PRODUCT

പരിഷ്‌കരിച്ച പതിപ്പ് അരങ്ങേറ്റത്തിനു സജ്ജമായി; ഫോര്‍ഡ് ഫിഗൊയുടെ പഴയ പതിപ്പിനെ പിന്‍വലിക്കും 

കഴിഞ്ഞ ജൂണിലാണ് പുതുതലമുറ ഫിഗൊയെ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ രാജ്യാന്തര വിപണിയില്‍ കാഴ്ച്ചവെച്ചത്. കമ്പനിയുടെ പുതിയ 1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിന്‍ ഹാച്ച്ബാക്കിന് കരുത്ത് പകരും.

യുഎസ് നിര്‍മാതാക്കളായ ഫോഡിന്റെ ഹാച്ച്ബാക്കായ ഫിഗൊയുടെ പരിഷ്‌കരിച്ച പതിപ്പ് അരങ്ങേറ്റത്തിനു സജ്ജമായി. പുതിയ മോഡലിനെ നിരയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നതോടെ പഴയതിനെ പിന്‍വലിക്കാനൊരുങ്ങുകയാണ് കമ്പനി. കഴിഞ്ഞ ജൂണിലാണ് പുതുതലമുറ ഫിഗൊയെ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ രാജ്യാന്തര വിപണിയില്‍ കാഴ്ച്ചവെച്ചത്. 2015 സെപ്തംബറിലാണ് 4.29 ലക്ഷം രൂപ പ്രാരംഭ വിലയില്‍ നിലവിലെ ഫിഗൊ മോഡലിനെ ഫോര്‍ഡ് വില്‍പ്പനയ്ക്ക് കൊണ്ടുവന്നത്. പിന്നീട് 2017ല്‍ പ്രകടനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കി ഫിഗൊ സ്പോര്‍ട്സ് എഡിഷനെയും കമ്പനി അവതരിപ്പിച്ചു.

എന്നാല്‍ നേരത്തെ ഉണ്ടായിരുന്ന ആ വില്‍പ്പന നിലവില്‍ പഴയ ഫിഗൊ, ഫിഗൊ സ്പോര്‍ട്സ് മോഡലുകള്‍ ലഭിക്കുന്നുല്ലെന്നാണ് റിപ്പോര്‍ട്ട്. ബജറ്റ് കാറുകള്‍ വരെ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമായി വരുമ്പോള്‍ ഫിഗൊയില്‍ ഈ ഫീച്ചറില്ല. എന്തായാലും പുതിയ ഫിഗൊ ഹാച്ച്ബാക്ക് ഈ കുറവുകളെല്ലാം നികത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പരിഷ്‌കരിച്ച മുന്‍, പിന്‍ ബംപറുകള്‍, നവീകരിച്ച ഹെഡ്ലൈറ്റ്, തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന പുതിയ ഗ്രില്‍, പുതിയ മള്‍ട്ടി സ്‌പോക്ക് ബ്ലാക്ക് അലോയ് വീല്‍ എന്നിവയൊക്കെ പുതിയ ഫിഗൊയിലെ സവിശേഷതകളാണ്.

ഫിഗൊയുടെ മുന്തിയ വകഭേദത്തില്‍ പിന്നില്‍ വാഷ്/വൈപ്, പിന്‍ സ്‌പോയ്‌ലറിലെ സ്റ്റോപ് ലാംപ്, 15 ഇഞ്ച് അലോയ് വീല്‍ തുടങ്ങിയവ പ്രതീക്ഷിക്കാം. ഫിഗൊയുടെ അകത്തളവും പുത്തന്‍ ആസ്പയറിനു സമാനമാവുമെന്നാണു പ്രതീക്ഷ. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സഹിതമെത്തുന്ന ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനത്തില്‍ ഫ്‌ളോട്ടിങ് ഡിസ്‌പ്ലേയാവും ഇടംപിടിക്കുക. ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റീയറിങ്ങില്‍ ഘടിപ്പിച്ച ഓഡിയോ കണ്‍ട്രോള്‍, പുത്തന്‍ അപ്‌ഹോള്‍സ്ട്രി എന്നിവയുമുണ്ടാവും. സുരക്ഷ മെച്ചപ്പെടുത്താന്‍ ഇരട്ട എയര്‍ബാഗ്, ഇബിഡി സഹിതം എബിഎസ്, ഹില്‍ അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയവയുണ്ടാവും.

കമ്പനിയുടെ പുതിയ 1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിന്‍ ഹാച്ച്ബാക്കിന് കരുത്ത് പകരും. 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 95 ബിഎച്ച്പി കരുത്തും 120 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പും ഫിഗൊയില്‍ എത്തിയേക്കും. 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ ഫിഗൊ ഡീസല്‍ എഞ്ചിന് സാധിക്കും. ഇരു എഞ്ചിന്‍ പതിപ്പുകള്‍ക്കും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018