PRODUCT

പുതിയ വാഗണ്‍ആര്‍ എത്തി; എതിരാളി സാന്‍ട്രോ, ഹാച്ച്ബാക്ക് ശ്രേണിയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ മാരുതി; വില ഇതാണ് 

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് പുതിയ വാഗണ്‍ആര്‍ എത്തിയിരിക്കുന്നത്. മികച്ച സുരക്ഷയും കൂടുതല്‍ ഫീച്ചറുകളും പുതുതലമുറ വാഗണ്‍ ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹാച്ച്ബാക്ക് ശ്രേണിയില്‍ മാരുതിയുടെ മേധാവിത്വം ഉറപ്പിക്കുന്നതില്‍ വ്യക്തമായ പങ്കുവഹിച്ച മോഡലാണ് വാഗണ്‍ആര്‍. ടോള്‍ ബോയ് ഡിസൈനില്‍ മാറ്റമില്ലാതെ പുതിയ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമിലാവും വാഹനം നിരത്തിലെത്തുക. മികച്ച സുരക്ഷയും കൂടുതല്‍ ഫീച്ചറുകളും പുതുതലമുറ വാഗണ്‍ ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാച്ച്ബാക്കിന്റെ പ്രീ-ബുക്കിംഗ് മാരുതി നേരത്തെ തുടങ്ങിയിരുന്നു. ബുക്ക് ചെയ്തവര്‍ക്ക് ഫെബ്രുവരി രണ്ടാംവാരം മുതല്‍ കമ്പനി കാറുകള്‍ കൈമാറും. 4.19 ലക്ഷം മുതല്‍ 5.69 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.

പുതിയ വാഗണ്‍ആര്‍ എത്തി; എതിരാളി സാന്‍ട്രോ, ഹാച്ച്ബാക്ക് ശ്രേണിയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ മാരുതി; വില ഇതാണ് 

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് പുതിയ വാഗണ്‍ആര്‍ എത്തിയിരിക്കുന്നത്. ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമില്‍ ടോള്‍ബോയ് ബോഡിയില്‍ ബോക്‌സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ആറില്‍ നല്‍കിയിരിക്കുന്നത്. ഇതുവഴി കൂടുതല്‍ സുരക്ഷിതത്വം വാഹനത്തില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പഴയ വാഗണ്‍ആറിനെക്കാള്‍ വലുപ്പമേറിയ മോഡലാണ് 2019 വാഗണ്‍ആര്‍. 19 എംഎം നീളവും 145 എംഎം വീതിയും 5 എംഎം ഉയരവും പുതിയ മോഡലിന് കൂടുതലുണ്ട്. 3655 എംഎം നീളം, 1620 എംഎം വീതി, 1675 എംഎം ഉയരം, 2435 എംഎം ആണ് വാഹനത്തിന്റെ വീല്‍ബേസ്. വീതികൂടിയ ബോഡി, മികച്ച ഇന്റീരിയര്‍, കൂടുതല്‍ സ്ഥല സൗകര്യമുള്ള ക്യാബിന്‍, ബെസ്റ്റ് ഇന്‍ ക്ലാസ് ബൂട്ട് സ്‌പെയ്‌സ് എന്നിവ പുതിയ വാഗണ്‍ആറിന്റെ സവിശേഷതകളാണ്.

പുതിയ വാഗണ്‍ആര്‍ എത്തി; എതിരാളി സാന്‍ട്രോ, ഹാച്ച്ബാക്ക് ശ്രേണിയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ മാരുതി; വില ഇതാണ് 

ബ്ലാക്ക്-ബീജ് ഡ്യൂവല്‍ ടോണ്‍ ഫിനീഷിങ്ങിലാണ് ഇന്റീരിയര്‍. അതുകൊണ്ട് തന്നെ കൂടുതല്‍ പ്രീമിയം നിലവാരം നല്‍കുന്ന ഇന്റീരിയറാണ് വാഹനത്തിന്റേത്. ഫ്ളോട്ടിങ് ഡാഷ്ബോര്‍ഡ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, സ്മാര്‍ട്ട്പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വലിപ്പം കുറഞ്ഞ ഗിയര്‍ ലിവര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന മാറ്റങ്ങള്‍. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും നല്‍കിയിരിക്കുന്നു. വലിയ അനലോഗ് സ്പീഡോമീറ്ററും കാറില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.

പുതിയ വാഗണ്‍ആര്‍ എത്തി; എതിരാളി സാന്‍ട്രോ, ഹാച്ച്ബാക്ക് ശ്രേണിയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ മാരുതി; വില ഇതാണ് 

ക്രോമിയം സ്ട്രിപ്പ് നല്‍കിയ വലിയ ഗ്രില്‍ പുതുമ നല്‍കുന്നതാണ്. പുതിയ ആകൃതിയിലുള്ള ഹെഡ്ലൈറ്റും വീതിയുള്ള ഇന്റിക്കേറ്ററും മുന്‍വശത്തെ മനോഹരമാക്കുന്നു. സി-പില്ലറില്‍ നല്‍കിയിരിക്കുന്ന ബ്ലാക്ക് ഇന്‍സേര്‍ട്ടാണ് വശങ്ങളിലെ ഭംഗിക്ക് മാറ്റുകൂട്ടുന്നു. റൂഫ് വരെ നീളുന്ന ടെയ്ല്‍ലാമ്പും ഹാച്ച്‌ഡോറില്‍ വീതിയുള്ള ക്രോമിയം സ്ട്രിപ്പും റിഫ്‌ലക്ടര്‍ നല്‍കിയിട്ടുള്ള ഉയര്‍ന്ന ബമ്പറുമാണ് പിന്നിലെ പുതുമ. പുതുതായി ഡിസൈന്‍ ചെയ്ത ബമ്പറുകളാണ് മുന്നിലും പിന്നിലും നല്‍കിയിട്ടുള്ളത്. വീല്‍ ആര്‍ച്ചും കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. ഹാച്ച്ബാക്കുകളില്‍ കൂടുതല്‍ സൗകര്യം പ്രദാനം ചെയ്യുന്ന വാഹനമാണ് വാഗണ്‍ആര്‍.

പുതിയ വാഗണ്‍ആര്‍ എത്തി; എതിരാളി സാന്‍ട്രോ, ഹാച്ച്ബാക്ക് ശ്രേണിയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ മാരുതി; വില ഇതാണ് 

കൂടുതല്‍ കരുത്തുറ്റ 1.2 ലിറ്റര്‍ കെ സീരിസ് എന്‍ജിനും 1.0 ലിറ്റര്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്തേകുക. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടോമാറ്റിക് (AGS-ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) ട്രാന്‍സ്മിഷനും വാഗണ്‍ആറിലുണ്ട്. സുരക്ഷയ്ക്കായി ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്. L, V, Z എന്നീ മൂന്ന് വേരിയന്റുകളുണ്ട്. L, V വേരിയന്റുകളിലാണ് 1.0 ലിറ്റര്‍ എന്‍ജിനുള്ളത്. Vയില്‍ മാത്രമേ ഓട്ടോമാറ്റിക്കുള്ളു. 1.2 ലിറ്റര്‍ എന്‍ജിന്‍ V, Z വേരിയന്റുകളില്‍ ലഭ്യമാകും. രണ്ടിലും മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകളുണ്ട്. ഹ്യൂണ്ടായിയുടെ പുതിയ സാന്‍ട്രോ തന്നെയാണ് പുതിയ വാഗണ്‍ആറിന്റെയും നിരത്തിലെ എതിരാളി.

1999ലാണ് മാരുതി സുസുക്കി ടോള്‍ ബോയി വിഭാഗത്തില്‍ വാഗണ്‍ ആറിനെ നിരത്തിലിറക്കുന്നത്. ഒരു മാസം 18000 വാഗണ്‍ആറുകള്‍ നിരത്തിലെത്തിക്കാനാണ് കമ്പനി ഉദ്യേശിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബെസ്റ്റ് സെല്ലിങ് കാറുകളില്‍ ആദ്യ അഞ്ചില്‍ ഇടംനേടിയ വാഗണ്‍ആര്‍ ഇതുവരെ 20 ലക്ഷം വാഹനങ്ങള്‍ നിരത്തിലെത്തിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018