PRODUCT

പരീക്ഷണയോട്ടം നടത്തുന്ന പുതിയ ഥാര്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് വാഹനപ്രേമികള്‍; വലുപ്പം കൂട്ടി കരുത്ത് കാട്ടി ഉടന്‍ വിപണിയില്‍ 

രണ്ടാം തലമുറയാണ് നിരത്തിലെത്തുന്നത്. റോഡിലും ഓഫ് റോഡിലും ഒരുപോലെ കരുത്ത് തെളിയിച്ചിട്ടുള്ള വാഹനമാണ് മഹീന്ദ്രയില്‍ നിന്ന് പുറത്തിറങ്ങുന്ന ഥാര്‍.

വലുപ്പം കൂട്ടി കരുത്തനായി പുതിയ ഥാര്‍ എത്തുന്നു. പരീക്ഷണയോട്ടം നടത്തുന്ന പുതിയ ഥാറിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വാഹനപ്രേമികള്‍ ഏറ്റെടുത്തുകഴിഞ്ഞു. ക്ലാസിക് ലുക്ക് കൈവിടാതെ രാജ്യാന്തര വിപണിക്ക് ചേര്‍ന്ന ലുക്കിലായിരിക്കും പുതിയ ഥാര്‍ എത്തുക. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പെനിന്‍ഫെരീനയും സാങ്‌യോങും മഹീന്ദ്രയുടെ ഡിസൈന്‍ ടീമും ചേര്‍ന്നാണ് പുതിയ ഥാറിന്റെ രൂപകല്‍പ്പന. പുതിയ മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും ഥാര്‍. രണ്ടാം തലമുറയാണ് നിരത്തിലെത്തുന്നത്. റോഡിലും ഓഫ് റോഡിലും ഒരുപോലെ കരുത്ത് തെളിയിച്ചിട്ടുള്ള വാഹനമാണ് മഹീന്ദ്രയില്‍ നിന്ന് പുറത്തിറങ്ങുന്ന ഥാര്‍.

പരീക്ഷണയോട്ടം നടത്തുന്ന പുതിയ ഥാര്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് വാഹനപ്രേമികള്‍; വലുപ്പം കൂട്ടി കരുത്ത് കാട്ടി ഉടന്‍ വിപണിയില്‍ 

മഹീന്ദ്രയും സാങ്യോങും മഹീന്ദ്രയുടെ ഡിസൈന്‍ വിഭാഗമായ പിനിന്‍ഫരീനയും ചേര്‍ന്നാണ് പുതിയ ഥാറിന്റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്റ്റൈലിന് ഏറെ പ്രധാന്യം നല്‍കിയിരിക്കുന്നു. ഏഴു സ്ലാറ്റ് ഗ്രില്ലും വട്ടത്തിലുള്ള ഹെഡ്‌ലാമ്പുകളും ടാര്‍പോളീന്‍ വിരിച്ച ബോക്‌സി ക്യാബിനും പുതിയ ഥാറില്‍ നിലനിര്‍ത്തിയിരിക്കുന്നു. നിലവിലെ വാഹനത്തെക്കാള്‍ വീതിയും നീളവും കൂട്ടിയായിരിക്കും ഥാര്‍ എത്തുക. കൂടാതെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ് എന്നിവയുമുണ്ടാകും. നിലവിലെ എന്‍ജിനു പകരം ബിഎസ് 6 നിലവാരത്തിലുള്ള 2.2 എംഹോക്ക് എന്‍ജിനായിരിക്കും ഥാറില്‍ ഇടംപിടിക്കുക.

പരീക്ഷണയോട്ടം നടത്തുന്ന പുതിയ ഥാര്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് വാഹനപ്രേമികള്‍; വലുപ്പം കൂട്ടി കരുത്ത് കാട്ടി ഉടന്‍ വിപണിയില്‍ 

ഇന്ത്യയില്‍ നിര്‍മിച്ച് രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന വാഹനത്തിന് ലക്ഷ്വറിയും ഓഫ് റോഡിങ് കരുത്തും ഒരുപോലെ നല്‍കാനാണ് ശ്രമിക്കുന്നത്. വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ തുടങ്ങിയ സാങ്കേതിക വിദ്യകളും കാറിലുണ്ടാകും.

ലാഡര്‍ ഫ്രെയിം ഷാസിയാണ് പുതുതലമുറ ഥാര്‍ ഉപയോഗിക്കുക. ഇതാദ്യമായാണ് മഹീന്ദ്ര ലാഡര്‍ ഫ്രെയിം ഷാസി ഉപയോഗിക്കുന്നത്. സ്‌കോര്‍പിയോ, ബൊലേറോ മോഡലുകളുടെ പുതുതലമുറകളിലും ഇതേ നടപടിയായിരിക്കും കമ്പനി കൈക്കൊള്ളുകയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഥാറിന് ഒപ്പം തന്നെ ബൊലേറോ, സ്‌കോര്‍പിയോ, എക്‌സ്യുവി 500 മോഡലുകളും സുരക്ഷ വര്‍ധിപ്പിച്ച് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മഹീന്ദ്ര പുറത്തിറക്കും.

എയര്‍ ബാഗുകളും ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനവും പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളുമെല്ലാം അടിസ്ഥാന സംവിധാനങ്ങളായി പുതിയ ഥാറിലുണ്ടാവും. ഇതിന് പുറമെ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയ നൂതന ഫീച്ചറുകളും ഥാറില്‍ പ്രതീക്ഷിക്കാം. വാഹനത്തിന്റെ വില സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും രണ്ടാം തലമുറ ഥാറിന് വിപണിയില്‍ ഏഴു ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

പരീക്ഷണയോട്ടം നടത്തുന്ന പുതിയ ഥാര്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് വാഹനപ്രേമികള്‍; വലുപ്പം കൂട്ടി കരുത്ത് കാട്ടി ഉടന്‍ വിപണിയില്‍ 

മഹീന്ദ്രയുടെ വളര്‍ച്ചയ്ക്ക് അടിത്തറ പാകിയ ക്ലാസിക്ക് ജീപ്പ് പാരമ്പര്യത്തിലെ അവസാന മോഡലാണ് 2010ല്‍ പുറത്തിറങ്ങിയ ഥാര്‍. ജീപ്പിന്റെ സൗന്ദര്യത്തില്‍ വിപണിയിലെത്തിയ ഥാര്‍ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. 2015ല്‍ ഡാഷ് ബോര്‍ഡിനും സീറ്റിനും ബോഡിക്കും ചെറിയ മാറ്റങ്ങളുമായി ഫെയ്‌സ്ലിഫ്റ്റ് പുറത്തിറങ്ങിയെങ്കിലും കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഥാര്‍ വിപണിയില്‍ തുടരുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018