ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നമ്പറിന്റെ ഉടമയെന്ന പേര് ബാലഗോപാലിന് സ്വന്തം. നേരത്തെയും ഇത്തരത്തില്‍ വാഹനങ്ങള്‍ക്കായി ബാലഗോപാല്‍ വലിയ തുക മുടക്കി ഫാന്‍സി നമ്പറുകള്‍ സ്വന്തമാക്കിയിരുന്നു.
വാഹനങ്ങളോട് കമ്പമില്ലാത്തവരായി അധികം ആരും ഉണ്ടാകില്ല. എന്നാല്‍ ഇഷ്ടപ്പെട്ട് ഒരു കാര്‍ വാങ്ങുമ്പോള്‍ അതിന് ഇണങ്ങുന്ന നമ്പര്‍ കൂടിയായലോ...പ്രത്യേകിച്ച ഫാന്‍സി നമ്പര്‍. ചുരുക്കം ചിലര്‍ മാത്രമാണ് തങ്കളുടെ പ്രിയ വാഹനത്തിനായി ഇത്തരത്തില്‍ ഫാന്‍സി നമ്പറിനായി പോകാറുള്ളു. ഇതിന് മുടക്കേണ്ടിവരുന്ന തുക കരുതിയിട്ടു തന്നെയാണ് മിക്കവരും ഇതിന്റെ പിന്നാലെ പോകത്തത്. അല്ലെങ്കില്‍ പ്രിയപ്പെട്ട വാഹനത്തിന് ഇഷ്ടപ്പെട്ട നമ്പര്‍കൂടി ലഭിക്കാന്‍ ആഗ്രഹമില്ലത്തവര്‍ ആരാണുള്ളത്.
ഇത്തരത്തില്‍ പ്രിയപ്പെട്ട വാഹനത്തിനായി തിരുവനന്തപുരം സ്വദേശി കെഎസ് ബാലഗോപാല്‍ മുടക്കിയത് 31 ലക്ഷം രൂപ. 'KL 01 CK-1' എന്ന ഫാന്‍സി നമ്പറിനായിട്ടാണ് കെഎസ് ബാലഗോപാലല്‍ ഇത്രയും തുക ചിലവിട്ടത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നമ്പറിന്റെ ഉടമയെന്ന പേര് ബാലഗോപാലിന് സ്വന്തം. പുതിയ പോര്‍ഷെ 718 ബോക്സ്റ്റിന് വേണ്ടിയാണ് 31 ലക്ഷം മുടക്കി ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്. മൂന്ന് പേരായിരുന്നു നമ്പരിനായി തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ നടന്ന ലേലത്തില്‍ പങ്കെടുത്തത്. ഒരാള്‍ 10 ലക്ഷത്തിനും മറ്റൊരാള്‍ 25 ലക്ഷത്തിനും ലേലം അവസാനിപ്പിച്ചപ്പോള്‍ ബാലഗോപാല്‍ 30 ലക്ഷത്തിന് നമ്പര്‍ സ്വന്തമാക്കുകകയായിരുന്നു.
നേരത്തെയും ഇത്തരത്തില്‍ വാഹനങ്ങള്‍ക്കായി ബാലഗോപാല്‍ വലിയ തുക മുടക്കി ഫാന്‍സി നമ്പറുകള്‍ സ്വന്തമാക്കിയിരുന്നു. 18 ലക്ഷം രൂപയായിരുന്നു നേരത്തെയുള്ള റെക്കോര്‍ഡ്. തന്റെ ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ കാറിനായി (KL 01 CB 1) ഈ നമ്പറും ബാലഗോപാല്‍ തന്നെയാണ് ലേലത്തിലെടുത്തിരുന്നത്. 2004ല്‍ ബെന്‍സ് കാറിനായി KL 01 AK 01 എന്ന നമ്പര്‍ 3.05 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കികൊണ്ടാണ് ബാലഗോപാലിന്റെ ഫാന്‍സി നമ്പര്‍ ഭ്രമം തുടങ്ങുന്നത്.
ഒന്നാം നമ്പര്‍, ഫാന്‍സി നമ്പറുകളോടുള്ള ഭ്രമമാണ് ഓരോ തവണയും ഇത്രയും വലിയ തുക മുടക്കാന്‍ കാരണം.കെഎസ് ബാലഗോപാല്‍

കഴിഞ്ഞ വര്‍ഷമാണ് പോര്‍ഷ 718 ബോക്സ്റ്റര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയത്. കാറിലുള്ള 2.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 298 ബിഎച്ച്പി കരുത്തും 380 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. മുന്‍തലമുറയിലുണ്ടായിരുന്ന 3.4 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന് പകരമാണ് ഇപ്പോഴുള്ള ചെറിയ 2.0 ലിറ്റര്‍ എഞ്ചിന് യൂണിറ്റ്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ പോര്‍ഷ 718 ബോക്സ്റ്ററിന് 4.7 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 275 കിലോമീറ്ററാണ് വേഗത. ഏഴു സ്പീഡാണ് മോഡലിലെ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. പുത്തന്‍ ഷാസിയും വീതികൂടിയ എയര്‍ ഇന്‍ടെയ്ക്കുകളും പുതുതലമുറ പോര്‍ഷ 718 ബോക്സ്റ്ററിന്റെ സവിശേഷതകളാണ്.