PRODUCT

ചാര്‍ജ് ചെയ്യാന്‍ 30 മിനിറ്റ് മതി, 320 കിലോമീറ്റര്‍ ഓടും; വില 82 ലക്ഷം!; ആര്‍ക്ക് വെക്ടര്‍ എത്തുന്നു, 355 യൂണിറ്റ് മാത്രം 

ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ വെറും 30 മിനിറ്റു മതി. വില കൂടിയ ബൈക്കായതുകൊണ്ട് ആര്‍ക്ക് വെക്ടറിന്റെ വെറും 355 യൂണിറ്റ് മാത്രമാണ് കമ്പനി നിര്‍മിക്കുക.

ലോകത്തെ ഏറ്റവും ആധുനിക ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ ആര്‍ക്ക് വെക്ടര്‍ വിപണിയിലേക്കെത്തുന്നു. പോയ വര്‍ഷം മിലന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ബൈക്കിനെ കമ്പനി അവതരിപ്പിക്കുന്നത്. 118,000 ഡോളറാണ് (ഏകദേശം 82 ലക്ഷം രൂപ) വാഹനത്തിന്റെ വില. ലോകത്തെ ഏറ്റവും ആധുനിക ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ എന്ന അവകാശവാദത്തോടെയാണ് ആര്‍ക്ക് വെക്ടറിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നതും.

ചാര്‍ജ് ചെയ്യാന്‍ 30 മിനിറ്റ് മതി, 320 കിലോമീറ്റര്‍ ഓടും; വില 82 ലക്ഷം!; ആര്‍ക്ക് വെക്ടര്‍ എത്തുന്നു, 355 യൂണിറ്റ് മാത്രം 

കാര്‍ബണ്‍ ഫൈബര്‍ മോണോകോക്ക് ചേസിസിലാണ് ബൈക്കിന്റെ നിര്‍മ്മാണം. ഇന്റഗ്രേറ്റഡ് മള്‍ട്ടിസെന്‍സറി HMI (ഹ്യൂമന്‍ മെഷീന്‍ ഇന്റര്‍ഫേസ്) സംവിധാനം ഉള്‍പ്പെടുത്തുന്ന ലോകത്തെ ആദ്യ മോട്ടോര്‍സൈക്കിള്‍ കൂടിയാണിത്. 16.8 kWh സാംസങ് മെയ്ഡ് ബാറ്ററി പാക്കാണ് വെക്ടറിന് കരുത്തു പകരുന്നത്. 140 പിഎസ് പവറും 85 എന്‍എം ടോര്‍ക്കും നല്‍കുന്ന 399 വോള്‍ട്ട് ഇലക്ട്രിക് മോട്ടോറും ബൈക്കിലുണ്ട്. സിംഗിള്‍ സ്പീഡ് ട്രനാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെക്ടറിന് മൂന്ന് സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 200 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗം.

ചാര്‍ജ് ചെയ്യാന്‍ 30 മിനിറ്റ് മതി, 320 കിലോമീറ്റര്‍ ഓടും; വില 82 ലക്ഷം!; ആര്‍ക്ക് വെക്ടര്‍ എത്തുന്നു, 355 യൂണിറ്റ് മാത്രം 

ബൈക്കിന്റെ വേഗത, നാവിഗേഷന്‍ തുടങ്ങിയ വിവരങ്ങള്‍ റൈഡര്‍ക്ക് ദൃശ്യമാകുന്നതിനായി പ്രത്യേകമായി രൂപകല്‍പന ചെയ്ത HUD ഹെല്‍മറ്റുണ്ട്. സുതാര്യമായ ഗ്ലാസ് ഷീല്‍ഡാണ് ഇതിനുപയോഗിക്കുന്നത്. വൈഫൈയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹെല്‍മറ്റ് കീലെസ് ഇഗ്‌നീഷ്യനായും ഉപയോഗിക്കാം. ഇതിനൊപ്പം ഒരു സ്മാര്‍ട്ട് ജാക്കറ്റുമുണ്ട്. ബ്ലൈന്റ് സ്പോട്ടിലെ വാഹനങ്ങള്‍ തിരിച്ചറിയാനും മറ്റു നിര്‍ദേശങ്ങള്‍ ചെറിയ ശബ്ദത്തില്‍ റൈഡറുടെ ശ്രദ്ധയില്‍പ്പെടുത്താനും സംഗീതം ആസ്വദിക്കാനും ഈ ജാക്കറ്റ് സഹായിക്കും.

ചാര്‍ജ് ചെയ്യാന്‍ 30 മിനിറ്റ് മതി, 320 കിലോമീറ്റര്‍ ഓടും; വില 82 ലക്ഷം!; ആര്‍ക്ക് വെക്ടര്‍ എത്തുന്നു, 355 യൂണിറ്റ് മാത്രം 

ഒറ്റചാര്‍ജില്‍ നഗരത്തില്‍ 320 കിലോമീറ്ററും ഹൈവേയില്‍ 200 കിലോമീറ്റര്‍ ദൂരവും പിന്നിടാന്‍ വെക്ടറിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ വെറും 30 മിനിറ്റു മതി. വില കൂടിയ ബൈക്കായതുകൊണ്ട് ആര്‍ക്ക് വെക്ടറിന്റെ വെറും 355 യൂണിറ്റ് മാത്രമാണ് കമ്പനി നിര്‍മിക്കുക.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018