PRODUCT

ഒന്നല്ല രണ്ട് ഹെഡ് ലാമ്പുകള്‍, സീറ്റ് ബെല്‍റ്റും ഡോറും നിര്‍ബന്ധം; ഓട്ടോറിക്ഷയ്ക്കും സുരക്ഷ ശക്തമാക്കുന്നു 

2019 ഒക്ടോബര്‍ ഒന്നു മുതല്‍ ഓട്ടോറിക്ഷയില്‍ ഇതെല്ലാം നിര്‍ബന്ധമാണെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. 2019 ഏപ്രില്‍ മുതല്‍ ബൈക്കുകളില്‍ എബിഎസ് സുരക്ഷ കര്‍ശനമാക്കും.

ബൈക്കുകള്‍ക്കും കാറുകള്‍ക്കും ഒക്കെ സുരക്ഷ ശക്തമാക്കാനൊരുങ്ങുകയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഓട്ടോറിക്ഷയ്ക്കും സുരക്ഷ ശക്തമാക്കുന്നത്. ഓട്ടോറിക്ഷകള്‍ക്ക് ഇനി മുതല്‍ സീറ്റ് ബെല്‍റ്റും, ഡോറുകളും, രണ്ട് ഹെഡ്ലാമ്പുകള്‍ ഒക്കെ നിര്‍ബന്ധമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2019 ഒക്ടോബര്‍ ഒന്നു മുതല്‍ ഓട്ടോറിക്ഷയില്‍ ഇതെല്ലാം നിര്‍ബന്ധമാണെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു.

2019 ഏപ്രില്‍ മുതല്‍ ബൈക്കുകളില്‍ എബിഎസ് സുരക്ഷ കര്‍ശനമാക്കും. കാറുകള്‍ക്കായി ഭാരത് NCAP ക്രാഷ് ടെസ്റ്റ് വരുന്നൂ. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ ഓട്ടോറിക്ഷകള്‍ക്കും സുരക്ഷാ നിര്‍ബന്ധമാക്കുന്നത്. സുരക്ഷയുടെ ഭാഗമായി ഓട്ടോറിക്ഷകളുടെ രൂപകല്‍പ്പനയില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഓട്ടോറിക്ഷകള്‍ക്ക് നിലവില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം രാജ്യത്താകെ നടന്ന 29,351 ഓട്ടോറിക്ഷ അപകടങ്ങളില്‍ 6,726 ജീവനുകളാണ് പൊലിഞ്ഞതെന്ന് ഗതാഗതവകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോറിക്ഷകളിലും സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാക്കുന്നത്.

നിലവില്‍ വിപണിയില്‍ എത്തുന്ന ഭൂരിപക്ഷം ഓട്ടോറിക്ഷകളിലും ഒരു ഹെഡ്ലാമ്പ് യൂണിറ്റ് മാത്രമാണുള്ളത്. ഇതിന് പകരം കൂടുതല്‍ പ്രകാശമുള്ള ഇരട്ട ഹെഡ്ലാമ്പുകള്‍ ഓട്ടോറിക്ഷകളില്‍ കര്‍ശനമാവും. അതിനൊപ്പം തന്നെ ഡോറുകളും, സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കും. അപകടത്തില്‍ യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചു വീഴാതിരിക്കാന്‍ വേണ്ടിയാണ് ഡോറുകള്‍ നിര്‍ബന്ധമാക്കുന്നത്. സീറ്റ് ബെല്‍റ്റ് ഉള്‍പ്പെടുത്തുന്നതോടെ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഒരു പരിധിവരെ സുരക്ഷ ലഭിക്കും. അപകടങ്ങളില്‍ ഹാന്‍ഡില്‍ബാറില്‍ നെഞ്ചിടിച്ചും ആന്തരിക അവയവങ്ങള്‍ക്ക് തകരാറ് പറ്റിയുമാണ് ഓട്ടോറിക്ഷയില്‍ മരണങ്ങള്‍ സംഭവിക്കുന്നത്. സീറ്റ് ബെല്‍റ്റിന്റെ സുരക്ഷയില്‍ ഇത് ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ഓട്ടോറിക്ഷയിലും സുരക്ഷ മാനദണ്ഡങ്ങള്‍ നടപ്പിലാകുന്നതോടെ ഓട്ടോ യാത്രകളിലെ ആശങ്ക കുറയുമെന്നാണ് റിപ്പോര്‍ട്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018