PRODUCT

‘അമിയോ’യും പിന്‍വാങ്ങുന്നു!; കോമ്പാക്ട് സെഡാന്‍ നിരയില്‍ സാന്നിധ്യം നഷ്ടപ്പെടുത്തി ഫോക്‌സ് വാഗണ്‍ 

2016 ലാണ് ഇന്ത്യന്‍ വിപണിയില്‍ മാത്രമായി അമിയോ സെഡാനെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.

പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. അടുത്തവര്‍ഷത്തോടെ അമിയോയെ നിരത്തില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് ജര്‍മന്‍ കാര്‍ നിര്‍മാതക്കളായ ഫോക്സ് വാഗണ്‍. അമിയോയിലൂടെയാണ് നാലു മീറ്ററില്‍ താഴെയുള്ള സെഡാന്‍ നിരയിലേക്ക് ഫോക്സ് വാഗണും എത്തുന്നത്. 2020ന് ശേഷം ഈ നിരയില്‍ അമിയോ ഉണ്ടായിരിക്കില്ലെന്ന കാര്യം കമ്പനി വെളിപ്പെടുത്തി. 2016 ലാണ് ഇന്ത്യന്‍ വിപണിയില്‍ മാത്രമായി അമിയോ സെഡാനെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഉപഭോക്താക്കളെ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ അമിയോയ്ക്ക് സാധിച്ചില്ല. ഈ അവസരത്തില്‍ അമിയോ വില്‍പ്പനയുമായി മുന്നോട്ടുപോവുക ബുദ്ധിമുട്ടാണെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം 9,800 അമിയോ യൂണിറ്റുകളാണ് കമ്പനി വിറ്റത്. അതായത് പ്രതിമാസം 980 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന.

ഇന്ത്യയിലുള്ള അഞ്ചാംതലമുറ പോളോ ഹാച്ച്ബാക്കാണ് അമിയോയ്ക്ക് ആധാരം. പുതുതലമുറ പോളോയെ അവതരിപ്പിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കാര്യമായ വില്‍പ്പനയില്ലാത്ത അമിയോയെ പുതുക്കാന്‍ കമ്പനിക്ക് ഒട്ടു ഉദ്ദേശ്യമില്ല. വിപണിയില്‍ പോളോയെക്കാളും വിലക്കുറവിലാണ് അമിയോ വില്‍പ്പനയ്ക്ക് വരുന്നത്. പ്രീമിയം സെഡാനുകളില്‍ കാണുന്ന ഫീച്ചറുകളും ആഡംബരങ്ങളും സുരക്ഷയുമെല്ലാം അമിയോയിലും ഒത്തുചേരുന്നുണ്ട്.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 74 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 109 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ് സൃഷ്ടിക്കുക. നിലവില്‍ ഈ സെഗ്മെന്റില്‍ ഡിസൈറാണ് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാര്‍. അമിയോയെ പിന്‍വലിക്കാനുള്ള തീരുമാനം കോമ്പാക്ട് സെഡാന്‍ നിരയില്‍ ഫോക്സ് വാഗണിന്റെ സാന്നിധ്യം നഷ്ടപ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018