PRODUCT

ചാര്‍ജിങ് സമയം 2-3 മണിക്കൂര്‍, ഒറ്റചാര്‍ജില്‍ 180 കിലോമീറ്റര്‍; ഒഖിനാവയുടെ ഐ പ്രെയ്സ് ഉടന്‍ 

ഈ മാസം അവസാനത്തോടെ ഐ പ്രെയ്‌സ് വിപണിയില്‍ എത്തിക്കാനാവുമെന്നാണ് ഒഖിനാവയുടെ പ്രതീക്ഷ. 59,989 രൂപയാണു വാഹനത്തിന്റെ വില.

ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തുള്ള ഇന്ത്യന്‍ കമ്പനിയായ ഒഖിനാവയുടെ പുതിയ മോഡലായ ഐ പ്രെയ്സ് നിരത്തിലേക്കെത്തുന്നു. വേഗത്തിലും സഞ്ചാര പരിധിയിലും മുന്‍നിരയിലുള്ള വൈദ്യുത സ്‌കൂട്ടറെന്നാണു നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗവും ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 170-200 കിലോമീറ്റര്‍ വരെ താണ്ടാനുമുള്ള കരുത്ത് സ്‌കൂട്ടറിനുണ്ട്. 59,989 രൂപയാണു വാഹനത്തിന്റെ വില. വാഹനത്തിനായുള്ള ബുക്കിങ്ങുകള്‍ കമ്പിനി നേരത്തെ തന്നെ സ്വീകരിച്ചു തുടങ്ങിയിരുന്നു. 5,000 രൂപ അഡ്വാന്‍സ് ഈടാക്കിയാണു രാജ്യത്തെ ഇരുനൂറ്റി അന്‍പതിലേറെ ഒഖിനാവ ഡീലര്‍ഷിപ്പുകള്‍ ഐ പ്രെയ്‌സ് ബുക്കിങ്ങുകള്‍ സ്വീകരിച്ചത്. ഈ മാസം അവസാനത്തോടെ ഐ പ്രെയ്‌സ് വിപണിയില്‍ എത്തിക്കാനാവുമെന്നാണ് ഒഖിനാവയുടെ പ്രതീക്ഷ.

പുണെ, ബംഗളൂരു, അഹമ്മദബാദ് തുടങ്ങിയ മുന്‍നിര പട്ടണങ്ങളില്‍ നിന്നും ഭോപാല്‍, നാസിക്, ഡെഹ്‌റാഡൂണ്‍, ചണ്ഡീഗഢ്, അംബാല, വിശാഖപട്ടണം തുടങ്ങിയ പട്ടണങ്ങളില്‍ നിന്നും ഐ പ്രെയ്‌സിന് ആവശ്യക്കാരെത്തിയെന്ന് കമ്പനി വ്യക്തമാക്കുന്നു. മൈസൂരു, ബുലന്ദ്ശഹര്‍, ഗോരഖ്പൂര്‍, വാറങ്കല്‍, തിരുച്ചിറപ്പള്ളി, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും അപൂര്‍വം ചിലര്‍ ഈ സ്‌കൂട്ടര്‍ തേടിയെത്തിയിട്ടുണ്ട്. ജനുവരി മധ്യത്തോടെ 500 ബുക്കിങ്ങുകള്‍ സ്വന്തമാക്കാനാണു കമ്പനി ലക്ഷ്യമിട്ടിരുന്നതെന്ന് ഒഖിനാവ സ്‌കൂട്ടേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ജീതേന്ദര്‍ ശര്‍മ അറിയിച്ചു. എന്നാല്‍ ഡിസംബര്‍ അവസാനത്തോടെ തന്നെ 90 ശതമാനം ലക്ഷ്യം കൈവരിക്കാനായത് ഏറെ ആഹ്ലാദകരമാണ്. ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ചാര്‍ജ് ചെയ്യാന്‍ അവസരമൊരുക്കി അഴിച്ചെടുക്കാവുന്ന ലിതിയം അയോണ്‍ ബാറ്ററിയോടെയാണ് ഐ പ്രെയ്‌സിന്റെ വരവ്.

ഒഖിനാവ നിരയില്‍ നേരത്തെയുള്ള പ്രെയ്സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ അടിസ്ഥാനത്തിലുള്ള പുതിയ വകഭേദമാണ് ഐ-പ്രെയ്സ്. ഇന്റലിജെന്റ് സ്‌കൂട്ടര്‍ എന്ന വിശേഷണത്തോടെയാണ് ഐ-പ്രെയ്‌സിനെ കമ്പനി അവതരിപ്പിക്കുന്നത്. 2-3 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. പുതിയ ലിഥിയം അയേണ്‍ ബാറ്ററി നല്‍കിയതിലൂടെ നേരത്തെയുള്ള ബാറ്ററിയെക്കാള്‍ 40 ശതമാനത്തോളം ഭാരക്കുറവും ഒഖിനാവ വാഗ്ദാനം ചെയ്യുന്നു. ലെഡ് ആസിഡ് ബാറ്ററിയായിരുന്നു പ്രെയ്‌സില്‍ ഉപയോഗിച്ചിരുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഐ പ്രെയ്‌സ് 160-180 കിലോമീറ്റര്‍ ഓടുമെന്നാണ് ഒഖിനാവയുടെ അവകാശവാദം. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെയാണു സ്‌കൂട്ടറിന്റെ പരമാവധി വേഗം. ഡല്‍ഹി ഷോറൂമില്‍ 59,889 രൂപയായിരുന്നു മുന്‍മോഡലായ പ്രെയ്‌സിനു വില.

എംഎം നീളവും 745 എംഎം വീതിയും 1145 എംഎം ഉയരവും 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും സ്‌കൂട്ടറിനുണ്ട്. 774 എംഎം ആണ് സീറ്റ് ഹൈറ്റ്. ചാര്‍ജിങ് സമയം സമയം പകുതിയായി കുറഞ്ഞതിനൊപ്പം ഒറ്റചാര്‍ജില്‍ 180 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഐ പ്രെയ്സിന് സാധിക്കും. സുരക്ഷയ്ക്കായി മുന്നില്‍ ഡബിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കുമുണ്ട്. ഇതിനൊപ്പം ഇലക്ട്രേണിക് അസിസ്റ്റഡ് ബ്രേക്കിങ് സുരക്ഷ വര്‍ധിപ്പിക്കും. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, മൊബൈല്‍ ചാര്‍ജിങ് യുഎസ്ബി പോര്‍ട്ട്, ആന്റി തെഫ്റ്റ് അലാറം, എന്നിവയാണ് ഐ പ്രെയ്സിന്റെ മറ്റു സവിശേഷതകള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018