PRODUCT

മഹീന്ദ്ര ഷോ റൂമില്‍ ഇക്കോസ്പോര്‍ട്ടിനെ കണ്ടാല്‍ അതിശയിക്കേണ്ട! നിരത്തില്‍ ഇടമുറപ്പിക്കാന്‍ ഇതേ വഴിയുള്ളുവെന്ന് ഫോര്‍ഡ് 

മഹീന്ദ്രയുമായുള്ള സഹകരണത്തിലൂടെ ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും വേരോട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഫോര്‍ഡ് ഇന്ത്യയുടെ പ്രതീക്ഷ. കോംപാക്ട് എസ്യുവിയായ ഇക്കോസ്പോര്‍ട്ട് മാത്രമായിരിക്കും മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലൂടെ പുറത്തിറങ്ങുന്നത്.

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയും അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡും അടുത്തിടെയാണ് ഒന്നിച്ച് നീങ്ങുന്നതിനായി ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഈ ധാരണയുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ മഹീന്ദ്രയുടെ തിരഞ്ഞെടുത്ത ഏതാനും ഷോറൂമുകളിലൂടെ ഫോര്‍ഡിന്റെ വാഹനങ്ങളും നിരത്തിലെത്തുമെന്ന് വാര്‍ത്തകള്‍ എത്തിയിരിക്കുന്നത്. കോംപാക്ട് എസ്യുവിയായ ഇക്കോസ്പോര്‍ട്ട് മാത്രമായിരിക്കും മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലൂടെ പുറത്തിറങ്ങുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ പുതിയ മോഡലുകള്‍ നിരത്തിലെത്തിക്കുന്നതിനും മറ്റുമായി മഹീന്ദ്രയും ഫോര്‍ഡും അടുത്തിടെ സഹകരണത്തിലെത്തിയിരുന്നു. ഇന്ത്യയില്‍ ശക്തമായ നെറ്റ് വര്‍ക്ക് അവകാശപ്പെടാന്‍ സാധിക്കാത്ത കമ്പനിയാണ് ഫോര്‍ഡ്. അതുകൊണ്ട് തന്നെ മഹീന്ദ്രയുമായുള്ള സഹകരണത്തിലൂടെ ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും വേരോട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഫോര്‍ഡ് ഇന്ത്യയുടെ പ്രതീക്ഷ. ഈ പദ്ധതിയുടെ ആദ്യഘട്ടമായി 15 നഗരങ്ങളിലെ മഹീന്ദ്ര ഡീലര്‍ഷിപ്പ് വഴിയായിരുക്കും ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് വില്‍ക്കുന്നത്. എന്നാല്‍, വൈകാതെ കൂടുതല്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ വഴി ഫോര്‍ഡ് വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഇക്കോസ്പോര്‍ട്ടില്‍ മഹീന്ദ്രയുടെ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുമെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ള എന്‍ജിനായിരിക്കും ഇത്. സാങ്യോങ് ടിവോളി അടിസ്ഥാനത്തില്‍ വരാനിരിക്കുന്ന മഹീന്ദ്രയുടെ കോംപാക്ട് എസ്യുവിയിലും ഈ എന്‍ജിനാണ് ഉപയോഗിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫോര്‍ഡിന്റെ വാഹനങ്ങളിലേക്കുള്ള ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ മഹീന്ദ്ര നിര്‍മിച്ച് നല്‍കുന്നതു സംബന്ധിച്ച നിര്‍ണായക കരാറുകളില്‍ ഇരു കമ്പനികളും അടുത്തിടെ ഒപ്പുവച്ചിരുന്നു. ഇതനുസരിച്ചാണ് മഹീന്ദ്ര നിര്‍മിക്കുന്ന ചെറിയ പെട്രോള്‍ എന്‍ജിന്‍ പുതുതലമുറ എക്കോസ്‌പോര്‍ട്ടിന് കരുത്ത് പകരാനെത്തുന്നത്.

നിലവില്‍ 1.5 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനാണ് എക്കോസ്‌പോര്‍ട്ടിലുള്ളത്. 121 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കുമേകുന്നതാണ് 1.5 ലിറ്റര്‍ പെട്രാള്‍ എന്‍ജിന്‍. 123 ബിഎച്ച്പി പവറും 170 എന്‍എം ടോര്‍ക്കും നല്‍കും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍. ഡീസല്‍ എന്‍ജിന്‍ 99 ബിഎച്ച്പി പവറും 205 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. ഇരു കമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഇരുകമ്പനികളുടെയും സഹകരണത്തില്‍ അധികം വൈകാതെ രണ്ട് എസ്യുവി മോഡലുകളും ഒരു ഇലക്ട്രിക് മോഡലും ഇന്ത്യയിലെത്തുന്നുണ്ട്. ഇതിനു പിന്നാലെയാണ് എന്‍ജിന്‍ നിര്‍മാണത്തിലും ഒന്നിക്കുന്നത്. കരാറിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞ ശേഷിയിലുള്ള പെട്രോള്‍ എന്‍ജിനുകളാണ് ഫോര്‍ഡിനായി മഹീന്ദ്ര നിര്‍മിക്കുക. 2020 മുതല്‍ നിരത്തിലെത്തുന്ന ഫോര്‍ഡിന്റെ വാഹനങ്ങള്‍ക്ക് മഹീന്ദ്രയുടെ ബിഎസ് 6 എന്‍ജിനായിരിക്കും കരുത്ത് പകരുക. ഒപ്പം വാഹനങ്ങളിലെ സാങ്കേതികവിദ്യ കൈമാറുന്നതുമായി ബന്ധപ്പെട്ടും ഇരുകമ്പനികളും ധാരണയായിട്ടുണ്ട്. പ്രധാനമായും കണക്ടറ്റഡ് കാര്‍ സൊലൂഷന്‍ സാങ്കേതികവിദ്യയായിരിക്കും മഹീന്ദ്രയും ഫോര്‍ഡും പങ്കിടുക. വരും വര്‍ഷങ്ങളില്‍ മഹീന്ദ്രയുടെയും ഫോര്‍ഡിന്റെയും കാറുകളില്‍ ഇരുകമ്പനികളുടെയും സംയുക്താഭിമുഖ്യത്തില്‍ വികസിപ്പിക്കുന്ന കണക്ടറ്റഡ് കാര്‍ സൊലൂഷന്‍സ് സംവിധാനം ഒരുക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018