PRODUCT

ഹോണ്ട എക്‌സ് ബ്ലേഡിന് ഇനി എബിഎസ് പതിപ്പും; വില 87,776 രൂപ 

യുവാക്കളെയാണ് എക്‌സ് ബ്ലേഡ് നോട്ടമിട്ടിരിക്കുന്നത്. 160 സിസി ശ്രേണിയില്‍ ഫീച്ചറുകളാല്‍ വേറിട്ടു നില്‍ക്കാനാണ് ഹോണ്ട എക്‌സ് ബ്ലേഡിനെയുമായി നിരത്തിലെത്തിയത്.

160 സിസി ശ്രേണിയില്‍ ഹോണ്ട നിരത്തിലിറക്കിയ ബൈക്കാണ് എക്‌സ് ബ്ലേഡ്. മത്സരം മുറുകുന്ന 160 സിസി ശ്രേണിയില്‍ ഫീച്ചറുകളാല്‍ വേറിട്ടു നില്‍ക്കാനാണ് ഹോണ്ട എക്‌സ് ബ്ലേഡിനെയുമായി നിരത്തിലെത്തിയത്. ഇപ്പോള്‍ ഈ ബൈക്കിന്റെ എബിഎസ് പതിപ്പിനെയാണ് ഹോണ്ട വീണ്ടും നിരത്തിലെത്തിച്ചിരിക്കുന്നത്. 87,776 രൂപയാണ് എക്സ്ഷോറൂം വില. 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ ഇറങ്ങുന്ന 125 സിസിക്ക് മുകളിലുള്ള ബൈക്കുകളില്‍ എബിഎസ് സംവിധാനം ഉറപ്പക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എബിഎസ് പതിപ്പിനെയും ഹോണ്ട നിരത്തിലെത്തിച്ചിരിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ റേസര്‍-ഷാര്‍പ് ഡിസൈന്‍ ശൈലിയിലാണ് എക്‌സ് ബ്ലേഡിന്റെ സവിശേഷത. യുവാക്കളെയാണ് എക്‌സ് ബ്ലേഡ് നോട്ടമിട്ടിരിക്കുന്നത്. ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്. ഉയരം കുറഞ്ഞ ഫ്‌ളൈസ്‌ക്രീന്‍, ടാങ്ക് എക്സ്റ്റന്‍ഷന്‍, എല്‍ഇഡി ടെയില്‍ലാമ്പ, ഗിയര്‍ പൊസിഷന്‍, സര്‍വ്വീസ് റിമൈന്‍ഡര്‍, ഹസാര്‍ഡ് ലൈറ്റ് എന്നിവയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമാണ് ഈ ബൈക്കിന്റെ പ്രത്യേകതകള്‍ തന്നെയാണ്.

ഹോണ്ട എക്‌സ് ബ്ലേഡിന് ഇനി എബിഎസ് പതിപ്പും; വില 87,776 രൂപ 

ഡയമണ്ട് ഫ്രെയിം ചാസിയിലാണ് ഹോണ്ട എക്സ്-ബ്ലേഡിന്റെ ഒരുക്കം. മസിലന്‍ ഫ്യൂവല്‍ ടാങ്, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, കൂര്‍ത്തു നില്‍ക്കുന്ന ടെയില്‍ ലാമ്പ് എന്നിവയാണ് എക്‌സ് ബ്ലേഡിന്റെ മറ്റു ഫീച്ചറുകള്‍. 7 ഇഞ്ചാണ് അലോയി വില്‍. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്ക് അപ്പും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. മുന്‍ഭാഗത്ത് സിംഗിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് സുരക്ഷാ ചുമതല വഹിക്കുക.

സിബി ഹോര്‍ണറ്റ് 160 R-ന് കരുത്തേകുന്ന അതേ 162 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് എക്‌സ് ബ്ലേഡിനും കരുത്തേകുക. 13.93 ബിഎച്ച്പി പവറും 13.9 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, പേള്‍ ഇഗ്നീയസ് ബ്ലാക്, മാറ്റ് ഫ്രോസന്‍ സില്‍വര്‍, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നീ നിറങ്ങളിലാണ് ഹോണ്ട എക്‌സ് ബ്ലേഡ് നിരത്തിലെത്തിയിരിക്കുന്നത്. സുസുക്കി ജിക്‌സര്‍, ബജാജ് പള്‍സര്‍ NS 160 എന്നിവയാണ് ഇന്ത്യന്‍ വിപണിയിലെ എക്‌സ് ബ്ലേഡിന്റെ പ്രധാന എതിരാളികള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018