PRODUCT

നിരത്തിലെത്തുന്നതിന് മുന്നേ ഹാരിയറിനെയും കൊണ്ട് കമ്പിനി ഇറങ്ങുന്നു; ജനുവരി അഞ്ച്, ആറ് തിയതികളില്‍ കൊച്ചിയില്‍ 

കേരളത്തില്‍ ജനുവരി അഞ്ച്, ആറ് ദിവസങ്ങളിലായിരുക്കും ഹാരിയര്‍ പ്രദര്‍ശിപ്പിക്കുന്നത്. ജനുവരി അവസാനത്തോടെയാണ് ഹാരിയര്‍ വിപണിയില്‍ എത്തുന്നത്.

ടാറ്റ ഹാരിയര്‍...ജനുവരിയില്‍ മാത്രമേ വാഹനം നിരത്തിലെത്തുകയുള്ളുവെങ്കിലും കഴിഞ്ഞ ആഴ്ചയില്‍ നടന്ന മീഡിയ ഡ്രൈവില്‍ വാഹനത്തിന്റെ ഏകദേശം ചിത്രം എല്ലാര്‍ക്കും മനസ്സിലായി എന്നുവേണം പറയാന്‍. വാഹനത്തിന്റെ ടീസര്‍ ഒക്കെ കണ്ട് ത്രില്ലടിച്ചിരിക്കുന്ന വാഹന പ്രേമികള്‍ക്കായി നിരത്തിലെത്തുന്നതിന് മുന്നേതന്നെ ഹാരിയറിനെ കാണന്‍ കമ്പനി അവസരം ഒരുക്കുകയാണ്. ഡിസംബര്‍ 18 മുതല്‍ ഹാരിയറിന്റെ ലോകം ചുറ്റല്‍ ആരംഭിക്കും. കേരളത്തിലും വാഹനത്തെ കമ്പനി എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ ജനുവരി അഞ്ച്, ആറ് ദിവസങ്ങളിലായിരുക്കും ഹാരിയര്‍ പ്രദര്‍ശിപ്പിക്കുന്നത്.

നിരത്തിലെത്തുന്നതിന് മുന്നേ ഹാരിയറിനെയും കൊണ്ട് കമ്പിനി ഇറങ്ങുന്നു; ജനുവരി അഞ്ച്, ആറ് തിയതികളില്‍ കൊച്ചിയില്‍ 

ഡിസംബര്‍ 18,19 ദിവസങ്ങളില്‍ ഗുരുഗ്രാമില്‍ പ്രദര്‍ശനം ആരംഭിക്കും. തുടര്‍ന്ന് 22,23 ദിവസങ്ങളില്‍ ബംഗളൂരുവിലും 29,30 ദിവസങ്ങളില്‍ ഡല്‍ഹി, ലക്നൗ തുടങ്ങിയ സ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കും. ജനുവരി അഞ്ച്, ആറ് ദിവസങ്ങളില്‍ കൊച്ചി, ചെന്നൈ, അഹമ്മദാബാദ്, ഛണ്ഡീഗഢ് തുടങ്ങിയ നഗരങ്ങളില്‍ ഹാരിയര്‍ പ്രദര്‍ശനത്തിനെത്തും. എന്നാല്‍ മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രദര്‍ശന തീയതി കമ്പനി അറിയിച്ചിട്ടില്ല. രണ്ട് ഘട്ടമായാണ് പ്രദര്‍ശനം നടക്കുന്നത്. ഹാരിയര്‍ ബുക്ക് ചെയ്ത ആളുകള്‍ക്ക് രാവിലെയും പൊതുജനങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷവും കാണാനുള്ള അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ജനുവരി അവസാനത്തോടെയാണ് ഹാരിയര്‍ വിപണിയില്‍ എത്തുന്നത്. വാഹനത്തിനായുള്ള ബുക്കിങ് നിലവില്‍ ഡീലര്‍ഷിപ്പുകളില്‍ അരംഭിച്ചിട്ടുണ്ട്.

നിരത്തിലെത്തുന്നതിന് മുന്നേ ഹാരിയറിനെയും കൊണ്ട് കമ്പിനി ഇറങ്ങുന്നു; ജനുവരി അഞ്ച്, ആറ് തിയതികളില്‍ കൊച്ചിയില്‍ 

ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റില്‍നിന്ന് വലിയ മാറ്റമില്ലാതെയാണ് വാഹനത്തെ കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈനില്‍ ലാന്‍ഡ് റോവറിന്റെ ഒപ്റ്റിമല്‍ മോഡുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചറിലാണ് ഹാരിയര്‍ എന്ന അഞ്ച് സീറ്റര്‍ മോണോകോക്ക് എസ്‌യുവി നിരത്തിലെത്തുന്നത്.

4598 എംഎം നീളവും 1894 എംഎം വീതിയും 1706 എംഎം ഉയരവും 2741 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. എസ്.യു.വി. ഇണങ്ങുന്ന വിധത്തില്‍ 205 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 50 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയുള്ള ഹാരിയറിന് 1675 കിലോഗ്രമാണ് ഭാരം. വലുപ്പത്തില്‍ ഏഴു സീറ്റര്‍ മഹീന്ദ്ര XUV700, ഹോണ്ട CRV മോഡലുകളെ പോലും ഹാരിയര്‍ കടത്തിവെട്ടും. ശ്രേണിയിലെ ഏറ്റവും നീളവും വീതിയും കൂടിയ എസ്‌യുവിയാണ് ഹാരിയര്‍.

നിരത്തിലെത്തുന്നതിന് മുന്നേ ഹാരിയറിനെയും കൊണ്ട് കമ്പിനി ഇറങ്ങുന്നു; ജനുവരി അഞ്ച്, ആറ് തിയതികളില്‍ കൊച്ചിയില്‍ 

ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നീ മൂന്നു ഡ്രൈവിംഗ് ഹാരിയറിലുണ്ട്. നോര്‍മല്‍, വെറ്റ്, റഫ് എന്നീ ESP ടെറെയ്ന്‍ റെസ്‌പോണ്‍സ് മോഡുകളും എസ്യുവിയില്‍ സന്ദര്‍ഭോചിതമായി തെരഞ്ഞെടുക്കാം. HID പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ത്രിമാന എല്‍ഇഡി ടെയില്‍ലാമ്പുകള്‍, 17 ഇഞ്ച് വലുപ്പമുള്ള അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവ ഹാരിയറിന്റെ സവിശേഷതകളാണ്. മുന്നിലെ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ തന്നെ ഇന്‍ഡിക്കേറ്ററായും പ്രവര്‍ത്തിക്കും.

8.8 ഇഞ്ച് വലുപ്പമുള്ള ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഹാരിയറിന് നല്‍കിയിരിക്കുന്നത്. ഒമ്പതു സ്പീക്കറുകളുള്ള ജെബിഎല്‍ ശബ്ദ സംവിധാനം എസ്യുവിയുടെ മാറ്റുകൂട്ടും എന്നു തന്നെ പറയാം. അകത്തളത്തിലെ ഘടകങ്ങള്‍ക്ക് സാറ്റിന്‍ ക്രോം നിറമാണ് ടാറ്റ നിശ്ചയിച്ചിരിക്കുന്നത്. മഴ വീഴുമ്പോള്‍ താനെ പ്രവര്‍ത്തിക്കുന്ന വൈപ്പറുകളും വൈദ്യുത പിന്തുണയോടെ ക്രമീകരിക്കാനും മടക്കാനും കഴിയുന്ന മിററുകളും ഹാരിയറില്‍ ടാറ്റ നല്‍കിയിട്ടുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍ എസി വെന്റുകള്‍, ചെരിവു ക്രമീകരിക്കാവുന്ന സ്റ്റീയറിംഗ് വീല്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, സാധനങ്ങള്‍ സൂക്ഷിക്കാന്‍ നിരവധി സ്റ്റോറേജ് ഇടങ്ങള്‍ എന്നിങ്ങനെ നീളുന്നു വാഹനത്തിലെ ഫീച്ചറുകള്‍. ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂരയാണ് എസ്യുവിക്ക്. സുരക്ഷയുടെ കാര്യത്തിലും ടാറ്റ പിന്നോട്ട് പോയിട്ടില്ല. ടാറ്റയുടെ ഏറ്റവും സുരക്ഷ കൂടിയ മോഡലായി ഹാരിയര്‍ ഔദ്യോഗിക വരവില്‍ അറിയപ്പെടും.

നിരത്തിലെത്തുന്നതിന് മുന്നേ ഹാരിയറിനെയും കൊണ്ട് കമ്പിനി ഇറങ്ങുന്നു; ജനുവരി അഞ്ച്, ആറ് തിയതികളില്‍ കൊച്ചിയില്‍ 

ആറു എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റിബിലിറ്റി പ്രോഗ്രാം, എഞ്ചിന്‍ ഇമൊബിലൈസര്‍, ചൈല്‍ഡ് ലോക്ക്, ISOFIX മൗണ്ടുകള്‍, ക്ലച്ച് ലോക്ക്, പിന്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷയ്ക്കായി ടാറ്റ എസ്യുവിയില്‍ ഒരുക്കിയിട്ടുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന റിമൈന്‍ഡര്‍ സംവിധാനം മോഡലില്‍ ഒരുങ്ങുന്നു.

ക്രൈയോട്ടെക് എന്നു ടാറ്റ വിശേഷിപ്പിക്കുന്ന 2.0 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് ഹാരിയറിന്റെ കരുത്ത്. eVGT (അഡ്വാന്‍സ്ഡ് ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിയബിള്‍ ജിയമെട്രി) ടെക്‌നോളജിയുടെ പിന്‍ബലം ടര്‍ബ്ബോയ്ക്കുണ്ട്. മികവുറ്റ നിയന്ത്രണവും ലോ എന്‍ഡ് ടോര്‍ഖും ഒഴുക്കുള്ള കരുത്തും ഉറപ്പുവരുത്താന്‍ eVGT ടെക്‌നോളജി നാലു സിലിണ്ടര്‍ എഞ്ചിനെ സഹായിക്കും. 140 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമാണ് ഹാരിയര്‍ പരമാവധി സൃഷ്ടിക്കാനാവുക. ആറു സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. 16 ലക്ഷം മുതല്‍ 21 ലക്ഷം രൂപ വരെ വില വരെ വാഹനത്തിന് പ്രതീക്ഷിക്കാം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018