PRODUCT

സുരക്ഷയില്‍ കേമന്‍; അറിഞ്ഞിരിക്കണം ഹാരിയറിനെക്കുറിച്ചുള്ള ഈ കാര്യങ്ങള്‍ 

നെക്‌സോണ്‍, ടിയാഗോ, ടിഗോര്‍, ഹെക്‌സ എന്നിവരെയെല്ലാം ഇന്ത്യന്‍ വിപണിയില്‍ വലിയ മുന്നേറ്റം. ഹാരിയര്‍ എസ് യു വിയിലൂടെ വലിയൊരു കുതിപ്പ് തന്നെയാണ് ടാറ്റ ലക്ഷ്യമിടുന്നത്.

തൊടുന്നതെല്ലാം പൊന്നാക്കി മാറ്റുകയാണ് കുറച്ചു നാളുകളായി ടാറ്റ. നെക്‌സോണ്‍, ടിയാഗോ, ടിഗോര്‍, ഹെക്‌സ എന്നിവയെല്ലാം ഇന്ത്യന്‍ വിപണിയില്‍ വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനം ഹാരിയറിനെയും ആ നിരയിലേക്കാണ് ടാറ്റ ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. എതിരാളികളെ വിറപ്പിക്കുന്ന രൂപഭംഗിയാണ് ഹാരിയറിന്റേത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് ഹാരിയറിനെ ആദ്യമായി കമ്പനി പ്രദര്‍ശിപ്പിച്ചത്. ഹാരിയര്‍ എസ് യു വിയിലൂടെ വലിയൊരു കുതിപ്പ് തന്നെയാണ് ടാറ്റ ലക്ഷ്യമിടുന്നത്.

സുരക്ഷയില്‍ കേമന്‍; അറിഞ്ഞിരിക്കണം ഹാരിയറിനെക്കുറിച്ചുള്ള ഈ കാര്യങ്ങള്‍ 

വിപണിയിലെത്തിയ ഹാരിയര്‍ സുരക്ഷയില്‍ ഒട്ടും തന്നെ പിന്നിലല്ല. കാറുകളിലെ സുരക്ഷാ പരിശോധനയായ ക്രാഷ് ടെസ്റ്റില്‍ മികവ് കാട്ടാന്‍ സാധിക്കുന്ന വിധം നൂതന സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഹാരിയറിനെ നിര്‍മിച്ചതെന്നാണ് കമ്പനി അവകാശപ്പെട്ടിരിക്കുന്നത്. ആറ് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ്/ഡീസെന്റ് അസിസ്റ്റ്, റോള്‍ ഓവര്‍ മിറ്റിഗേഷന്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ട്‌സ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് സെന്‍സിറ്റീവ് ഓട്ടോ ഡോര്‍ ലോക്ക്, റിമോര്‍ട്ട് സെന്‍ട്രല്‍ ലോക്കിങ്, റിവേഴ്സ് പാര്‍ക്കിങ് ക്യമാറ, ബ്രേക്ക് ഡിസ്‌ക് വൈപ്പിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങള്‍ ഹാരിയറിലുണ്ട്. വിപണിയിലെത്തിയ ഹാരിയറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഉണ്ട്.

സുരക്ഷയില്‍ കേമന്‍; അറിഞ്ഞിരിക്കണം ഹാരിയറിനെക്കുറിച്ചുള്ള ഈ കാര്യങ്ങള്‍ 
  • ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവറില്‍ നിന്ന് സാങ്കേതിക സഹായം സ്വീകരിച്ചാണ് ഹാരിയറിന്റെ വരവ്. ഇത് വിപണിയില്‍ ഹാരിയറിനെ കൂടുതല്‍ പ്രിയങ്കരമാക്കുമെന്നാണ് വിലയിരുത്തല്‍. വാഹനത്തിന്റെ പരുക്കന്‍ മുഖഭാവം കൂടി ചേരുന്നതോടെ എതിരാളികളെ ഒന്നുകൂടെ വിറപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
  • ജാഗ്വര്‍ ലാന്‍ഡ്‌റോവറിന്റെ ഡി8 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയ ഒമേഗ പ്ലാറ്റ്‌ഫോമിലാണ് ഹാരിയറിന്റെ നിര്‍മാണം. റേഞ്ച് റോവര്‍ ഇവോക്, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്സ്, ജാഗ്വര്‍ ഇ പെയ്സ് തുടങ്ങിയ വാഹനങ്ങളെല്ലാം നിര്‍മിച്ചത്. ടാറ്റയുടെ ഇംപാക്ട് ഡിസൈന്‍ 2.0 പ്രകാരം ഡിസൈന്‍ ചെയ്ത ആദ്യ വാഹനമാണിത്.
  • സുരക്ഷയില്‍ കേമനായിരിക്കും ഹാരിയര്‍ എന്നും അഭിപ്രായമുണ്ട്. കരുത്തേറിയ ഇരുമ്പുകൊണ്ടുള്ളതാണ് ഷാസി. അപകടങ്ങളില്‍ ആഘാതം കാബിനിലേക്ക് കടന്നെത്താതിരിക്കാന്‍ പ്രത്യേക ക്രമ്പിള്‍ സോണുള്‍പ്പെടെ ആവശ്യമായ മുന്‍കരുതലുകളുണ്ട്. കൂടാതെ കരുത്തേറിയ സ്റ്റീലും ഉപയോഗിക്കുന്നു. അപകടങ്ങളില്‍ ആഘാതം ക്യാബിനിലേക്ക് കടക്കാതിരിക്കാന്‍ ഫലപ്രദമായ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്.
  • പുതിയ 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് ശക്തിയേകുക. 140 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവലിനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമുണ്ടാകും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018