PRODUCT

എബിഎസ് സുരക്ഷയില്‍ കെടിഎം ഡ്യൂക്ക് 200 ഡീലര്‍ഷിപ്പുകളില്‍; വില 1.60 ലക്ഷം രൂപ 

390 ഡ്യൂക്കില്‍ നല്‍കിയിരുന്ന അതേ ഡ്യുവല്‍ ചാനല്‍ എബിഎസാണ് 200 ഡ്യൂക്കിലും. എബിഎസില്ലാത്ത ഡ്യൂക്ക് 200 പതിപ്പ് വില്‍പ്പന തുടരുമെന്ന് കമ്പനി.

കൂടുതല്‍ സുരക്ഷ നല്‍കുന്ന ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്) ഉള്‍പ്പെടുത്തിയ കെടിഎം ഡ്യൂക്ക് 200 ഡീലര്‍ഷിപ്പുകളിലെത്തി. 1.60 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. നോണ്‍ എബിഎസിനെക്കാള്‍ ഒമ്പതിനായിരം രൂപയോളം കൂടുതലാണ് എബിഎസ് സുരക്ഷയില്‍ എത്തുന്ന ഡ്യൂക്കിന്റെ വില. 390 ഡ്യൂക്കില്‍ നല്‍കിയിരുന്ന അതേ ഡ്യുവല്‍ ചാനല്‍ എബിഎസാണ് 200 ഡ്യൂക്കിലും കമ്പനി ഉള്‍പ്പെടുത്തിയത്. എബിഎസ് പതിപ്പു വന്നെങ്കിലും കെടിഎം ഡീലര്‍ഷിപ്പുകളില്‍ എബിഎസില്ലാത്ത ഡ്യൂക്ക് 200 പതിപ്പ് വില്‍പ്പന തുടരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

എബിഎസ് സുരക്ഷയില്‍ കെടിഎം ഡ്യൂക്ക് 200 ഡീലര്‍ഷിപ്പുകളില്‍; വില 1.60 ലക്ഷം രൂപ 

എബിഎസ് ഉള്‍പ്പെടുത്തിയത് ഒഴികെ മറ്റു മാറ്റങ്ങളൊന്നും പുതിയ 200 ഡ്യൂക്കിനില്ല. 2019 ഏപ്രില്‍ മുതല്‍ രാജ്യത്തു പ്രാബല്യത്തില്‍ വരാന്‍പോകുന്ന സുരക്ഷാ ചട്ടങ്ങള്‍ മാനിച്ചാണ് 200 ഡ്യൂക്കിന് എബിഎസ് നല്‍കാനുള്ള കമ്പനിയുടെ തീരുമാനം. 2013 മുതലാണ് 200 ഡ്യൂക്ക് വില്‍പ്പനയ്ക്കു ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചത്. ജര്‍മ്മന്‍ വാഹന ഘടക നിര്‍മ്മാതാക്കളായ ബോഷില്‍ നിന്നുള്ള എബിഎസ് സംവിധാനമാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 199.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ വാള്‍വ് ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് വാഹനത്തിന് കരുത്തേകുക. 25 ബിഎച്ച്പി പവറും 19.2 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. ഓറഞ്ച്, വൈറ്റ്, ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ വാഹനം ലഭ്യമാകും.

എബിഎസ് സുരക്ഷയില്‍ കെടിഎം ഡ്യൂക്ക് 200 ഡീലര്‍ഷിപ്പുകളില്‍; വില 1.60 ലക്ഷം രൂപ 

കരുത്തേറിയ ഡ്യൂക്ക് ശ്രേണിയിലേക്ക് അടുത്തിടെയാണ് കുഞ്ഞന്‍ ഡ്യൂക്കിനെ കെടിഎം അവതരിപ്പിച്ചത്. 1.18 ലക്ഷം രൂപയാണ് കുഞ്ഞന്‍ ഡ്യൂക്കിന്റെ വില. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ 125 ശ്രേണിയില്‍ ഏറ്റവും വില കൂടിയ പ്രീമിയം ബൈക്കാണ് ഡ്യൂക്ക് 125. മോഡല്‍ നിരയില്‍ 200 ഡ്യൂക്കിനും താഴെ ഇടംകണ്ടെത്തുന്ന 125 ഡ്യൂക്ക്, ഇന്ത്യയില്‍ കെടിഎം അവതരിപ്പിക്കുന്ന ഏറ്റവും ചെറിയ ബൈക്കാണ്. യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു കെടിഎം ഡ്യൂക്ക് ഇന്ത്യയിലേക്ക് എത്തിയത്. ഇതില്‍ വിജയം കാണാനും കമ്പനിക്ക് സാധിച്ചു.

125 സിസിയുള്ള കുഞ്ഞന്‍ ഡ്യൂക്കിന് ഇന്ത്യയില്‍ സാധ്യതയില്ലെന്നു ഇത്രനാളും കെടിഎം കരുതി. അതുകൊണ്ടാണ് 200 ഡ്യൂക്ക്, 390 ഡ്യൂക്ക്, RC200, RC390, 250 ഡ്യൂക്ക് അവതാരങ്ങള്‍ നിരനിരയായി ഇന്ത്യന്‍ നിരത്തുകളിലെത്തിയപ്പോഴും 125 ഡ്യൂക്കിനെ കമ്പനി നിരത്തിലെത്തിച്ചിരുന്നില്ല. ആ ശ്രേണികൂടി ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ കുഞ്ഞന്‍ ഡ്യൂക്കിനെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018