PRODUCT

മഹീന്ദ്രയുടെ കൊമ്പനും കരുത്ത് തെളിയിച്ചു; ക്രാഷ് ടെസ്റ്റില്‍ ഇന്ത്യന്‍ നിര്‍മിത എംപിവി നേടുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിങ് 

ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടുന്ന ഇന്ത്യന്‍ നിര്‍മിത എംപിവി എന്ന ബഹുമതി. നാല് വേരിയന്റുകളില്‍ പുറത്തിറക്കുന്ന മരാസോയ്ക്ക് 9.99 ലക്ഷം മുതല്‍ 13.9 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

ഇന്ത്യയിലെ എംപിവി (മള്‍ട്ടി പര്‍പസ് വെഹിക്കിള്‍) ശ്രേണിയില്‍ മഹീന്ദ്രയുടെ കരുത്താണ് മരാസോ. കാഴ്ചയിലും കണക്കുകളിലും എല്ലാം മരാസോ മോശമല്ലാത്ത പ്രകടനമാണ് നിരത്തില്‍ കാഴ്ചവയ്ക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സുരക്ഷയിലും കേമനാണെന്ന് തെളിയിച്ചിരിക്കുന്നത്. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെയാണ് മരാസോ സുരക്ഷ തെളിയിച്ചത്. ഇതോടെ ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടുന്ന ഇന്ത്യന്‍ നിര്‍മിത എംപിവി എന്ന ബഹുമതി മഹീന്ദ്രയുടെ മരാസോ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ നിര്‍മിത വാഹനങ്ങില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനാരംഭിച്ചതിന്റെ തെളിവായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങും കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാര്‍ റേറ്റിങ്ങുമാണ് മരാസോ നേടിയത്. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ നിര്‍മിത എംപിവി നേടുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങാണിത്. ക്രാഷ് ടെസ്റ്റില്‍ 4-5 സ്റ്റാര്‍ റേറ്റിങ് നേടാന്‍ ശേഷിയുള്ള വാഹനങ്ങളായിരിക്കും ഇനി മഹീന്ദ്രയില്‍നിന്ന് പുറത്തിറങ്ങുക. സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ മഹീന്ദ്രയ്ക്ക് ഉപയോക്താക്കളോടുള്ള പ്രതിബന്ധതയാണ് മരാസോയുടെ നേട്ടത്തിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും മഹീന്ദ്ര മേധാവി രാജന്‍ വധേര അറിയിച്ചു.

ശക്തമായ സുരക്ഷ ഉറപ്പാക്കുന്നതിനായി മഹീന്ദ്ര മരാസോയുടെ അടിസ്ഥാന മോഡല്‍ മുതല്‍ എബിഎസ്, ഡുവല്‍ എയര്‍ബാഗ് എന്നിവ നല്‍കിയാണ് പുറത്തിറക്കിയിരുന്നത്. മഹീന്ദ്രയില്‍നിന്ന് അടുത്തിടെ പുറത്തിറങ്ങിയതില്‍ ഏറെ ഡിമാന്റുള്ള വാഹനമാണ് മരാസോ എംപിവി. എം2, എം4, എം6, എം8 എന്നീ നാല് വേരിയന്റുകളില്‍ പുറത്തിറക്കുന്ന മരാസോയ്ക്ക് 9.99 ലക്ഷം മുതല്‍ 13.9 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അടിസ്ഥാന മോഡലായ എം2 വിന് 9.99 ലക്ഷം, എം4ന് 10.95 ലക്ഷം, എം6ന് 12.4 ലക്ഷം, എം8ന് 13.9 ലക്ഷം രൂപയുമാണ് എക്സോഷോറൂം വില.

മഹീന്ദ്രയുടെ കൊമ്പനും കരുത്ത് തെളിയിച്ചു; ക്രാഷ് ടെസ്റ്റില്‍ ഇന്ത്യന്‍ നിര്‍മിത എംപിവി നേടുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിങ് 

ചീറ്റപ്പുലിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് മഹീന്ദ്രയുടെ ആദ്യ ഗ്ലോബല്‍ എസ്യുവിയായ, എക്സ്യുവി 500 നിര്‍മിച്ചതെങ്കില്‍, മരാസോയുടെ പ്രചോദനം സ്രാവാണ്. ഷാര്‍ക്ക് എന്ന അര്‍ഥം വരുന്ന സ്പാനിഷ് പേരാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യ വാഹനമാണ് മരാസോ. മോണോകോക്ക് പ്ലാറ്റ്ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വാഹനവും. എക്സ്യുവി 500, കെയുവി 100 എന്നിവയാണ് മോണോകോക്ക് പ്ലാറ്റ്ഫോമില്‍ മുമ്പ് ഇറക്കിയ മോഡലുകള്‍. സെഗ്മെന്റില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന വാഹനത്തില്‍ നിരവധി ഫീച്ചറുകളാണ് ഒരുക്കിയിരിക്കുന്നത്.

ഉയരം കൂടിയ ഡിസൈന്‍ കണ്‍സെപ്റ്റിലാണ് വാഹനത്തിന്റെ രൂപകല്‍പ്പന. അകത്തളങ്ങളില്‍ പരമാവധി സ്ഥലസൗകര്യം ഉറപ്പാക്കാന്‍ നീളമേറിയ വീല്‍ബേസും മുന്നിലും പിന്നിലും നീളം കുറഞ്ഞ ഓവര്‍ഹാങ്ങുമാണ്. മഹീന്ദ്രയും പെനിന്‍ഫെരിയയും സംയുക്തമായി വികസിപ്പിച്ച വാഹനം കമ്പനിയുടെ പുതിയ ഡിസൈന്‍ ഫിലോസഫിയുടെ തുടക്കമായിരിക്കും എന്നുവേണം പറയാന്‍.

പ്രകടമായ എയര്‍ ഇന്‍ടേക്കും ഫോഗ് ലാമ്പിനായുള്ള സ്ഥലസൗകര്യമുള്ള നീളമേറിയ ബംമ്പറും പുതിയ സ്‌കോര്‍പ്പിയോയെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലുമാണുള്ളത്. പ്രീമിയം എന്ന് വിളിക്കാവുന്ന ഉള്‍വശമാണ് മഹീന്ദ്ര മരാസോയിക്ക് നല്‍കിയിരിക്കുന്നത്. ഇന്റീരിയറില്‍ കൂടുതല്‍ ഭാഗവും ബ്ലാക്ക് ഫിനീഷിങ്ങാണ് നല്‍കിയിരിക്കുന്നത്. ആപ്പിള്‍ കാര്‍പ്ലേ ഉള്‍പ്പെടെയുള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും വഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

മഹീന്ദ്രയുടെ കൊമ്പനും കരുത്ത് തെളിയിച്ചു; ക്രാഷ് ടെസ്റ്റില്‍ ഇന്ത്യന്‍ നിര്‍മിത എംപിവി നേടുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിങ് 

പ്രധാനമായും ഒരു ഡ്യൂവല്‍ ടോണ്‍ ഉള്‍വശം എന്ന് വിശേഷിപ്പിക്കാം. മങ്ങിയ ഷെയിഡില്‍ ബീജ് കളര്‍ ഉള്‍വശത്ത് ഉപയോഗിച്ചിരിക്കുന്നു. ക്രോമിയത്തിന്റെ അംശവും കാണാന്‍ സാധിക്കും. സ്റ്റോറേജ് സൗകര്യങ്ങള്‍ ഉള്‍വശത്തായി ഒരുപാടുണ്ട്. കപ്പ് ഹോള്‍ഡറും ചെറിയ സാധങ്ങള്‍ സൂക്ഷിക്കുന്നതിനും ധാരളം സ്പെയ്സ് നല്‍കിയിട്ടുണ്ട്. ഹാന്‍ഡ് ബ്രേക്കിന്റെ ഡിസൈനിലും പ്രത്യകതയുണ്ട്. വിമാനത്തിന്റെ ത്രോട്ടില്‍ സ്റ്റെലാണ് നല്‍കിയിരിക്കുന്നത്.

ഡീസല്‍ എന്‍ജിന്‍ മാത്രമാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. വളരെ സൈലന്റായ എന്‍ജിന്‍ എന്നുവേണം പറയാന്‍. പുതിയ ഫ്‌ളാറ്റ് ഫോമില്‍ പുതിയ എന്‍ജിന്‍, ഫോര്‍ സിലിണ്ടര്‍ ഡി ഫിഫ്റ്റീന്‍ എന്ന പേരില്‍ പുതിയൊരു എഞ്ചിനാണ് വാഹനത്തിനായി വിപസിപ്പിച്ച് എടുത്തിരിക്കുന്നത്. 1492 സിസിയില്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് മരാസോയുടെ എന്‍ജിന്റെ കരുത്ത്. മരാസോയുടെ എന്‍ജിന്‍ അല്‍പ്പം ചെറുതായതുകൊണ്ടു തന്നെ ഇന്ധന ക്ഷമതയുടെ കാര്യത്തില്‍ മരാസോ തന്നെയാണ് മുന്നില്‍. 17.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി മരാസോയില്‍ വാഗ്ദാനം ചെയ്യുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018