും. പിന്നില്‍ സ്യൂയിസൈഡ് ഡോറാണ് (തലതിരിഞ്ഞ ഡോറുകള്‍). ഇത്തരത്തിലുള്ള വാതിലുകള്‍ നല്‍കുന്ന ആദ്യ എസ്‌യുവി കൂടിയാണ് കള്ളിനന്‍.

ആഡംബരത്തിന്റെ പുതിയ മുഖം; റോള്‍സ് റോയ്‌സ് നിരയിലെ ആദ്യ എസ്‌യുവി ‘കള്ളിനന്‍’ ഇന്ത്യയില്‍ 

നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്സ്ട്രിയന്‍ വാര്‍ണിങ് സിസ്റ്റം, അലേര്‍ട്ട്നെസ് അസിസ്റ്റ്, പനോരമിക് ദൃശ്യത്തോടുകൂടിയ ഫോര്‍ ക്യാമറ സിസ്റ്റം, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, ആക്ടീവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളിഷന്‍ വാര്‍ണിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

ആഡംബരത്തിന്റെ പുതിയ മുഖം; റോള്‍സ് റോയ്‌സ് നിരയിലെ ആദ്യ എസ്‌യുവി ‘കള്ളിനന്‍’ ഇന്ത്യയില്‍ 

ഫാന്റത്തിലുള്ള 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 പെട്രോള്‍ എന്‍ജിനാണ് ഇതിന് ശക്തിയേകുന്നത്. കള്ളിനനില്‍ എന്‍ജിന്‍ റീ ട്യൂണ്‍ ചെയ്തിട്ടുണ്ട്. എന്‍ജിന് 563 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ഓള്‍ വീല്‍ ഡ്രൈവിലുള്ള ആദ്യ റോള്‍സ് റോയ്‌സാണ് കള്ളിനന്‍. ഇന്ത്യയില്‍ 2019ഓടെ വാഹനത്തിന്റെ വില്‍പ്പന ആരംഭിക്കുകയുള്ളു. ബെന്റ്‌ലി ബെന്റേഗാണ് വാഹനത്തിന്റെ മുഖ്യ എതിരാളി. ഫാന്റത്തിനും ഗോസ്റ്റിനുമിടയിലാണ് റോള്‍സ് റോയ്‌സ് കലിനന്റെ സ്ഥാനം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018