PRODUCT

പുറംമോടിയില്‍ നിറയെ മാറ്റങ്ങളുമായി ഫോര്‍ഡിന്റെ എന്‍ഡവറും; പുതിയ പതിപ്പ് പ്രചാരം കൂട്ടുമെന്ന് കമ്പനി 

മലിനീകരണ നീയന്ത്രണത്തിനുള്ള ബിഎസ്6 നിലവാരത്തിലാണ് എന്‍ജിന്‍ ഒരുക്കിയിട്ടുള്ളത്. പുറംമോടിയില്‍ നിറയെ മാറ്റങ്ങളുമായാണ് പുതിയ എന്‍ഡവറിന്റെ വരവ്.

എസ്യുവികളിലെ കരുത്തനായ ഫോര്‍ഡിന്റെ പുതിയ എന്‍ഡവറും ഒരുങ്ങിക്കഴിഞ്ഞു നിരത്തിലെത്താന്‍. ഈ മാസം അവസാനത്തോടെ വാഹനത്തെ നിരത്തിലെത്തിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ടൊയോട്ട ഫോര്‍ച്യൂണര്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം പ്രചാരമുള്ള ഏഴു സീറ്റര്‍ എസ്യുവിയാണ് ഫോര്‍ഡ് എന്‍ഡവര്‍. മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റങ്ങളൊന്നും വരുത്താതെ പുറംമോടിയില്‍ നിറയെ മാറ്റങ്ങളുമായാണ് പുതിയ എന്‍ഡവറിന്റെ വരവ്. എന്‍ഡേവറിന്റെ രണ്ടാം തലമുറ മോഡലാണ് നിലവില്‍ നിരത്തുകളിലുള്ളത്.

പുതിയ ബംമ്പര്‍, ക്രോം ആവരണമുള്ള ഗ്രില്ല്, പ്രൊജക്ട് ഹെഡ്‌ലാമ്പ്, എല്‍ ഷേപ്പിലുള്ള ഡിആര്‍എല്‍, ഫോഗ് ലാമ്പിനെ കവര്‍ ചെയ്ത് സില്‍വര്‍ ഫിനീഷിങ്ങിലുള്ള സ്‌കേര്‍ട്ട് എന്നിവയാണ് മുന്‍ മോഡലില്‍ നിന്ന് പുതിയ വാഹനത്തില്‍ വരുത്തിയിട്ടുള്ള പ്രധാന മാറ്റങ്ങള്‍. ഇന്റീരിയറില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. നാവിഗേഷന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കീ ലെസ് എന്‍ട്രി, സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിങ്ങനെ നിരവധി സുരക്ഷാ സജ്ജീകരണങ്ങളും 2019 എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റിന് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് എന്‍ഡവര്‍ നിരത്തിലെത്തിയിരുന്നത്. 2.0 ലിറ്റര്‍, 3.2 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനുകളില്‍ തന്നെയാണ് ഈ രണ്ടാം വരവും. മലിനീകരണ നീയന്ത്രണത്തിനുള്ള ബിഎസ്6 നിലവാരത്തിലാണ് എന്‍ജിന്‍ ഒരുക്കിയിട്ടുള്ളത്. വാഹനത്തിന് 27 ലക്ഷം മുതല്‍ 34 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. ടൊയോട്ട ഫോര്‍ച്യൂണര്‍, ഇസുസു എംയു-എക്‌സ്, മഹീന്ദ്ര ഓള്‍ട്ടുറാസ് എന്നിവരാകും നിരത്തിലെ എതിരാളികള്‍.

നിലവില്‍ പ്രതിമാസം 520 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന ഫോര്‍ഡ് എന്‍ഡവര്‍ വിപണിയില്‍ ലഭ്യമാണ്. പോയവര്‍ഷം 6,244 എന്‍ഡവര്‍ യൂണിറ്റുകളാണ് വിപണിയില്‍ വിറ്റുപോയത്. പുതിയ 2019 ഫെയ്സ്ലിഫ്റ്റ് പതിപ്പ് എന്‍ഡവറിന്റെ പ്രചാരം ഇനിയും കൂട്ടുമെന്ന് കമ്പനിയുടെ അവകാശവാദം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018