PRODUCT

പുത്തന്‍ പ്ലാറ്റ്‌ഫോമില്‍ ഓള്‍ട്ടോ 800നെ കമ്പിനി വിപണിയില്‍ എത്തിച്ചേക്കും! രൂപത്തില്‍ മാറ്റമില്ലെങ്കിലും മുന്‍വശം സ്‌റ്റൈലിഷാണ് 

മൊത്തം രൂപത്തില്‍ മാറ്റമില്ലെങ്കിലും സ്‌റ്റൈലിഷായാണ് മുന്‍വശം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2020 ഏപ്രിലിന് മുമ്പ് വിപണിയിലെത്തുമെന്നാണ് സൂചന.

രാജ്യത്തു പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷാ ചട്ടങ്ങളും മലിനീകരണ നിര്‍ദ്ദേശങ്ങളും ശക്തമാക്കിയതോടെ മാരുതി ഓള്‍ട്ടോ 800 ഹാച്ച്ബാക്കിനെ കമ്പിനി വിപണിയില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പ്ലാറ്റ്‌ഫോമില്‍ പുത്തന്‍ ഓള്‍ട്ടോ 800നെ കമ്പിനി വിപണിയില്‍ എത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. Y1K എന്ന കോഡ് നാമത്തിലുള്ള ഈ ആള്‍ട്ടോ ബിഎസ് 6 പെട്രോള്‍ എന്‍ജിനില്‍ 2020 ഏപ്രിലിന് മുമ്പ് വിപണിയിലെത്തുമെന്നാണ് സൂചന. നിലവില്‍ ജപ്പാനില്‍ ഓടുന്ന ഓള്‍ട്ടോയ്ക്ക് 660 സിസി ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഇതിന്റെ പരിഷ്‌കൃത രൂപമാകും ഇന്ത്യയിലേക്ക് പരിഗണിക്കുക.

പുതിയ മാരുതിക്ക് നല്‍കാന്‍ സാധ്യതയുള്ള ഡിസൈന്‍ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ 'കാര്‍ ബ്ലോഗ് ഇന്ത്യ' അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. എസ്ആര്‍കെ ഡിസൈനിന്റെ ഭാവനയില്‍ വിരിഞ്ഞ ഈ ഓള്‍ട്ടോയിക്ക് ബലേനൊ ആര്‍എസുമായി അടുത്ത സാമ്യമുണ്ട്. മൊത്തം രൂപത്തില്‍ മാറ്റമില്ലെങ്കിലും സ്‌റ്റൈലിഷായാണ് മുന്‍വശം ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. വലിയ ഗ്രില്ലും പ്രൊജക്ഷന്‍ ഹെഡ്ലാമ്പും എന്‍ഇഡി ഡിആര്‍എല്ലും ചേര്‍ന്നതാണ് മുന്‍വശം പ്രധാന സവിശേഷതകള്‍.

വിപണിയില്‍ മികച്ച മുന്നേറ്റമായിരുന്നു മാരുതിയുടെ ഈ ചെറുവാഹനം. എന്നാല്‍ ഏപ്രില്‍ മാസത്തോടെ വരാനിരിക്കുന്ന സുരക്ഷാ ചട്ടങ്ങളും മലിനീകരണ നിര്‍ദ്ദേശങ്ങളുമാണ് മാരുതി ഓള്‍ട്ടോ 800 ഹാച്ച്ബാക്കിന്റെ സാധ്യതകള്‍ കൊട്ടിയടച്ചത്. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ബിഎസ് V1 എഞ്ചിനിലേക്കു ചുവടുമാറാനും ഓള്‍ട്ടോ 800ന് കഴിയാഞ്ഞിട്ടല്ല. അടുത്തവര്‍ഷം മൂന്നാംപാദം മാരുതി ഓള്‍ട്ടോ 800 ഹാച്ച്ബാക്ക് ഇന്ത്യയില്‍ നിന്നു വിടവാങ്ങും. മാരുതി സുസുക്കി ഡിസൈന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് സവര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കമ്പനി ജിപ്‌സിയും ഒമ്‌നിയും നിരത്തില്‍ നിന്ന് പിന്‍വലിക്കും. എന്നാല്‍ സുരക്ഷ കുറഞ്ഞ പഴയ മോഡലുകള്‍ പിന്‍വലിച്ച് പകരം നിരയിലേക്കു പുത്തന്‍ അവതാരങ്ങളെ കൊണ്ടുവരുമെന്നു മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ കമ്പനികളെ അപേക്ഷിച്ച് സുരക്ഷാ സന്നാഹങ്ങളും മറ്റു സൗകര്യങ്ങളും വളരെക്കുറവാണെങ്കിലും ഇന്ത്യക്കാര്‍ക്ക് അന്നു ഇന്നും മാരുതിയോടാണ് പ്രിയം. കുറഞ്ഞ വിലയും മികച്ച ഇന്ധനക്ഷമതയും ഉയര്‍ത്തിക്കാണിച്ച് വളരെ വേഗം വിപണി പിടിക്കാന്‍ മാരുതിയ്ക്ക് സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

പതിനെട്ട് വര്‍ഷം മുമ്പ് 2000 സെപ്തംബറിലാണ് ഓള്‍ട്ടോ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. കടന്ന പോയ വര്‍ഷങ്ങള്‍ക്കിടെ നിരന്തര പരിഷ്‌കാരങ്ങളും പരിവര്‍ത്തനങ്ങളുമായി ഓള്‍ട്ടോ ഉപയോക്താക്കളുടെ അഭിരുചികളോടു നീതി പുലര്‍ത്താന്‍ നിര്‍മാതാക്കള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. എന്‍ട്രി ലെവല്‍ എ സെഗ്മെന്റിലാണ് മാരുതിയുടെ പ്രധാന പോരാട്ടം. ഈ കാലയളവില്‍ നിരവധി തവണ രൂപം മാറിവന്നെങ്കിലും ഇപ്പോഴും എ സെഗ്മെന്റില്‍ ഒന്നാമന്‍ ഓള്‍ട്ടോ തന്നെയാണ്. 800 ഹാച്ച്ബാക്കിന്റെ ബോക്‌സി ഘടനയില്‍ നിന്നും വ്യത്യസ്തമായി വടിവൊത്ത രൂപവും കൂടുതല്‍ ഫീച്ചറുകളും ഓള്‍ട്ടോയുടെ പ്രചാരം അതിവേഗം ഉയര്‍ത്തി. 2010ല്‍ 800 ഹാച്ച്ബാക്കിനെ കമ്പനി പൂര്‍ണ്ണമായി നിര്‍ത്തിയപ്പോള്‍, മാരുതിയുടെ പ്രാരംഭ കാറെന്ന വിശേഷണം ഓള്‍ട്ടോയെ തേടിയെത്തി. 2012 ല്‍ ഓള്‍ട്ടോ 800 എന്ന പേരില്‍ കമ്പനി അവതരിപ്പിച്ച രണ്ടാം തലമുറ ഓള്‍ട്ടോ ഹാച്ച്ബാക്ക്, മാരുതിയുടെ വിജയ കുതിപ്പിന് പിന്നെയും വേഗം കൂട്ടി. വന്നകാലം മുതല്‍ കമ്പനിയുടെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറുകളില്‍ ഒന്നായി ഓള്‍ട്ടോ 800 മാറി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018