PRODUCT

ചിത്രത്തില്‍ കാണുന്നത് സത്യമാണ്!; ബലെനോയുടെ നെറുകയില്‍ ഇനി ടൊയോട്ടയുടെ ലോഗോ പതിയും 

രാജ്യത്തെ ഏറ്റവും വില്‍പ്പനയുള്ള പ്രീമിയം ഹാച്ച്ബാക്കാണു ബലെനോ. രൂപഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുമെങ്കിലും മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ അഴിച്ചുപണികള്‍ നടത്തിയേക്കില്ല.

മാരുതിയുടെ ബലെനോയെ ഇനി വിപണിയില്‍ എത്തിക്കുന്നത് ജാപ്പനീസ് കമ്പനി ടൊയോട്ട. അതിനുള്ള ഒരുക്കങ്ങള്‍ പിന്നാമ്പുറത്ത് തകൃതിയായി നടക്കുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബലെനോയുടെ പരിഷ്‌കരിച്ച പതിപ്പിനെ ടൊയോട്ട സ്വന്തം പേരിലാണ് പുറത്തിറക്കുന്നത്. അത് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പ്രധാനപ്പെട്ട ഓട്ടോന്യൂസ് പോര്‍ട്ടലുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇരു കമ്പനികളും തമ്മില്‍ ഒപ്പുവെച്ച ധാരണപ്രകാരം ബലെനോ, ബ്രെസ മോഡലുകളെയാണ് ടൊയോട്ടക്ക് മാരുതി കൈമാറുക. പകരം കൊറോള ആള്‍ട്ടിസ് സെഡാനെ ടൊയോട്ടയില്‍ നിന്ന് മാരുതി ഏറ്റെടുത്ത് നിരത്തിലെത്തിക്കും.

ചിത്രത്തില്‍ കാണുന്നത് സത്യമാണ്!; ബലെനോയുടെ നെറുകയില്‍ ഇനി ടൊയോട്ടയുടെ ലോഗോ പതിയും 

കിട്ടിയ മോഡലുകളില്‍ ആവശ്യമായ രൂപമാറ്റങ്ങള്‍ വരുത്തി റീബാഡ്ജ് ചെയ്തു വില്‍പനയ്ക്ക് കൊണ്ടുവരികയാണ് ഇരു കമ്പനികളുടെയും ലക്ഷ്യം. അതായത് ബലെനോ, വിറ്റാര ബ്രെസ മോഡലുകള്‍ ടൊയോട്ടയുടെ പേരിലും കൊറോള ആള്‍ട്ടിസ് മാരുതിയ്ക്ക് കീഴിലും വിപണിയില്‍ അണിനിരക്കുമെന്ന് ചുരുക്കം. അടുത്ത സാമ്പത്തിക വര്‍ഷം രണ്ടാംപാദം ടൊയോട്ടയുടെ ബലെനോയെ വിപണിയില്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്. 2019 ഒക്ടോബറിനും 2020 മാര്‍ച്ചിനുമിടയില്‍ ബലെനോ പുറത്തിറങ്ങും. ബലെനോയുടെ ആകാരം നിലനിര്‍ത്തുമെങ്കിലും ഡിസൈന്‍ ശൈലിയില്‍ വ്യത്യസ്ത പ്രതീക്ഷിക്കാം. വിലയില്‍ ടൊയോട്ട പുറത്തിറക്കുന്ന ബലെനോ മോഡലിനായിരിക്കും വിലക്കൂടുതല്‍. റീബാഡ്ജ് ചെയ്ത കാറുകള്‍ക്ക് പുതിയ പേരും കമ്പനികള്‍ നിശ്ചയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രൂപഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുമെങ്കിലും മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ അഴിച്ചുപണികള്‍ നടത്തിയേക്കില്ല. നിലവിലെ ബലെനോയില്‍ മൂന്നു എഞ്ചിന്‍ പതിപ്പുകളുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 82 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനുള്ളത് 101 ബിഎച്ച്പി കരുത്തും 150 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 74 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. മൂന്നു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്സ്.

രാജ്യത്തെ ഏറ്റവും വില്‍പ്പനയുള്ള പ്രീമിയം ഹാച്ച്ബാക്കാണു ബലെനോ. മാസം തോറും 15,000 യൂണിറ്റിലേറെ വില്‍പ്പന നേടി മുന്നേറുന്ന കാര്‍ മാരുതിക്ക് തകര്‍പ്പന്‍ ലാഭമാണു നേടിക്കൊടുക്കുന്നത്. കയറ്റുമതിക്കൊപ്പം ടൊയോട്ടയ്ക്കുള്ള വില്‍പ്പന കൂടിയാവുന്നതോടെ ബലെനോയുടെ ഉല്‍പ്പാദനം ഇനിയും ഉയരുകയും ലാഭം വര്‍ധിക്കുകയും ചെയ്യുമെന്നാണു മാരുതി സുസുക്കിയുടെ കണക്കുകൂട്ടല്‍. വിറ്റാര ബ്രേസയാവട്ടെ രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള സബ് കോംപാക്ട് എസ്‌യുവിയാണ്. പ്രതിമാസം 10,000 യൂണിറ്റിലേറെയാണ് വിറ്റാര ബ്രേസയുടെ വില്‍പ്പന. ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനോടെ മാത്രം വിപണിയിലുള്ള എസ്‌യുവിയുടെ ട്രാന്‍സ്മിഷന്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ്. ടൊയോട്ടയുടെ പക്കലെത്തുമ്പോഴും വിറ്റാര ബ്രേസയില്‍ സാങ്കേതികമായ മാറ്റമൊന്നും പ്രതീക്ഷിക്കാനില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018