PRODUCT

സുരക്ഷയില്‍ കണ്ണടച്ച് വിശ്വസിക്കാം ടാറ്റ നൊക്സോണിനെ!; അപൂര്‍വ്വ നേട്ടത്തെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്രയും 

ഇന്ത്യയില്‍ നിര്‍മിച്ച ഒരു വാഹനം ഫൈവ് സ്റ്റാര്‍ കരസ്ഥമാക്കുന്നത് ഇതാദ്യമാണ്. മഹീന്ദ്രയുടെ മരാസോയ്ക്കും ഫോര്‍ സ്റ്റാര്‍ റേറ്റിങ് ലഭിച്ചിരുന്നു.

സുരക്ഷയുടെ കാര്യത്തില്‍ ഇനി ടാറ്റ നെക്‌സോണിനെ കണ്ണടച്ച് വിശ്വസിക്കാം. ടാറ്റയുടെ കോംപാക്ട് എസ്യുവിയായ നെക്സോണ്‍ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് കഴിഞ്ഞ ദിവസം സ്വന്തമാക്കി. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ക്ക് സുരക്ഷ കുറവെന്നാണ് പൊതുവേയുള്ള സംസാര വിഷയം. എന്നാല്‍ കഴിഞ്ഞ ദിവസത്തോടെ അതിനൊരു മാറ്റം വന്നുവെന്ന് വേണം പറയാന്‍. ഇതോടെ ഈ നേട്ടത്തില്‍ നിരവധി പ്രമുഖരായ ആളുകളാണ് ടാറ്റയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഈ അപൂര്‍വ്വ നേട്ടത്തെ പ്രശംസിച്ച് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്രയും രംഗത്തെത്തി. ട്വിറ്റര്‍ പോസ്റ്റിലൂടെയായിരുന്നു ആനന്ദ് മഹീന്ദ്ര ടാറ്റ ടീമിനെ അഭിനന്ദനം അറിയിച്ചത്.

ഈ നേട്ടം സ്വന്തമാക്കിയതിന് അഭിനന്ദനങ്ങള്‍! ഇന്ത്യ നിര്‍മിക്കുന്ന ഒന്നും പിന്നിലല്ലെന്ന് തെളിയിക്കാനും നിങ്ങള്‍ക്കൊപ്പം ഞങ്ങളും ചേരുന്നു. 
ആനന്ദ് മഹീന്ദ്ര, മഹീന്ദ്ര ഗ്രൂപ്പ് മേധാവി

ഇന്ത്യയില്‍ നിര്‍മിച്ച ഒരു വാഹനം ഫൈവ് സ്റ്റാര്‍ കരസ്ഥമാക്കുന്നത് ഇതാദ്യമാണ്. മഹീന്ദ്രയുടെ മരാസോയ്ക്കും ഫോര്‍ സ്റ്റാര്‍ റേറ്റിങ് ലഭിച്ചിരുന്നു. സുരക്ഷാ സംവിധാനങ്ങള്‍ കൂട്ടിയതാണ് നെക്‌സോണിന് നേട്ടമായത്. എല്ലാ വേരിയന്റിലും സീറ്റ് ബെല്‍റ്റ് അലാം ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ വരുത്തി. തലയ്ക്കും കഴുത്തിനും മികച്ച സുരക്ഷയാണ് നെക്‌സോണ്‍ നല്‍കുന്നതെന്ന് ഇടി പരീക്ഷണത്തില്‍ തെളിഞ്ഞു.

നേരത്തെ നടത്തിയ ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ നാലും കുട്ടികളുടേതില്‍ മൂന്നും റേറ്റിങ് നേടിയ നെക്സോണ്‍ ഇത്തവണ നിലമെച്ചപ്പെടുത്തുകയായിനുന്നു. ക്രാഷ് ടെസ്റ്റില്‍ മുന്‍നിര യാത്രക്കാരുടെ കാല്‍മുട്ടിന് ക്ഷതമേല്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ തവണ നെക്സോണിന്റെ റേറ്റിങ് ഫോര്‍ സ്റ്റാറില്‍ ഒതുങ്ങിയത്. എന്നാല്‍, ഇത്തവണ ഈ നില മാറിയെന്ന വിലയിരുത്തലിലാണ് മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കിയത്. കുട്ടികളുടെ സുരക്ഷയില്‍ മാറ്റമില്ല.

2018 ഡിസംബര്‍ ഏഴു മുതല്‍ പുറത്തുവരുന്ന നെക്സോണ്‍ യൂണിറ്റുകള്‍ മുഴുവന്‍ ഇതേ സുരക്ഷ കാഴ്ച്ചവെക്കുമെന്ന് ടാറ്റ വ്യക്തമാക്കി. അടുത്തകാലത്തായി സുരക്ഷയുടെ കാര്യത്തില്‍ ടാറ്റ കാറുകള്‍ വിപ്ലവം തീര്‍ക്കുകയാണ്. ബജറ്റ് കാറുകള്‍ക്കും ഫലപ്രദമായ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുമെന്നാണ് ഇതോടെ ടാറ്റ തെളിയിച്ചു. ടാറ്റയുടെ ഇംപാക്ട് ഡിസൈന്‍ രൂപകല്‍പ്പനാശൈലി പിന്തുടര്‍ന്നിരിക്കുന്ന വാഹനമാണ് ടാറ്റാ നെക്‌സോണ്‍. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് നെക്‌സോണ്‍ വിപണിയില്‍ എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 1198 സിസിയില്‍ 110 പിഎസ് പവറും 170 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 1497 സിസിയില്‍ 110 പിഎസ് പവറും 260 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 6.16 ലക്ഷം മുതല്‍ 10.59 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018