PRODUCT

ഇഗ്‌നിസ് ഉത്പാദനം നിര്‍ത്താനൊരുങ്ങുന്നു; മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടും! 

യുവാക്കളെ ലക്ഷ്യം വെച്ച് അര്‍ബന്‍ ക്രോസ്ഓവര്‍ എന്ന കണ്‍സെപ്‌ററിലാണ് കമ്പനി ഇഗ്‌നിസിനെ പുറത്തിറക്കിയത്. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലേക്ക് എത്തുന്ന മൂന്നാമത്തെ മോഡലാണ് ഇഗ്‌നിസ്.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ അര്‍ബന്‍ കോംപാക്ട് ക്രോസ്ഓവറായ 'ഇഗ്‌നിസ്' ഉത്പാദനം നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും നിലവിലുള്ള മോഡലുകളുടെ ഉത്പാദനം നിര്‍ത്തുന്നതായാണ് റിപ്പോര്‍ട്ട്. 2017 ലാണ് ഈ ഒരു സെഗ്മെന്റില്‍ ഇഗ്നിസിനെ മാരുതി അവതരിപ്പിക്കുന്നത്. പെട്രോള്‍ ഡീസല്‍ പതിപ്പുകളുള്ള കാറിന് പെട്രോള്‍ മോഡലിന് 4.59 ലക്ഷം മുതല്‍ 6.30 വരെയും, ഡീസല്‍ മോഡലിന് 6.39 ലക്ഷം മുതല്‍ 7.46 ലക്ഷം വരെയുമാണ് വില. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലേക്ക് എത്തുന്ന മൂന്നാമത്തെ മോഡലാണ് ഇഗ്‌നിസ്.

യുവാക്കളെ ലക്ഷ്യം വെച്ച് അര്‍ബന്‍ ക്രോസ്ഓവര്‍ എന്ന കണ്‍സെപ്‌ററിലാണ് കമ്പനി ഇഗ്‌നിസിനെ പുറത്തിറക്കിയത്. പതിനൊന്ന് വകഭേദങ്ങളിലായി ഒമ്പത് കളറുകളില്‍ ഇഗ്‌നിസ് വിപണിയിലെത്തുന്നുണ്ട്. എന്നാല്‍ അടുത്തിടെയായി മോഡലിന്റെ വില്‍പ്പന കുറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. 2,500 യുണിറ്റുകള്‍ മാത്രമാണ് കുറച്ച് മാസങ്ങളായി മോഡലിന്റെ വിപണിയില്‍ എത്തുന്നുള്ളു. വാഹത്തിന്റെ വില്‍പ്പന കുറയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം 2018 മോഡലിന്റെ പ്രൊഡക്ഷന്‍ അവസാനിപ്പിച്ച് പുതിയ മോഡലിനെ 2019 പതിപ്പ് ഉടന്‍ വിപണിയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. ഡീലര്‍മാരും പഴയ മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്. വിപണിയിലെത്തുന്ന മോഡലിനെക്കുറിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും പഴയ മോഡലില്‍ നിന്നും പ്രകടമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഇന്റീരിയറിലും എക്സ്റ്റീറിയറിലും മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ ബംമ്പര്‍ ഡിസൈനും അലോയി വീലുകളും അതിനൊപ്പം തന്നെ പുതിയ എല്‍ഇഡി പ്രെജക്ടഡ് ഹെഡ്‌ലാമ്പും വാഹനത്തില്‍ ഇടം കണ്ടെത്തും.

ഇന്റീരിയറില്‍ ക്യാളിറ്റി കൂടിയ മെറ്റീരിയല്‍സും പുതിയ ബലെനോയിലും വാഗണ്‍ അറിലും കണ്ട് സ്മാര്‍ട്ട്‌പ്ലേയോടുകൂടിയ ഇന്‍ഫര്‍ടെയ്ന്‍മെന്റ് സിസ്റ്റവും ഇടംപിടിച്ചേക്കും. എന്നാല്‍ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമുണ്ടാകില്ല. 1.2 ലീറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍, 1.3 ലീറ്റര്‍, നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളാവും വാഹനത്തിന് കരുത്തേകുക. പെട്രോള്‍ എന്‍ജിന് 6,000 ആര്‍പിഎമ്മില്‍ 83 പിഎസ് വരെ കരുത്തും 4,200 ആര്‍പിഎമ്മില്‍ 113 എന്‍എം വരെ ടോര്‍ക്കും സൃഷ്ടിക്കും. ഡീസല്‍ എന്‍ജിന്റെ പരമാവധി കരുത്ത് 4,000 ആര്‍പിഎമ്മില്‍ പിറക്കുന്ന 75 പിഎസ് ആണ്. ടോര്‍ക്കാവട്ടെ 2,000 ആര്‍പിഎമ്മിലെ 190 എന്‍എമ്മും. പെട്രോള്‍ ലീറ്ററിന് 20.89 കിലോമീറ്ററും ഡീസല്‍ ലീറ്ററിന് 26.80 കിലോമീറ്ററുമാണ് ഇഗ്‌നിസ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സിനൊപ്പം അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എഎംടി) സഹിതവും ഇഗ്നിസ് വില്‍പ്പനയ്ക്കുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018