PRODUCT

ഇലക്ട്രിക് കാറുകളുടെ ശ്രേണിയിലേക്ക് ഹോണ്ടയുടെ നറുക്ക് ആര്‍ക്ക്?; ഫിറ്റും ജാസും പരീക്ഷണ ഓട്ടത്തില്‍ ക്യാമറകണ്ണില്‍ കുടുങ്ങി 

ജാസിന്റെയും ഇലക്ട്രിക് പതിപ്പിനെ നിരത്തിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജാസ്സും ഫിറ്റ് ഇവിയും തമ്മില്‍ സമ്യതകള്‍ ഒരുപാടുണ്ട്.

ഇലക്ട്രിക് കാറുകളുടെ നിരയിലേക്ക് തങ്ങളുടെ മോഡലുകളെ ആദ്യം എത്തിക്കുന്നതിനുള്ള തിരക്കിലാണ് നിര്‍മാതക്കള്‍. പലരും പരീക്ഷണ ഓട്ടം വരെ ആരംഭിച്ചു. വാഗണ്‍ ആറിനെ മാരുതിയും, ടിഗോര്‍, ടിയാഗോ മോഡലുകളുടെ ഇലക്ട്രിക് കാറുകളെ ടാറ്റയും പ്രദര്‍ശിപ്പിച്ചു. ഈ നിരയിലേക്ക് തുടക്കത്തില്‍ തന്നെ ഹോണ്ടയും ചുവടുവെയ്ക്കാനൊരുങ്ങുകയാണ്. പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ജാസാണ് ആദ്യ ഇലക്ട്രിക് വാഹനമായി നിരത്തിലെത്തുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും, ഇലക്ട്രിക് എന്‍ജിനിലേക്ക് മാറിയ ഫിറ്റിന്റെ പരീക്ഷണയോട്ടത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിക്കുകയാണ്.

ഇലക്ട്രിക് കാറുകളുടെ ശ്രേണിയിലേക്ക് ഹോണ്ടയുടെ നറുക്ക് ആര്‍ക്ക്?; ഫിറ്റും ജാസും പരീക്ഷണ ഓട്ടത്തില്‍ ക്യാമറകണ്ണില്‍ കുടുങ്ങി 

രണ്ടാംതലമുറ ഫിറ്റ് ഹാച്ച്ബാക്കാണ് പുതിയ ഫിറ്റ് ഇവിക്ക് (ഇലക്ട്രിക് വെഹിക്കിള്‍) ആധാരം. ഇന്ത്യന്‍ നിരയിലുള്ള ജാസ്സിന്റെ രാജ്യാന്തര പതിപ്പാണ് ഫിറ്റ്. ജാസ്സും ഫിറ്റ് ഇവിയും തമ്മില്‍ സമ്യതകള്‍ ഒരുപാടുണ്ട്. എന്നാല്‍ ഡിസൈനില്‍ ഇരുവരും തമ്മില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്. മുന്നിലാണ് ഇരു ഹാച്ച്ബാക്കുകളുടെയും വ്യത്യസ്തം. കോണോടുകോണ്‍ ചേര്‍ന്ന ഹെഡ്ലാമ്പുകള്‍ ഫിറ്റ് ഇവിയെ ജാസ്സില്‍ നിന്ന് വേറിട്ടുനിര്‍ത്തും. വലിയ വിന്‍ഡ്സ്‌ക്രീനാണ് ഹാച്ച്ബാക്കിന്. ഗ്രില്ലിന്റെ സ്ഥാനത്ത് ലോഗോ പതിപ്പിച്ച പ്രത്യേക ബോഡി പാനലും നല്‍കിയിട്ടുണ്ട്.

ഇലക്ട്രിക് കാറുകളുടെ ശ്രേണിയിലേക്ക് ഹോണ്ടയുടെ നറുക്ക് ആര്‍ക്ക്?; ഫിറ്റും ജാസും പരീക്ഷണ ഓട്ടത്തില്‍ ക്യാമറകണ്ണില്‍ കുടുങ്ങി 

ബമ്പറില്‍ വലിയ എയര്‍ഡാമം നല്‍കിയിരിക്കുന്നു. ഷാര്‍ക്ക് ഫിന്‍ ശൈലിയുള്ള ആന്റീന, 15 ഇഞ്ച് അലോയ് വീലുകള്‍, മേല്‍ക്കൂരയോട് ചേര്‍ന്ന പിന്‍ സ്‌പോയിലര്‍ എന്നിവയെല്ലാം ഫിറ്റ് ഇവിയുടെ സവിശേഷതകളാണ്. MCF3 വൈദ്യുത മോട്ടോറാണ് ഹോണ്ട ഫിറ്റ് ഇവിയുടെ ഹൃദയം. 20 kWh ലിഥിയം അയോണ്‍ ബാറ്ററി പിന്തുണയുള്ള മോട്ടോര്‍ 331 വോള്‍ട്ട് ഉത്പാദിപ്പിക്കും. ഒറ്റച്ചാര്‍ജ്ജില്‍ 225 കിലോമീറ്റര്‍ ദൂരം വരെയോടാന്‍ ഹോണ്ടയുടെ വൈദ്യുത ഹാച്ച്ബാക്കിന് കഴിയുമെന്നാണ് വിവരം. മോഡലിന്റെ വലതുവശത്തു സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജ്ജിംഗ് പോര്‍ട്ടും ഇടതുവശത്ത് ഫാസ്റ്റ് ചാര്‍ജ്ജിംഗ് പോര്‍ട്ടും കമ്പനി നല്‍കിയിട്ടുണ്ട്. ആറുമണിക്കൂര്‍ വേണം സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജ്ജിംഗ് പോര്‍ട്ട് ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായി ചാര്‍ജ്ജ് ചെയ്യാന്‍. എന്നാല്‍ ഫാസ്റ്റ് ചാര്‍ജ്ജിംഗ് പോര്‍ട്ടില്‍ ഇരുപതു മിനിറ്റുകള്‍ കൊണ്ടുതന്നെ എണ്‍പതു ശതമാനം ചാര്‍ജ്ജ് ബാറ്ററി ചെയ്യാനാകുമെന്നും കമ്പിനി അവകാശപ്പെടുന്നു. നിലവില്‍ ജാപ്പനീസ് അമേരിക്കന്‍ വിപണികള്‍ മാത്രമെ ഫിറ്റ് ഇവിയെ ഹോണ്ട അവതരിപ്പിക്കുന്നുള്ളൂ.

ഇലക്ട്രിക് കാറുകളുടെ ശ്രേണിയിലേക്ക് ഹോണ്ടയുടെ നറുക്ക് ആര്‍ക്ക്?; ഫിറ്റും ജാസും പരീക്ഷണ ഓട്ടത്തില്‍ ക്യാമറകണ്ണില്‍ കുടുങ്ങി 

എന്നാല്‍ അടുത്തിടെ ജാസിന്റെയും ഇലക്ട്രിക് പതിപ്പിനെ നിരത്തിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴുള്ള ജാസിന്റെ ഡിസൈനില്‍ മാറ്റം നല്‍കിയായിരിക്കും ഇലക്ട്രിക് ജാസ് എത്തുകയെന്ന് തന്നെ കരുതാം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ ഓടാന്‍ ശേഷിയുള്ള ബാറ്ററിയായിരിക്കും വാഹനത്തില്‍ കമ്പനി നല്‍കുകയെന്നും ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്. ഇലക്ട്രിക് കാറുകള്‍ക്ക് ഒപ്പം, ഹൈബ്രിഡ് കാറുകളെയും ഹോണ്ട ഇന്ത്യന്‍ നിരത്തിലെത്തിക്കും. 2020 ഓടെ, ഇലക്ട്രിക് ജാസിനൊപ്പം, ഹൈബ്രിഡ് കാറുകളും നിരത്തിലെത്തും.

ഇലക്ട്രിക് കാറുകളുടെ ശ്രേണിയിലേക്ക് ഹോണ്ടയുടെ നറുക്ക് ആര്‍ക്ക്?; ഫിറ്റും ജാസും പരീക്ഷണ ഓട്ടത്തില്‍ ക്യാമറകണ്ണില്‍ കുടുങ്ങി 
news18

2020 ഓടേ ഭാരത് സ്റ്റേജ് സിക്സ് മാനദണ്ഡപ്രകാരമുളള വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുളളുവെന്ന് സുപ്രിംകോടതിയുടെ വിധിക്ക് പിന്നാലെ ബിഎസ്-ആറ് എന്‍ജിനിലേക്ക് മാറാനുള്ള തയാറെടുപ്പും ഹോണ്ട നടത്തികഴിഞ്ഞു. ഇന്ത്യയില്‍ BS-4 എന്‍ജിനുള്ള വാഹനങ്ങളുടെ വില്‍പ്പനയും രജിസ്ട്രേഷനും 2020 മാര്‍ച്ച് 31 വരെ മാത്രമേ അനുവദിക്കൂവെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തിറങ്ങുന്ന വാഹനങ്ങളില്‍ ബിഎസ്-ആറ് എന്‍ജിന്‍ വേണം ഉപയോഗിക്കാന്‍. എന്നാല്‍, കോടതി നിര്‍ദേശിച്ച സമയപരിധിക്ക് മുമ്പ് തന്നെ ബിഎസ്-ആറ് എന്‍ജിനിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ് ഹോണ്ടയുടെ കാറുകള്‍.

ഇലക്ട്രിക് കാറുകളുടെ ശ്രേണിയിലേക്ക് ഹോണ്ടയുടെ നറുക്ക് ആര്‍ക്ക്?; ഫിറ്റും ജാസും പരീക്ഷണ ഓട്ടത്തില്‍ ക്യാമറകണ്ണില്‍ കുടുങ്ങി 

കോടതി അനുവദിച്ചിരിക്കുന്ന സമയം അവസാനിക്കുന്നതിന് നാല് മാസം മുമ്പുതന്നെ ഹോണ്ട കാറുകളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ബിഎസ്-ആറ് നിലവാരത്തിലുള്ള എന്‍ജിനുകള്‍ വികസിപ്പിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് കമ്പനി തന്നെ വ്യക്തമാക്കി. 1.5, 1.6 എന്നീ രണ്ട് ഐ-ഡിടെക് ഡീസല്‍ എന്‍ജിനുകളാണ് നിലവില്‍ ഹോണ്ടയ്ക്കുള്ളത്. ഇതില്‍ 1.5 ലിറ്റര്‍ എന്‍ജിന്‍ ബിഎസ്-ആറ് നിലവാരത്തിലേക്ക് മാറ്റിക്കഴിഞ്ഞെന്നും കമ്പനി അറിയിച്ചു. ഹോണ്ടയുടെ ഒട്ടുമിക്ക ഡീസല്‍ വാഹനങ്ങളിലും ഈ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. ഹോണ്ട അമേസ്, സിറ്റി, ജാസ്, ഡബ്ല്യുആര്‍-വി, ബിആര്‍-വി തുടങ്ങിയ മോഡലുകളില്‍ ഈ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഎസ്-ആറ് എന്‍ജിന്‍ എത്തുന്നതോടെ ഡീസല്‍ വാഹനങ്ങളുടെ വില കൂടുമെന്നും കമ്പനി അറിയിച്ചു.

2020 ഏപ്രില്‍ ഒന്നിന് ശേഷം ഭാരത് സ്റ്റേജ് ഫോര്‍ വാഹനങ്ങള്‍ അനുവദിക്കില്ലെന്നും സുപ്രിംകോടതി കഴിഞ്ഞ ദിവസം ഉത്തരവില്‍ പറഞ്ഞിരുന്നു. ശുദ്ധമായ ഇന്ധനം ലഭ്യമാക്കണമെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു സുപ്രിംകോടതി ഉത്തരവ്. ഇത് നടപ്പിലാക്കാന്‍ മൂന്നുമാസം അധികം അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി തളളുകയും ചെയ്തിരുന്നു. നിലവില്‍ ഭാരത് സ്റ്റേജ് ഫോര്‍ വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് അത് വില്‍ക്കാന്‍ സാവകാശം അനുവദിക്കണമെന്നതായിരുന്നു കേന്ദ്രത്തിന്റെ വാദം. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന് 2020 ഓടേ രാജ്യം ബിഎസ്-ആറ് വാഹനങ്ങളിലേക്ക് നീങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ബിഎസ്- ഫൈവ് മാനദണ്ഡത്തെ മറികടന്ന് പരിസ്ഥിതിക്ക് കൂടുതല്‍ അനുയോജ്യമായ ബിഎസ്-ആറ് 2016-ല്‍ കേന്ദ്രം പ്രഖ്യാപിക്കുകയായിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018