PRODUCT

സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഇരുചക്ര വാഹന വിപണിയിലെ 10 മികച്ച സ്‌കൂട്ടറുകള്‍ 

2013 ലാണ് ടിവിഎസ് ജൂപിറ്റര്‍ ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി കടന്നു വന്നത്. പിന്നീട് ചരുങ്ങിയ സമയം കൊണ്ട് തന്നെ ടിവിഎസ് ജൂപിറ്റര്‍ ഉപഭോക്താക്കളുടെ ശ്രദ്ധ നേടി.

ഇരുചക്രവാഹന വിപണി ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത് മനസ്സിലാക്കിയതുകൊണ്ട് തന്നെയാണ് മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയും, ഹീറോയും, സുസൂക്കിയും, യമഹയും, ടീവിഎസും എല്ലാരും ഈ നിരയിലേക്ക് അവരുടെ ബെസ്റ്റ് വാഹനങ്ങളെ എത്തിക്കാന്‍ ശ്രമിക്കുന്നത്, പ്രത്യേകിച്ച് സ്ത്രീകളെയും പ്രായമായവരെയും ലക്ഷ്യംവെച്ച്. ജോലി ചെയ്യുന്ന സ്ത്രീകളെയും കോളേജ് കുട്ടികളെയും ലക്ഷ്യംവെച്ച് ഇന്ത്യന്‍ നിരത്തില്‍ പ്രമുഖ കമ്പനികള്‍ അവതരിപ്പിച്ച 10 വാഹനങ്ങളെ പരിചയപ്പെടാം.

സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഇരുചക്ര വാഹന വിപണിയിലെ 10 മികച്ച സ്‌കൂട്ടറുകള്‍ 

യമഹ ഫസീനോ

സ്‌കൂട്ടര്‍ സെഗ്മെന്റില്‍ സ്ത്രീകള്‍ ആദ്യം പരിഗണന നല്‍കുന്ന വാഹനമാണ് യമഹ ഫസീനോ. യമഹ നിരയില്‍ ഏറ്റവും വില കുറഞ്ഞ രണ്ടാമത്തെ മോഡലും, ആരെയും ആകര്‍ഷിക്കുന്ന കളര്‍ മോഡുകളും, ഡിസൈനുമാണ് ഫസീനോ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഇന്ത്യയില്‍ യമഹയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡല്‍കൂടിയാണ് ഫസീനോ. 113 സിസി എയര്‍ കൂള്‍ഡ് ബ്ലൂ കോര്‍ എഞ്ചിനാണ് ഫസീനോയുടെ കരുത്ത്. എഞ്ചിന് പരമാവധി 7 ബിഎച്ച്പി കരുത്തും 8.1 എന്‍എം ടോര്‍ക്കും വാഹനത്തിന് സൃഷ്ടിക്കാനാവും. 66 കിലോമീറ്ററാണ് കമ്പനി വാഹനത്തിന് നല്‍കുന്ന മൈലേജ്. 54,593 രൂപയാണ് യമഹ ഫസീനോയുടെ എക്സ്ഷോറൂം വില.

സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഇരുചക്ര വാഹന വിപണിയിലെ 10 മികച്ച സ്‌കൂട്ടറുകള്‍ 

ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110

സ്ത്രീകളെ ലക്ഷ്യംവെച്ച് തന്നെ വിപണിയില്‍ ടിവിഎസ് അവതരിപ്പിച്ചിരിക്കുന്ന സ്‌കൂട്ടറാണ് 'സ്‌കൂട്ടി സെസ്റ്റ് 110'. ആകര്‍ഷിക്കുന്ന കളര്‍ ഓപ്ഷനും ഡിസൈനുമാണ് വാഹനത്തെ വേറിട്ട് നിര്‍ത്തുന്നത്. 109.7 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് സ്‌കൂട്ടി സെസ്റ്റ് 110 ന്റെ കരുത്ത. 7.8 ബിഎച്ച്പി കരുത്തും 8.4 എന്‍എം ടോര്‍ക്കും എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. 62 കിലോമീറ്റര്‍ മൈലേജും സ്‌കൂട്ടറില്‍ കമ്പനി അവകാശപ്പെടുന്നു. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ഭാരം കുറഞ്ഞ വാഹനം കൂടിയാണ് ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110.

സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഇരുചക്ര വാഹന വിപണിയിലെ 10 മികച്ച സ്‌കൂട്ടറുകള്‍ 

യമഹ റേ Z

സ്ത്രീകളെ ലക്ഷ്യം വെച്ച് വിപണിയില്‍ എത്തിയെങ്കിലും യമഹ റേ Z ഇന്ന് എല്ലാ പ്രായത്തില്‍ ഉള്‍പ്പെട്ടവരെയും ആകര്‍ഷിക്കുന്ന ഒരു മോഡലായി മാറിയിട്ടുണ്ട്. കാഴ്ചയിലും ഡിസൈനിനും സമ്പന്നനാണ് യമഹ റേ Z. മികച്ച പ്രകടനമുള്ള ഒരു സ്റ്റൈലന്‍ സ്‌കൂട്ടറാണ് മനസ്സിലെങ്കില്‍ റെയെ ധൈര്യമായി വാങ്ങാം. റൈഡ് ക്വാളിറ്റിയുടെയും സവിശേഷതകളുടെയുമെല്ലാം കാര്യത്തില്‍ ഇവന്‍ മുന്നിലാണ്. 113 സിസി എന്‍ജിനാണ് റേയുടെ കരുത്ത്. 7 ബിഎച്ച്പി കരുത്തും 8 എന്‍എം ടോര്‍ക്കും എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. 53 കിലോമീറ്റര്‍ മൈലേജും സ്‌കൂട്ടറില്‍ കമ്പനി അവകാശപ്പെടുന്നു. നിരത്തിലെ പ്രകടനത്തിന്റെ കാര്യത്തില്‍ മറ്റ് സ്‌കൂട്ടറുകളെ ഇവന്‍ കടത്തിവെട്ടു. കൂട്ടത്തില്‍ ഏറ്റവും വേഗത കൂടിയ സ്‌കൂട്ടറും റേയാണ്.

സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഇരുചക്ര വാഹന വിപണിയിലെ 10 മികച്ച സ്‌കൂട്ടറുകള്‍ 

ഹോണ്ട ആക്ടീവ

ന്ത്യന്‍ നിരത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള സ്‌കൂട്ടറാണ് ഹോണ്ട ആക്ടീവ. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്നതും ഹോണ്ട ആക്ടീവ തന്നെയാണ്. മറ്റ് സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഒരുപാട് ഫീച്ചറുകളും ആകര്‍ഷിക്കുന്ന ഡിസൈനും ആക്ടീവയുടെ മുഖമുദ്രയാണ്. കാഴ്ചയില്‍ എതിരാളികളെക്കാള്‍ വലിപ്പം കൂടുതലും ആക്ടീവയ്ക്ക് തന്നെ. മിനിമലിസ്റ്റിക് ശൈലിയാണ് ആക്ടീവയുടേത്. അനലോഗ്-ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍, കീ-ഷട്ടര്‍ ലോക്ക് ഇതൊക്കെ എടുത്തുപറയേണ്ടേ ചില സവിശേഷതകളാണ്. ആക്ടീവയുടെ അഞ്ചാം തലമുറ വരെ ഇന്ന് വിപണിയില്‍ ലഭ്യമാണ്. 60 കിലോമീറ്റര്‍ മൈലേജും സ്‌കൂട്ടറില്‍ കമ്പനി അവകാശപ്പെടുന്നുണ്ട്.

സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഇരുചക്ര വാഹന വിപണിയിലെ 10 മികച്ച സ്‌കൂട്ടറുകള്‍ 

ഹോണ്ട ഡിയോ

ഹോണ്ട ഡിയോയുടെ കണ്ണ് യുവാക്കളിലേക്കാണെങ്കിലും സ്ത്രീകളെ കൂടി ലക്ഷ്യം വെച്ചാണ് കമ്പനി വാഹനത്തെ നിരത്തിലെത്തിച്ചിരിക്കുന്നത്. ഹോണ്ട നിരയില്‍ ആക്ടീവ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള വാഹനം കൂടിയാണ് ഹോണ്ട ഡിയോ. വിപണിയില്‍ എത്തി അധികം വൈകാതെ തന്നെ ഒരുപാട് മാറ്റങ്ങള്‍ കമ്പനി മോഡലില്‍ വരുത്തി. 50,296 രൂപ മുതലാണ് വാഹനത്തിന്റെ വില. ഡാസില്‍ യെല്ലോ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രെയ് മെറ്റാലിക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്, പേള്‍ ഇഗ്നിയസ് ബ്ലാക് എന്നിങ്ങനെ നിറങ്ങളില്‍ വാഹനം ലഭ്യമാണ്.

ബോഡി ഗ്രാഫിക്‌സിലെ ഡിസൈനും സ്റ്റെലുമാണ് വാഹനത്തെ വ്യത്യസ്തമാക്കുന്നത്. ഇക്കോ സ്പീഡ് ഇന്‍ഡിക്കേറ്ററുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സീറ്റ് ഓപ്പണിംഗ് സ്വിച്ചോടുള്ള ലോക്ക്, മൊബൈല്‍ ചാര്‍ജ്ജിംഗ് പോര്‍ട്ട്, മടക്കിവെയ്ക്കാവുന്ന പിന്‍കൊളുത്ത് എന്നിങ്ങനെ നീളുന്നതാണ് ഡിയോയുടെ സവിശേഷതകള്‍. 109 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഹോണ്ട ഡിയോയുടെ കരുത്ത്. എഞ്ചിന് പരമാവധി 8 ബിഎച്ച്പി കരുത്തും 8.91 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. വി-മാറ്റിക് ട്രാന്‍സ്മിഷനാണ് സ്‌കൂട്ടറില്‍. 66 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഇരുചക്ര വാഹന വിപണിയിലെ 10 മികച്ച സ്‌കൂട്ടറുകള്‍ 

സുസുക്കി ആക്സസ്

വിപണിയില്‍ മികച്ച മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ഒരു മോഡലാണ് സുസുക്കി ആക്സസ്. ബ്രേക്കിങിന് വേണ്ടി മുന്‍ ടയറില്‍ ഡിസ്‌കും പിന്‍ ടയറില്‍ ഡ്രം ബ്രേക്കുമാണ് ഒരുങ്ങുന്നത്. മികച്ച ഫീച്ചറുകളും ഡിസൈന്‍ ശൈലിയും വിപണിയില്‍ വലിയൊരു കൂതിപ്പിന് വാഹനത്തെ സഹായിച്ചു. 124 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ആക്സസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഞ്ചിന് 8.5 ബിഎച്ചപി കരുത്തും 10.2 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും.

സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഇരുചക്ര വാഹന വിപണിയിലെ 10 മികച്ച സ്‌കൂട്ടറുകള്‍ 

ഹീറോ മെയ്സ്ട്രോ എഡ്ജ്

സ്‌കൂട്ടര്‍ വിപണിയില്‍ ഇന്ത്യയില്‍ മുന്‍നിരയിലുള്ള ഒരു കമ്പനിയാണ് ഹിറോ. ഹീറോയുടെ ഇന്ത്യന്‍ നിരത്തില്‍ ഏറ്റവും കൂടുതല്‍ അടുത്തിടെ ഇറങ്ങിയ സ്‌കൂട്ടറാണ് മെയ്സ്ട്രോ എഡ്ജ്. സ്ത്രീകളെ ആകര്‍ഷിക്കുന്നതിനൊപ്പം ഏത് പ്രായക്കാരെയും വലയിലാക്കുന്നതാണ് മെയ്സ്ട്രോ എഡ്ജിന്റെ ഡിസൈന്‍. ഹീറോ സ്വന്തമായി വികസിപ്പിച്ച 110.9 സിസി എയര്‍കൂള്‍ഡ്, ഫോര്‍ സ്ട്രോക്, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനാണ് മെയ്സ്ട്രോ എഡ്ജിന് കരുത്ത് നല്‍കുന്നത്. 8000 ആര്‍പിഎമ്മില്‍ 8.31 ബിഎച്ച്പി കരുത്തും 6500 ആര്‍പിഎമ്മില്‍ 0.85 കെജിഎം പരമാവധി ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. മണിക്കൂറില്‍ 85 കിലോമീറ്റാണ് പരാമധി വേഗം.

സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഇരുചക്ര വാഹന വിപണിയിലെ 10 മികച്ച സ്‌കൂട്ടറുകള്‍ 

ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്

സെഗ്മെന്റില്‍ വളരെ ലൈറ്റ് വെയിറ്റായിട്ടുള്ള വാഹനമാണ് ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്. അതുകൊണ്ട് തന്നെ സ്ത്രീകളെയും കൂട്ടികളെയും ആകര്‍ഷിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 88 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടി പെപ് പ്ലസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഞ്ചിന് 5 ബിഎച്ചപി കരുത്തും 6 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. 68 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഇരുചക്ര വാഹന വിപണിയിലെ 10 മികച്ച സ്‌കൂട്ടറുകള്‍ 

ടിവിഎസ് വിഗൊ

ടിവിഎസ് ശ്രേണിയില്‍ പ്രചാരമേറിയ സ്‌കൂട്ടറാണ് വിഗൊ. വാഹനത്തിന്റെ ബോഡി ടെക്‌നോളജിയും ഫീച്ചേഴ്‌സും എല്ലാം സ്ത്രീകളെ ആകര്‍ഷിക്കുന്ന വിധത്തിലാണ്. വിവധ കളര്‍ ഓപഷനുകളില്‍ വാഹനം ലഭ്യമാകുമെന്നതും സവിശേഷതയാണ്. 50,165 രൂപയാണ് ടിവിഎസ് വിഗൊയുടെ വില. 109.7 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് ടിവിഎസ് വിഗൊയുടെ കരുത്ത്. എഞ്ചിന് പരമാവധി 8 ബിഎച്ച്പി കരുത്തും 8.4 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാനാവും. പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, 12 ഇഞ്ച് ബ്ലാക് അലോയ് വീലുകള്‍ എന്നിവ വിഗൊയുടെ വിശേഷങ്ങളാണ്. 16 ലിറ്ററാണ് സ്റ്റോറേജ്. മൊബൈല്‍ ചാര്‍ജ്ജിംഗ് പോര്‍ട്ടും സ്‌കൂട്ടറിലുണ്ട്.

സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഇരുചക്ര വാഹന വിപണിയിലെ 10 മികച്ച സ്‌കൂട്ടറുകള്‍ 

ടിവിഎസ് ജുപിറ്റര്‍

2013 ലാണ് ടിവിഎസ് ജൂപിറ്റര്‍ ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി കടന്നു വന്നത്. പിന്നീട് ചരുങ്ങിയ സമയം കൊണ്ട് തന്നെ ടിവിഎസ് ജൂപിറ്റര്‍ ഉപഭോക്താക്കളുടെ ശ്രദ്ധ നേടി. ഇന്ന് വില്‍പ്പനയില്‍ ഹോണ്ടയുടെ ആക്ടീവയുടെ ഒപ്പം തന്നെയാണ് ജൂപിറ്ററിന്റെയും സ്ഥാനം. 7.8 ബിഎച്ച്പി കരുത്തും 8 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 110 സിസി എഞ്ചിനാണ് ജൂപിറ്ററില്‍ ഒരുങ്ങുന്നത്. മികവാര്‍ന്ന പ്രകടനവും, മേന്മയേറിയ ആക്സിലറേഷനും, ബെസ്റ്റ്-ഇന്‍-ക്ലാസ് മൈലേജും ടിവിഎസ് ജൂപിറ്ററിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ടിവിഎസിന്റെ ഇക്കണോമീറ്ററാണ് ജൂപിറ്ററിന്റെ പ്രധാന ഫീച്ചര്‍. ഇക്കണോമീറ്റര്‍ മുഖേനയാണ് ജൂപിറ്ററില്‍ ഇക്കോ, പവര്‍ മോഡുകള്‍ ഒരുങ്ങുന്നത്. ഇക്കോ മോഡിന്റെ പിന്‍ബലത്തിലാണ് ബെസ്റ്റ്-ഇന്‍-ക്ലാസ് മൈലേജ് ജൂപിറ്റര്‍ കാഴ്ചവെക്കുന്നതും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018