PRODUCT

ടീസർ ആവേശം ചോരാതെ ഹാരിയറിനെ ടാറ്റ നിരത്തിലെത്തിച്ചു; തലയെടുപ്പില്‍ എതിരാളികളേക്കാള്‍ മുന്നില്‍ 

ഇക്കോ, സിറ്റി, സ്പോര്‍ട് എന്നീ മൂന്നു ഡ്രൈവിംഗ് ഹാരിയറിലുണ്ട്. 8.8 ഇഞ്ച് വലുപ്പമുള്ള ഫ്ളോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഹാരിയറിന് നല്‍കിയിരിക്കുന്നത്.

പുത്തന്‍ ഹാരിയറിനെയും കൊണ്ട് ടാറ്റ നിരത്തിലേക്കിറങ്ങുന്നു. അടുപ്പിച്ച് അടുപ്പിച്ച് ടീസറുകള്‍ പുറത്ത് വിട്ട് ആരാധകരെ ആവേശം കൊള്ളിച്ചതിന് പിന്നാലെയാണ് കമ്പനി വാഹനത്തെ നിരത്തിലെത്തിച്ചിരിക്കുന്നത്. ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റില്‍നിന്ന് വലിയ മാറ്റമില്ലാതെയാണ് വാഹനത്തെ കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. 2019 ജനുവരിയില്‍ വാഹനം നിരത്തിലെത്തും. XE, XM, XT, XZ എന്നിങ്ങനെ നാല് വകഭേദങ്ങളാണ് വാഹനത്തിനുള്ളത്. പ്രാരംഭ XE മോഡലിന് 16 ലക്ഷം മുതല്‍ വില പ്രതീക്ഷിക്കാമെന്നു ടാറ്റ വെളിപ്പെടുത്തി. പ്രീമിയം ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ ഉയര്‍ന്ന XZ വകഭേദത്തിന് 21 ലക്ഷം രൂപ വരെ വില ഉയരും. ഏരിയല്‍ സില്‍വര്‍, കാലിസ്റ്റോ കോപ്പര്‍, ഓര്‍ക്കസ് വൈറ്റ്, ടെലസ്റ്റോ ഗ്രെയ്, തെര്‍മിസ്റ്റോ ഗോള്‍ഡ് ഉള്‍പ്പെടുന്ന അഞ്ചു നിറങ്ങളില്‍ വാഹനത്തെ നിരത്തില്‍ പ്രതീക്ഷിക്കാം.

ടീസർ ആവേശം ചോരാതെ ഹാരിയറിനെ ടാറ്റ നിരത്തിലെത്തിച്ചു; തലയെടുപ്പില്‍ എതിരാളികളേക്കാള്‍ മുന്നില്‍ 

ലാന്‍ഡ് റോവര്‍ ഡി8 ആര്‍ക്കിടെക്ച്ചറില്‍ ടാറ്റയുടെ പുതിയ ഓമേഗ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. 4598 എംഎം നീളവും 1894 എംഎം വീതിയും 1706 എംഎം ഉയരവും 2741 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. എസ്.യു.വി. ഇണങ്ങുന്ന വിധത്തില്‍ 205 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 50 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയുള്ള ഹാരിയറിന് 1675 കിലോഗ്രമാണ് ഭാരം. വലുപ്പത്തില്‍ ഏഴു സീറ്റര്‍ മഹീന്ദ്ര XUV700, ഹോണ്ട CRV മോഡലുകളെ പോലും ഹാരിയര്‍ കടത്തിവെട്ടും. ശ്രേണിയിലെ ഏറ്റവും നീളവും വീതിയും കൂടിയ എസ്യുവിയാണ് ഹാരിയര്‍.

ഇക്കോ, സിറ്റി, സ്പോര്‍ട് എന്നീ മൂന്നു ഡ്രൈവിംഗ് ഹാരിയറിലുണ്ട്. നോര്‍മല്‍, വെറ്റ്, റഫ് എന്നീ ESP ടെറെയ്ന്‍ റെസ്പോണ്‍സ് മോഡുകളും എസ്യുവിയില്‍ സന്ദര്‍ഭോചിതമായി തെരഞ്ഞെടുക്കാം. HID പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, ത്രിമാന എല്‍ഇഡി ടെയില്‍ലാമ്പുകള്‍, 17 ഇഞ്ച് വലുപ്പമുള്ള അഞ്ചു സ്പോക്ക് അലോയ് വീലുകള്‍ എന്നിവ ഹാരിയറിന്റെ സവിശേഷതകളാണ്. മുന്നിലെ എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ തന്നെ ഇന്‍ഡിക്കേറ്ററായും പ്രവര്‍ത്തിക്കും.

ടീസർ ആവേശം ചോരാതെ ഹാരിയറിനെ ടാറ്റ നിരത്തിലെത്തിച്ചു; തലയെടുപ്പില്‍ എതിരാളികളേക്കാള്‍ മുന്നില്‍ 

8.8 ഇഞ്ച് വലുപ്പമുള്ള ഫ്ളോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഹാരിയറിന് നല്‍കിയിരിക്കുന്നത്. ഒമ്പതു സ്പീക്കറുകളുള്ള ജെബിഎല്‍ ശബ്ദ സംവിധാനം എസ്യുവിയുടെ മാറ്റുകൂട്ടും എന്നു തന്നെ പറയാം. അകത്തളത്തിലെ ഘടകങ്ങള്‍ക്ക് സാറ്റിന്‍ ക്രോം നിറമാണ് ടാറ്റ നിശ്ചയിച്ചിരിക്കുന്നത്. മഴ വീഴുമ്പോള്‍ താനെ പ്രവര്‍ത്തിക്കുന്ന വൈപ്പറുകളും വൈദ്യുത പിന്തുണയോടെ ക്രമീകരിക്കാനും മടക്കാനും കഴിയുന്ന മിററുകളും ഹാരിയറില്‍ ടാറ്റ നല്‍കിയിട്ടുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍ എസി വെന്റുകള്‍, ചെരിവു ക്രമീകരിക്കാവുന്ന സ്റ്റീയറിംഗ് വീല്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, സാധനങ്ങള്‍ സൂക്ഷിക്കാന്‍ നിരവധി സ്റ്റോറേജ് ഇടങ്ങള്‍ എന്നിങ്ങനെ നീളുന്നു വാഹനത്തിലെ ഫീച്ചറുകള്‍. ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂരയാണ് എസ്യുവിക്ക്. സുരക്ഷയുടെ കാര്യത്തിലും ടാറ്റ പിന്നോട്ട് പോയിട്ടില്ല. ടാറ്റയുടെ ഏറ്റവും സുരക്ഷ കൂടിയ മോഡലായി ഹാരിയര്‍ ഔദ്യോഗിക വരവില്‍ അറിയപ്പെടും.

ടീസർ ആവേശം ചോരാതെ ഹാരിയറിനെ ടാറ്റ നിരത്തിലെത്തിച്ചു; തലയെടുപ്പില്‍ എതിരാളികളേക്കാള്‍ മുന്നില്‍ 

ആറു എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റിബിലിറ്റി പ്രോഗ്രാം, എഞ്ചിന്‍ ഇമൊബിലൈസര്‍, ചൈല്‍ഡ് ലോക്ക്, ISOFIX മൗണ്ടുകള്‍, ക്ലച്ച് ലോക്ക്, പിന്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷയ്ക്കായി ടാറ്റ എസ്യുവിയില്‍ ഒരുക്കിയിട്ടുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന റിമൈന്‍ഡര്‍ സംവിധാനം മോഡലില്‍ ഒരുങ്ങുന്നു.

ക്രൈയോട്ടെക് എന്നു ടാറ്റ വിശേഷിപ്പിക്കുന്ന 2.0 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് ഹാരിയറിന്റെ കരുത്ത്. eVGT (അഡ്വാന്‍സ്ഡ് ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിയബിള്‍ ജിയമെട്രി) ടെക്നോളജിയുടെ പിന്‍ബലം ടര്‍ബ്ബോയ്ക്കുണ്ട്. മികവുറ്റ നിയന്ത്രണവും ലോ എന്‍ഡ് ടോര്‍ഖും ഒഴുക്കുള്ള കരുത്തും ഉറപ്പുവരുത്താന്‍ eVGT ടെക്നോളജി നാലു സിലിണ്ടര്‍ എഞ്ചിനെ സഹായിക്കും. 140 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമാണ് ഹാരിയര്‍ പരമാവധി സൃഷ്ടിക്കാനാവുക. ആറു സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.

ടീസർ ആവേശം ചോരാതെ ഹാരിയറിനെ ടാറ്റ നിരത്തിലെത്തിച്ചു; തലയെടുപ്പില്‍ എതിരാളികളേക്കാള്‍ മുന്നില്‍ 

ഹാരിയര്‍ XE

 • ഡ്യുവല്‍ എയര്‍ബാഗ്
 • എബിഎസ്-ഇബിഡി
 • പാര്‍ക്കിങ് സെന്‍സര്‍
 • സ്പീഡ് സെന്‍സിറ്റീവ്
 • ഡോര്‍ ലോക്ക്സ്
 • സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍
 • സെന്‍ട്രല്‍ ലോക്കിങ്
 • പ്രൊജക്റ്റര്‍ ഹെഡ്ലാമ്പ്
 • എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്
 • എല്‍ഇഡി ടെയില്‍ ലാമ്പ്
 • 16 ഇഞ്ച് സ്റ്റീല്‍ വീല്‍
 • പവര്‍ അഡ്ജസ്റ്റബിള്‍ വിങ് മിറര്‍
 • 4 ഇഞ്ച് MID
 • മാനുവല്‍ AC
 • നാല് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്
 • റിയര്‍ എസി വെന്റ്സ്
 • പവര്‍ വിന്‍ഡോ

ഹാരിയര്‍ XM

 • ഫ്രണ്ട് ഫോഗ് ലാമ്പ്
 • റിയര്‍ പാര്‍സല്‍ ഷെല്‍ഫ്
 • നാല് സ്പീക്കറോടുകൂടിയ 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
 • സ്റ്റിയറിങ് മൗണ്ടണ്ട് ഓഡിയോ കണ്‍ട്രോള്‍സ്
 • എക്കോ, സിറ്റി, സ്പോര്‍ട്ട് മള്‍ട്ടി ഡ്രൈവ് മോഡുകള്‍
 • റിമോര്‍ട്ട് സെന്‍ട്രല്‍ ലോക്കിങ്
 • ആറു തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്
 • റിയര്‍ വൈപ്പര്‍
 • ബൂട്ട് ലാമ്പ്
ടീസർ ആവേശം ചോരാതെ ഹാരിയറിനെ ടാറ്റ നിരത്തിലെത്തിച്ചു; തലയെടുപ്പില്‍ എതിരാളികളേക്കാള്‍ മുന്നില്‍ 
rushlane

ഹാരിയര്‍ XT

 • ഡ്യുവല്‍ ഫങ്ഷണല്‍ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്
 • 17 ഇഞ്ച് അലോയി വീല്‍
 • നാല് സ്പീക്കറോടുകൂടിയ ഓഡിയോ സിസ്റ്റം
 • ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി
 • റിയര്‍ ഡീഫോഗര്‍
 • റിവേഴ്സ് ക്യാമറ
 • പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്
 • ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം
 • 8 തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്
 • ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്
 • വൈപ്പര്‍ ക്രൂയിസ് കണ്‍ട്രോള്‍
 • ഫ്രണ്ട് സെന്റര്‍ ആംറസ്റ്റിന് താഴെ കൂള്‍ഡ് സ്റ്റോറേജ് കപ്പ്
 • ഹോള്‍ഡേഴ്സോടുകൂടിയ റിയര്‍ ആംറസ്റ്റ്
ടീസർ ആവേശം ചോരാതെ ഹാരിയറിനെ ടാറ്റ നിരത്തിലെത്തിച്ചു; തലയെടുപ്പില്‍ എതിരാളികളേക്കാള്‍ മുന്നില്‍ 
rushlane

ഹാരിയര്‍ XZ

 • സീനോണ്‍ HID പ്രൊജക്റ്റര്‍ ഹെഡ്ലാമ്പ്
 • കോര്‍ണറിങ് ഫങ്ഷനോടുകൂടിയ ഫ്രണ്ട് ഫോഗ് ലാമ്പ്
 • ഷാര്‍ക്ക് ഫിന്‍ ആന്റിന
 • ലെതര്‍ സീറ്റിനൊപ്പം ഡോര്‍ പാനല്‍, സ്റ്റിയറിങ് വീല്‍, ഗിയര്‍ ഷിഫ്റ്റ് നോബ് എന്നിവയിലും ലെതര്‍ ആവരണം
 • 8.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
 • ആംപ്ലിഫയറോടുകൂടിയ ഒമ്പത് ജെബില്‍ സ്പീക്കറുകള്‍
 • ടെറൈന്‍ റസ്പോണ്‍സ് മോഡുകള്‍
 • ആറ് എയര്‍ബാഗ്
 • ഇഎസ്പി
 • ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ട്സ്
 • ഹില്‍ ഹോള്‍ഡ്, ഹില്‍ ഡീസെന്റ് കണ്‍ട്രോള്‍
 • റോള്‍ ഓവര്‍ മിറ്റിഗേഷന്‍
 • കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍
 • ട്രാക്ഷന്‍ കണ്‍ട്രോള്‍
 • ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്
 • 60:40 സ്പ്ലിറ്റ് ഫോള്‍ഡിങ് സീറ്റ്‌

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018