PRODUCT

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ 500 എബിഎസ് പതിപ്പ് വിപണിയില്‍; എബിഎസ് ഇല്ലാത്ത മോഡലുകളെല്ലാം സൈറ്റില്‍ നിന്ന് പിന്‍വലിച്ചു 

വാഹനത്തില്‍ എബിഎസ് സംവിധാനം എത്തി എന്നതൊഴിച്ചാല്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. രണ്ട് കളര്‍ ഓപഷനുകളുടെയും വിലയില്‍ മാറ്റമില്ലെന്നും വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ 500 എബിഎസ് സംവിധാനമുള്ള പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. വാഹത്തിന്റെ ബുക്കിങ് ആരംഭിച്ചതായി കമ്പിനി അറിയിച്ചു. 1.87 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. എബിഎസ് സംവിധാനമുള്ള പുതിയ മോഡല്‍ എത്തിയതോടെ എബിഎസ് ഇല്ലാത്ത മോഡലുകളെയെല്ലാം വെബ്‌സൈറ്റില്‍ നിന്നും കമ്പിനി പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. 2019 ഏപ്രിലിനകം 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് സുരക്ഷ കര്‍ശനമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തിലാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ നടപടി.

വാഹനത്തില്‍ എബിഎസ് സംവിധാനം എത്തി എന്നതൊഴിച്ചാല്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. നിലവിലുള്ള 499 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ബൈക്കില്‍. എഞ്ചിന് 27.2 ബിഎച്ച്പി കരുത്തും 41.3 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. ബ്ലാക്ക്, ഫോറസ്റ്റ് ഗ്രീന്‍ എന്നിങ്ങനെ രണ്ട് കളര്‍ ഓപഷനുകളിലാണ് വാഹനം ലഭ്യമാകുക. രണ്ട് കളര്‍ ഓപഷനുകളുടെയും വിലയില്‍ മാറ്റമില്ലെന്നും വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ 500 എബിഎസ് പതിപ്പ് വിപണിയില്‍; എബിഎസ് ഇല്ലാത്ത മോഡലുകളെല്ലാം സൈറ്റില്‍ നിന്ന് പിന്‍വലിച്ചു 
rushlane

നേരത്തെ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 റെഡിച്ചിന്റെ എബിഎസ് സംവിധാനമുള്ള പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 1.53 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. എബിഎസ് ഇല്ലാത്ത ക്ലാസിക്ക് റെഡിച്ചിന്റെ വില 1.47 ലക്ഷം രൂപയായിരുന്നു. 1950കളില്‍ ബ്രിട്ടണില്‍ പുറത്തിറങ്ങിയ റെഡിച്ച് ബൈക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 350 റെഡിച്ച് നിരത്തിലെത്തിച്ചിരിക്കുന്നത്. റെഡിച്ച് റെഡ്, റെഡിച്ച് ഗ്രീന്‍, റെഡിച്ച് ബ്ലൂ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളിലായിരിക്കും വാഹനം നിരത്തുകളിലെത്തുക.

കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് റോയല്‍ എന്‍ഫീല്‍ഡിന്റെ മിക്ക വാഹനങ്ങള്‍ക്കു എബിഎസ് സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ ബൈക്കിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റങ്ങളൊന്നും തന്നെ വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 346 സിസി എഞ്ചിനിലാണ് ക്ലാസിക് 350 റെഡിച്ച് നിരത്തിലെത്തുന്നത്. 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. റോയല്‍ എന്‍ഫീല്‍ഡിന്റെ ജന്മ സ്ഥലമായ യുകെയിലെ റെഡിച്ചിനോടുള്ള ആദരസൂചകമായിട്ടാണ് വാഹനത്തിന്റെ പേരും രൂപകല്‍പനയും എന്‍ഫീല്‍ഡ് നല്‍കിയിരിക്കുന്നത്. 1901ല്‍ വ്യവസായവല്‍ക്കരണത്തിന് പേര് കേട്ട് റെഡിച്ചിലാണ് ആദ്യത്തെ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറങ്ങുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018