PRODUCT

ഗൂഗിളില്‍ വാഹനപ്രേമികള്‍ തിരഞ്ഞത് ഹാരിയറിനെ അല്ല! ‘ഇയര്‍ ഇന്‍ സെര്‍ച്ച് 2018’ പട്ടിക പുറത്ത്  

വാഹന പ്രേമികളുടെ ഇടയില്‍ ഹാരിയര്‍ 2018 ജനുവരി മുതലേ ചര്‍ച്ചയാണ്. എന്നിട്ടും ഈ പട്ടികയി ആദ്യ പത്തില്‍ ഇടം പിടിക്കാന്‍ ഹരിയറിന് അയില്ല.

ഒരോ വര്‍ഷത്തിന് അവസാനവും ഗൂഗിളില്‍ ആളുകള്‍ തിരയുന്നതിന്റെ ഒരു കണക്ക്, ക്യാറ്റഗറി തിരിച്ച് പുറത്തു വിടാറുണ്ട്. ഇന്ത്യക്കാര്‍ തിരഞ്ഞ പത്ത് സിനിമകളുടെ പട്ടിക, ചിലപ്പോള്‍ പത്ത് പ്രമുഖ ആളുകളുടെ പട്ടിക, ഗാനങ്ങളുടെ പട്ടിക അങ്ങനെ വിഭാഗം തിരിച്ച് പുറത്ത് വിടാറുണ്ട്. ഈ വര്‍ഷം വാഹന വിഭാഗത്തിലും ഇത്തരത്തിലൊരു പട്ടിക ഗൂഗിള്‍ പുറത്തുവിട്ടു. ഗൂഗിള്‍ 'ഇയര്‍ ഇന്‍ സെര്‍ച്ച് 2018' എന്ന റിപ്പോര്‍ട്ടിലാണ് ഈ വര്‍ഷം ഏറ്റവും കുടുതല്‍ ഇന്ത്യക്കാര്‍ തിരഞ്ഞ പത്ത് വാഹനങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുന്നത്.

ഗൂഗിളില്‍ വാഹനപ്രേമികള്‍ തിരഞ്ഞത് ഹാരിയറിനെ അല്ല! ‘ഇയര്‍ ഇന്‍ സെര്‍ച്ച് 2018’ പട്ടിക പുറത്ത്  
rushlane

ഹോണ്ടയുടെ അമേസാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മഹിന്ദ്ര മരാസോ, ടൊയോട്ട യാരിസ്, ഹ്യൂണ്ടായി സാന്‍ട്രോ, ഫോര്‍ഡ് ഫ്രീസ്റ്റൈല്‍, മാരുതി എര്‍ട്ടിഗ എന്നിങ്ങനെയാണ് ലിസ്റ്റ് നീളുന്നത്. എന്നാല്‍ ഇവരെക്കാള്‍ ഒക്കെ ഏറെ ചര്‍ച്ചയായത് ടാറ്റയുടെ ഹാരിയര്‍ അയിരുന്നു. 2019 ജനുവരി അവസാനത്തോടെയെ വാഹനം നിരത്തിലെത്തുകയുള്ളവെങ്കിലും വാഹന പ്രേമികളുടെ ഇടയില്‍ ഹാരിയര്‍ 2018 ജനുവരി മുതലേ ചര്‍ച്ചയാണ്. എന്നിട്ടും ഈ പട്ടികയി ആദ്യ പത്തില്‍ ഇടം പിടിക്കാന്‍ ഹരിയറിന് അയില്ല.

ഗൂഗിളില്‍ വാഹനപ്രേമികള്‍ തിരഞ്ഞത് ഹാരിയറിനെ അല്ല! ‘ഇയര്‍ ഇന്‍ സെര്‍ച്ച് 2018’ പട്ടിക പുറത്ത്  

ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട എന്‍ട്രി ലവല്‍ സെഡാനായ അമെയ്‌സിന്റെ പുതിയ പതിപ്പിനെ 2018 മെയ് മാസത്തോടെയാണ് വിപണിയില്‍ എത്തിച്ചത്. പഴയ മോഡലിനെ ഒന്നു പുതുക്കി എടുത്തപ്പോള്‍ രണ്ടാം തലമുറ അമേയ്‌സിന് സാമ്യം പേരില്‍ മാത്രം ഒതുങ്ങി. അകത്തും പുറത്തും കാര്യമായ മാറ്റങ്ങളുമായാണ് അമേയ്സ് എത്തിയത്. ഹോണ്ടയുടെ തായ്ലാന്‍ഡിലെ ഗവേഷണ കേന്ദ്രത്തിലാണ് ഹോണ്ട അമേയ്സ് വികസിപ്പിച്ചത്.

E, S, V, VX എന്നീ നാലു വകഭേദങ്ങളില്‍ അമേസ് വിപണിയില്‍ ലഭ്യമാകും. ബേസ് വേരിയന്റിന് 5.59 ലക്ഷം രൂപയും ടോപ് വേരിയന്റിന് 8.99 ലക്ഷം രൂപയുമാണ് വില. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭ്യമാകുമെന്നതാണ് രണ്ടാം തലമുറ അമേസിന്റെ പ്രധാന സവിശേഷത.

ഗൂഗിളില്‍ വാഹനപ്രേമികള്‍ തിരഞ്ഞത് ഹാരിയറിനെ അല്ല! ‘ഇയര്‍ ഇന്‍ സെര്‍ച്ച് 2018’ പട്ടിക പുറത്ത്  

90 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 100 എച്ച്പി പവറും 200 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും പുതിയ അമേസില്‍ നിലനിര്‍ത്തി. ആദ്യ തലമുറയില്‍ പെട്രോള്‍ എന്‍ജിനിലുണ്ടായിരുന്ന CVT ഗിയര്‍ബോക്സ് ഇത്തവണ ഡീസല്‍ പതിപ്പിലും ഉള്‍പ്പെടുത്തി. ഡീസല്‍ ഓട്ടോമാറ്റിക്കില്‍ 80 ബിഎച്ച്പി പവറും 160 എന്‍എം ടോര്‍ക്കുമാണ് ലഭിക്കുക. മാനുവല്‍ വകഭേദങ്ങളില്‍ 5 സ്പീഡാണ് ഗിയര്‍ബോക്സ്. പെട്രോള്‍ മാനുവലില്‍ 19.5 കിലോമീറ്ററും CVT പതിപ്പില്‍ 19 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കും. ഡീസല്‍ മാനുവലില്‍ ഒരു ലിറ്റര്‍ ഇന്ധനത്തില്‍ 27.4 കിലോമീറ്ററും CVT-യില്‍ 23.8 മീറ്റര്‍ മൈലേജും ലഭിക്കും. മാരുതി സുസുക്കി ഡിസയര്‍, ഹ്യുണ്ടായി എക്സ്സെന്റ്, ഫോക്സ് വാഗണ്‍ അമിയോ എന്നിവരാണ് നിരത്തിലെ എതിരാളികള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018