PRODUCT

സ്പോര്‍ട്ടി ഭാവം, ഓഫ് റോഡുകളുടെ ഫീച്ചറുകളും! സ്‌ക്രാംബ്ലര്‍ ബൈക്കുകളുമായി എന്‍ഫീല്‍ഡ് പരീക്ഷണയോട്ടം തുടങ്ങി 

എന്‍ഫീല്‍ഡില്‍ കണ്ട് ശീലിച്ചിട്ടുള്ള പതിവ് ഡിസൈന്‍ ശൈലിയില്‍ നിന്ന് മാറിയാണ് സ്‌ക്രാംബ്ലര്‍ ബൈക്കുകള്‍ ഒരുങ്ങുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാംബ്ലര്‍ രണ്ട് മോഡലുകള്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. 2019ലെ പ്രധാന ലോഞ്ചുകളാണ് സ്‌ക്രാംബ്ലര്‍ 350, 500 മോഡലുകള്‍. സ്‌ക്രാംബ്ലര്‍ 500 പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രം അടുത്തിടെ പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോള്‍ സ്‌ക്രാംബ്ലര്‍ 350ന്റെയും ചിത്രം ക്യാമറയില്‍ കുടുങ്ങിയിരിക്കുന്നത്. സ്പോര്‍ട്ടി ഭാവത്തിലുള്ള ഈ ബൈക്കുകള്‍ മാര്‍ച്ച് മാസത്തോടെ പുറത്തിറങ്ങുമെന്നാണ് വിവരം. റോയല്‍ എന്‍ഫീല്‍ഡില്‍ കണ്ട് ശീലിച്ചിട്ടുള്ള പതിവ് ഡിസൈന്‍ ശൈലിയില്‍ നിന്ന് മാറിയാണ് സ്‌ക്രാംബ്ലര്‍ ബൈക്കുകള്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

സ്പോര്‍ട്ടി ഭാവം, ഓഫ് റോഡുകളുടെ ഫീച്ചറുകളും! സ്‌ക്രാംബ്ലര്‍ ബൈക്കുകളുമായി എന്‍ഫീല്‍ഡ് പരീക്ഷണയോട്ടം തുടങ്ങി 

നിലവില്‍ നിരത്തിലുള്ള ക്ലാസിക് 500ല്‍ നിന്ന് കാഴ്ചയിലും കരുത്തിലും നേരിയ മാറ്റങ്ങളോടെയാണ് സ്‌ക്രാംബ്ലര്‍ ബൈക്കുകള്‍ എത്തുന്നത്. ബുള്ളറ്റില്‍ നിന്ന് കടമെടുത്ത രൂപമാണെങ്കില്‍ വീതി കുറഞ്ഞ പിന്‍ഭാഗം മുകളിലേക്ക് പൊങ്ങി നല്‍കുന്ന സ്‌പോര്‍ട്ട് സൈലന്‍സര്‍, സ്‌പോര്‍ട്‌സ് മോഡല്‍ ഹാന്‍ഡില്‍ ബാര്‍ എന്നിവയാണ് ഒറ്റനോട്ടത്തിലെ പുതുമ. ലഗേജ് മൗണ്ടിങ് റാക്ക് സഹിതം സിംഗിള്‍ സീറ്റ്, നോബ്ലി ടയര്‍, സ്പോക്ക്ഡ് വീല്‍, അണ്‍സ്വെപ്റ്റ് എക്സോസ്റ്റ് തുടങ്ങിയവയും സ്‌ക്രാംബ്ലറിന്റെ സവിശേഷതകളാണ്.

സ്പോര്‍ട്ടി ഭാവം, ഓഫ് റോഡുകളുടെ ഫീച്ചറുകളും! സ്‌ക്രാംബ്ലര്‍ ബൈക്കുകളുമായി എന്‍ഫീല്‍ഡ് പരീക്ഷണയോട്ടം തുടങ്ങി 

സ്പോര്‍ട്ടി ഭാവം നല്‍കിയിരിക്കുന്നതിനൊപ്പം ഓഫ് റോഡുകളുടെ ഫീച്ചറുകളും നല്‍കിയാണ് ഇരുബൈക്കിനെയും പുറത്തിറക്കുന്നത്. രണ്ട് ബൈക്കുകള്‍ക്കും വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റാണ് നല്‍കിയിട്ടുള്ളത്. ഓഫ് റോഡ് യാത്രകള്‍ക്ക് ഉതകുന്ന രീതിയിലുള്ള ടയറുകളാണ് ഈ ബൈക്കില്‍ നല്‍കിയിട്ടുള്ളത്. ടെയില്‍ ലൈറ്റും ഇന്റിക്കേറ്ററും അടുത്തിടെ പുറത്തിറങ്ങിയ ഇന്റര്‍സെപ്റ്ററിലേതിന് സമാനമാണ്. ഈ പറഞ്ഞവയാണ് ക്ലാസിക് 500, 350 സ്‌ക്രാംബ്ലറിനെ വ്യത്യസ്തമാക്കുന്നത്. ക്ലാസിക് 350യില്‍ നല്‍കിയിരിക്കുന്ന 346 സിസി സിംഗിള്‍ സിലണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് സ്‌ക്രാംബ്ലര്‍ 350യിലും നല്‍കിയിരിക്കുന്നത്. ഇത് 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകും. 499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് സ്‌ക്രാംബ്ലര്‍ 500ലുള്ളത്. 27.6 എച്ച്പി കരുത്തും 41.3 എന്‍എം ടോര്‍ക്കുമേകും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡുവല്‍ ചാനല്‍ എബിഎസുമായിരിക്കും സ്‌ക്രാംബ്ലര്‍ മോഡലുകള്‍ക്ക് സുരക്ഷ ഒരുക്കുന്നത്. അഞ്ചു സ്പീഡാണ് ഗീയര്‍ബോക്സ്.

സ്പോര്‍ട്ടി ഭാവം, ഓഫ് റോഡുകളുടെ ഫീച്ചറുകളും! സ്‌ക്രാംബ്ലര്‍ ബൈക്കുകളുമായി എന്‍ഫീല്‍ഡ് പരീക്ഷണയോട്ടം തുടങ്ങി 

ഇക്കൊല്ലം തുടക്കത്തിലാണു റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പില്‍ സ്‌ക്രാംബ്ലര്‍ 500 പ്രത്യക്ഷപ്പെട്ടത്. എന്നാലിത് ഉപയോക്താവിന്റെ താല്‍പര്യപ്രകാരം നടത്തിയ പരിഷ്‌കാരമാണെന്നായിരുന്നു ഔദ്യോഗിക വിശദീകരണമെങ്കിലും, ഓട്ടമോട്ടീവ് റിസര്‍ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ(എആര്‍എഐ) പരിശോധനയ്ക്ക് എന്നു നമ്പര്‍ പ്ലേറ്റില്‍ രേഖപ്പെടുത്തിയ സ്‌ക്രാംബ്ലറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതേടെയാണ് വാഹനത്തിന്റെ വരവ് ഏറെക്കുറെ ഉറപ്പിച്ചത്. സ്‌ക്രാംബ്ലറിന് ക്ലാസിക്കിനെ അപേക്ഷിച്ച് 35,000 രൂപയോളം അധിക വിലയും നല്‍കേണ്ടി വന്നേക്കും. ഏപ്രിലില്‍ നിലവില്‍ വരുന്ന പുത്തന്‍ നിയമവ്യവസ്ഥ പരിഗണിച്ച് ഇരട്ട ചാനല്‍ ആന്റി ലോക്ക് ബ്രേക്ക് സംവിധാനവും (എബിഎസ്) ബൈക്കില്‍ ലഭ്യമാക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018