PRODUCT

വോള്‍വോ കാറുകളിലേതിന് സമാനമായ ടെയില്‍ ലാമ്പ്! മുന്‍മോഡലിനെക്കാള്‍ എടുപ്പിലും മട്ടിലും മുമ്പന്‍; ‘ബിഗ് ന്യൂ വാഗണ്‍ ആര്‍’ ജനുവരി 23ന്, ബുക്കിങ് ആരംഭിച്ചു 

നേരത്തെ പുറത്തുവന്ന സ്പൈ ചിത്രങ്ങള്‍ പ്രകാരം മുന്‍തലമുറ മോഡലില്‍ നിന്ന് ഏറെ മാറ്റത്തോടെയാണ് 2019 വാഗണ്‍ ആര്‍ എത്തുന്നത്.

പുതുതലമുറ വാഗണ്‍ ആര്‍ ഹാച്ച്ബാക്കിന്റെ ബുക്കിങ് ആരംഭിച്ച് മാരുതി സുസുക്കി. ജനുവരി 23ന് മാത്രമേ വാഹനം വിപണിയില്‍ അവതരിപ്പിക്കുകയുള്ളുവെങ്കിലും ഡീലഷിപ്പുകള്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 11,000 രൂപ നല്‍കി കമ്പിനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഉപയോക്താക്കള്‍ക്ക് ബുക്ക് ചെയ്യുന്നതിനുള്ള അവസരം കമ്പിനി നല്‍കിയിട്ടുണ്ട്. വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുതലമുറ വാഗണ്‍ ആറിന്റെ ആദ്യ ടീസര്‍ ചിത്രം മാരുതി കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. 'ബിഗ് ന്യൂ വാഗണ്‍ ആര്‍' എന്ന ടാഗ് ലൈനോടെ വാഹനത്തിന്റെ പിന്‍ഭാഗം ദൃശ്യമാകുന്നതാണ് ടീസര്‍. ഹാച്ച്ബാക്ക് ശ്രേണിയില്‍ മാരുതിയുടെ മേധാവിത്വം ഉറപ്പിക്കുന്നതില്‍ വ്യക്തമായ പങ്കുവഹിച്ച മോഡലാണ് വാഗണ്‍ആര്‍. ടോള്‍ ബോയ് ഡിസൈനില്‍ മാറ്റമില്ലാതെ പുതിയ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലാവും വാഹനം നിരത്തിലെത്തുക. മികച്ച സുരക്ഷയും കൂടുതല്‍ ഫീച്ചറുകളും പുതുതലമുറ വാഗണ്‍ ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വോള്‍വോ കാറുകളിലേതിന് സമാനമായ ടെയില്‍ ലാമ്പ്! മുന്‍മോഡലിനെക്കാള്‍ എടുപ്പിലും മട്ടിലും മുമ്പന്‍; ‘ബിഗ് ന്യൂ വാഗണ്‍ ആര്‍’ ജനുവരി 23ന്, ബുക്കിങ് ആരംഭിച്ചു 

നേരത്തെ പുറത്തുവന്ന സ്പൈ ചിത്രങ്ങള്‍ പ്രകാരം മുന്‍തലമുറ മോഡലില്‍ നിന്ന് ഏറെ മാറ്റത്തോടെയാണ് 2019 വാഗണ്‍ ആര്‍ എത്തുന്നത്. ക്രോമിയം സ്ട്രിപ്പ് നല്‍കിയ വലിയ ഗ്രില്‍ പുതുമ നല്‍കുന്നതാണ്. പുതിയ ആകൃതിയിലുള്ള ഹെഡ്‌ലൈറ്റും വീതിയുള്ള ഇന്റിക്കേറ്ററും മുന്‍വശത്തെ മനോഹരമാക്കുന്നു. സി-പില്ലറില്‍ നല്‍കിയിരിക്കുന്ന ബ്ലാക്ക് ഇന്‍സേര്‍ട്ടാണ് വശങ്ങളിലെ ഭംഗിക്ക് മാറ്റുകൂട്ടുന്നു. റൂഫ് വരെ നീളുന്ന ടെയ്ല്‍ലാമ്പും ഹാച്ച്ഡോറില്‍ വീതിയുള്ള ക്രോമിയം സ്ട്രിപ്പും റിഫ്ലക്ടര്‍ നല്‍കിയിട്ടുള്ള ഉയര്‍ന്ന ബമ്പറുമാണ് പിന്നിലെ പുതുമയാണ്.

പുതുതായി ഡിസൈന്‍ ചെയ്ത ബമ്പറുകളാണ് മുന്നിലും പിന്നിലും നല്‍കിയിട്ടുള്ളത്. വീല്‍ ആര്‍ച്ചും കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ ഇന്റീരിയറിലും കാര്യമായ മാറ്റമുണ്ടെന്നാണ് സൂചന. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും നല്‍കുന്നുണ്ട്. ഹാച്ച്ബാക്കുകളില്‍ കൂടുതല്‍ സൗകര്യം പ്രദാനം ചെയ്യുന്ന വാഹനമാണ് വാഗണ്‍ആര്‍. സുരക്ഷാ സന്നാഹങ്ങളും വര്‍ധിപ്പിക്കും. ഡ്യുവല്‍ എയര്‍ബാഗ്, ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം എന്നിവ സ്റ്റാന്റേര്‍ഡായി ഉള്‍പ്പെടുത്തും. പഴയ വാഗണ്‍ ആറിനെക്കാള്‍ നീളവും വീതിയും ഉയരവും പുതിയ വാഹനത്തിനുണ്ട്. 3655 എംഎം നീളവും 1620 എംഎം വീതിയും 1675 എംഎം ഉയരവും 2435 എംഎം വീല്‍ബേസുമാണ് പുതിയ വാഹനത്തിന്.

മുന്‍മോഡലിനെക്കാള്‍ ഭാരം 65 കിലോഗ്രാം കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 83 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ എന്‍ജിനും 67 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ എന്‍ജിനിലുമായിരിക്കും പുതിയ വാഗണ്‍ ആര്‍ നിരത്തിലെത്തുക. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ വാഹനം ലഭ്യമാകും. എല്‍പിജി, സിഎന്‍ജി വകഭേദങ്ങളും വാഗണ്‍ ആറിനുണ്ടാകും. 1999ലാണ് മാരുതി സുസുക്കി ടോള്‍ ബോയി വിഭാഗത്തില്‍ വാഗണ്‍ ആറിനെ നിരത്തിലിറക്കുന്നത്. ഒരു മാസം 18000 വാഗണ്‍ആറുകള്‍ നിരത്തിലെത്തിക്കാനാണ് കമ്പനി ഉദ്യേശിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബെസ്റ്റ് സെല്ലിങ് കാറുകളില്‍ ആദ്യ അഞ്ചില്‍ ഇടംനേടിയ വാഗണ്‍ആര്‍ ഇതുവരെ 20 ലക്ഷം വാഹനങ്ങള്‍ നിരത്തിലെത്തിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018