PRODUCT

ഹാച്ച്ബാക്ക് ശ്രേണിയില്‍ മാരുതിയുടെ മുഖ്യ ആയുധം! സ്‌പോര്‍ട്ടി ലുക്കില്‍ ബലെനോ എത്തി; മോഹിപ്പിക്കുന്ന വിലയില്‍ 

സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാല് വേരിയന്റുകളില്‍ ബലെനോ എത്തും. നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബലെനോയെ പുതുക്കാനുള്ള മാരുതിയുടെ തീരുമാനം.

പുത്തന്‍ ബലെനോ ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ബലെനോയുടെ പെട്രോള്‍ വകഭേദത്തിന് 5.45 ലക്ഷം മുതല്‍ 7.45 ലക്ഷം വരെയും പെട്രോള്‍ ഓട്ടമാറ്റിക്കിന് 7.48 ലക്ഷം മുതല്‍ 8.77 ലക്ഷം വരെയും ഡീസല്‍ മോഡലിന് 6.60 ലക്ഷം മുതല്‍ 8.60 ലക്ഷം വരെയുമാണ് വില. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാല് നിരകളിലായി ആകെ 11 വേരിയന്റുകളില്‍ ബലെനോ ഫെയ്സ്ലിഫ്റ്റ് ലഭ്യമാകും. പേള്‍ ആര്‍ക്റ്റിക് വൈറ്റ്, പ്രീമിയം സില്‍വര്‍, നെക്സ ബ്ലൂ, ഓട്ടം ഓറഞ്ച്, ഫൊണിക്സ് റെഡ്, മാഗ്‌ന ഗ്രേ എന്നീ ആറ് നിറങ്ങളില്‍ വാഹനം ലഭ്യമാകും.

പുതിയ പതിപ്പിന്റെ പ്രീബുക്കിങ് മാരുതി നേരത്തെ തുടങ്ങിയിരുന്നു. രാജ്യത്തെ മുഴുവന്‍ നെക്‌സ ഡീലര്‍ഷിപ്പുകളും പുതിയ ബലെനോയ്ക്കായുള്ള ബുക്കിങ് സ്വീകരിക്കും. 11,000 രൂപ നല്‍കി വേണം ബുക്ക് ചെയ്യാന്‍. നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബലെനോയെ പുതുക്കാനുള്ള മാരുതിയുടെ തീരുമാനം.

ഹാച്ച്ബാക്ക് ശ്രേണിയില്‍ മാരുതിയുടെ മുഖ്യ ആയുധം! സ്‌പോര്‍ട്ടി ലുക്കില്‍ ബലെനോ എത്തി; മോഹിപ്പിക്കുന്ന വിലയില്‍ 

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മികച്ച നേട്ടം കൈവരിച്ച വാഹനമാണ് ബലെനോ. നിരവധി റെക്കോഡുകള്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തെങ്കിലും, വാഹനത്തില്‍ വലിയ മാറ്റമൊന്നും കമ്പനി വരുത്തിയിട്ടില്ല. പരിഷ്‌കരിച്ച പതിപ്പിനെ അവതരിപ്പിക്കാന്‍ ഇനിയും വൈകിയാല്‍ ബലെനോ നിരത്തില്‍ നിന്നു തന്നെ തുടച്ചുമാറ്റപ്പെടും, എന്ന് മനസ്സിലാക്കിയതുകൊണ്ടാകണം പുതിയ പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. യാതൊരുവിധ മറകളും കൂടാതെ പരീക്ഷണയോട്ടം നടത്തുന്ന പുത്തന്‍ ബലെനോയുടെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കാര്യമായ പരിഷ്‌കാരങ്ങള്‍ മുഴുവന്‍ മുന്‍ഭാഗത്താണ്. ഹെഡ്ലാമ്പ് ഘടനയ്ക്ക് ചെറിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മുന്‍ ബമ്പറായിരിക്കും ഹാച്ച്ബാക്കിന്റെ പരിവേഷത്തിന് പുതുമ നല്‍കിയിരിക്കുന്നത്.

ഹാച്ച്ബാക്ക് ശ്രേണിയില്‍ മാരുതിയുടെ മുഖ്യ ആയുധം! സ്‌പോര്‍ട്ടി ലുക്കില്‍ ബലെനോ എത്തി; മോഹിപ്പിക്കുന്ന വിലയില്‍ 

ചതുരാകൃതിയുള്ള വലിയ എയര്‍ഡാമുകളും പുതിയ ഫോഗ് ലാമ്പുകളും കാറിന് നല്‍കിയിരിക്കുന്നു. നിലവില്‍ സാധാരണ മോഡലില്‍ ഹാലജന്‍ ഹെഡ്‌ലാമ്പാണ് കമ്പനി നല്‍കുന്നത്. ത്രീ ഡീ ശൈലിയിലുള്ള പുതിയ ഗ്രില്‍, ഡേ ടൈം റണ്ണിങ് ലൈറ്റോടുകൂടിയ എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്ലാമ്പ്, പുതിയ 16 ഇഞ്ച് അലോയി വീല്‍ എന്നിവ പുറംമോടിയുടെ ഭംഗി കൂട്ടിയിട്ടുണ്ട്. ഒരു ഡ്യൂവല്‍ കളര്‍ (ബ്ലാക്ക്-ബ്ലൂ) സ്‌കീമിലാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 7.0 ഇഞ്ച് ടച്ച് സ്‌ക്രീനോടെ പുതിയ സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ഇന്റഫോടെയ്ന്‍മെന്റ് സിസ്റ്റവും അകത്തുണ്ട്.

ഹാച്ച്ബാക്ക് ശ്രേണിയില്‍ മാരുതിയുടെ മുഖ്യ ആയുധം! സ്‌പോര്‍ട്ടി ലുക്കില്‍ ബലെനോ എത്തി; മോഹിപ്പിക്കുന്ന വിലയില്‍ 

കൂടുതല്‍ കരുത്തുറ്റ സുരക്ഷാ സംവിധാനവും പുതിയ ബലെനോയില്‍ ഒരുങ്ങിയിട്ടുണ്ട്. പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയാണ് പുതുതായി നല്‍കുക. എബിഎസ്, ഇബിഡി, ഡുവല്‍ എയര്‍ബാഗ്, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് റെസ്ട്രിയന്റ് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. നടപ്പിലാവുന്ന സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് വേഗ മുന്നറിയിപ്പ് സംവിധാനവും വേഗം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഡോര്‍ ലോക്കുകളും ബലെനോയില്‍ ഇടംപിടിച്ചേക്കും.

ഹാച്ച്ബാക്ക് ശ്രേണിയില്‍ മാരുതിയുടെ മുഖ്യ ആയുധം! സ്‌പോര്‍ട്ടി ലുക്കില്‍ ബലെനോ എത്തി; മോഹിപ്പിക്കുന്ന വിലയില്‍ 

അതേസമയം എഞ്ചിനില്‍ കമ്പനി കൈകടത്തില്ല. നിലവില്‍ ബലെനോയിക്ക് കരുത്ത് പകരുന്ന 1.2 ലിറ്റര്‍ പെട്രോള്‍ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനും തന്നെ തുടരും. 1.2 ലിറ്റര്‍ K12 പെട്രോള്‍ എഞ്ചിന്‍ 6,000 ആര്‍പിഎമ്മില്‍ 83 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 115 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 4,000 ആര്‍പിഎമ്മില്‍ 74 ബിഎച്ചപി കരുത്തും 2,000 ആര്‍പിഎമ്മില്‍ 190 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. മാനുവല്‍, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ അണിനിരക്കും. എന്നാല്‍ ഡീസല്‍ പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്സ് മാത്രമെ നിരത്തില്‍ എത്തുകയുള്ളു.

2015 ഒക്ടോബറില്‍ അരങ്ങേറ്റം കുറിച്ച ബലെനോ നിരവധി നേട്ടങ്ങളാണ് സ്വന്തമാക്കിയത്. കാര്‍ വില്‍പ്പനയ്ക്കൊപ്പം മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ് ശൃംഖലയായ നെക്സയുടെ വിപുലീകരണത്തിനും ബലെനോ വഴി തെളിച്ചു. നെക്സ ഡീലര്‍ഷിപ് ശൃംഖല വഴി മാത്രമാണു ബലെനോ വില്‍പ്പനയ്ക്കെത്തുന്നത്. പ്രീമിയം ഹാച്ച്ബാക്ക് വിപണിയില്‍ സമഗ്ര ആധിപത്രം പുലര്‍ത്തുന്നതിനൊപ്പം നെക്സ ശൃംഖലയില്‍ ഏറ്റവുമധികം വില്‍പ്പന കൈവരിക്കുന്ന മോഡലും ബലെനോ തന്നെ. വില്‍പ്പന കണക്കെടുപ്പില്‍ എതിരാളിയായ ഹ്യുണ്ടേയ് ഐ 20 ബഹുദൂരം പിന്നിലാണ്. ദീര്‍ഘകാലമായി രാജ്യത്ത് ഏറ്റവുമധികം വില്‍പ്പന കൈവരിക്കുന്ന ആദ്യ 10 മോഡലുകള്‍ക്കൊപ്പമാണു ബലെനോയുടെ സ്ഥാനം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018