PRODUCT

ഹാച്ച്ബാക്ക് നിരയില്‍ ഇനി ബ്രിയോ ഇല്ല; ഇന്ത്യയിലെ വില്‍പ്പന അവസാനിപ്പിച്ചെന്ന് കമ്പനി, അമേസ് പ്രാരംഭ മോഡല്‍ 

ഇനി മുതല്‍ ഇന്ത്യയില്‍ അമേസാണ് ഹോണ്ടയുടെ പ്രാരംഭ കാര്‍. രണ്ടാം വരവിലും നിരത്തില്‍ തിളങ്ങാന്‍ ഹോണ്ട ബ്രിയോയിക്ക് സാധിക്കാത്ത പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ഉത്പാദനം അവസാനിപ്പിക്കുന്നത്.

2011ല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച ഹോണ്ട ബ്രിയോ ഹാച്ച്ബാക്കിന് ഇന്ത്യയിലെ വില്‍പ്പന അവസാനിപ്പിക്കുന്നു. രാജ്യത്ത് ബ്രിയോ ഉത്പാദനം നിര്‍ത്തിയതായി ഹോണ്ട സ്ഥിരീകരിച്ചു. ഇനി മുതല്‍ ഇന്ത്യയില്‍ അമേസാണ് ഹോണ്ടയുടെ പ്രാരംഭ കാര്‍. പുതുതലമുറ ബ്രിയോയെ ഇങ്ങോട്ടുകൊണ്ടുവരാന്‍ കമ്പനിക്ക് പദ്ധതിയില്ലെന്ന് ഹോണ്ട സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ ഡയറക്ടര്‍ രാജേഷ് ഗോയല്‍ പറഞ്ഞു. ബ്രിയോയുടെ ഉത്പാദനം നിര്‍ത്തുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നെങ്കിലും, ഔദ്യോഗിക സ്ഥിരീകരണം കമ്പനിയുടെ ഭാഗത്തു നിന്നും കഴിഞ്ഞ ദിവസമാണ് എത്തിയത്. എതിരാളികളുടെ നിര ശക്തമായതോടെ 2016ല്‍ കൂടുതല്‍ ഫീച്ചറുകളോടെയും കൂടുതല്‍ സ്‌റ്റൈലിഷായും അവതരിപ്പിച്ചിരുന്നു. ഈ രണ്ടാം വരവിലും നിരത്തില്‍ തിളങ്ങാന്‍ ഹോണ്ട ബ്രിയോയിക്ക് സാധിക്കാത്ത പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ഉത്പാദനം അവസാനിപ്പിക്കുന്നത്.

അടുത്തകാലത്തായി ബ്രിയോ വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്നു ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് മോഡലിന്റെ ഉത്പാദനം നിര്‍ത്തിവെച്ചിരുന്നു. വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാം (SIAM) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വാഹനത്തിന്റെ കുറച്ചുയൂണിറ്റുകള്‍ മാത്രമാണ് നിരത്തുകളില്‍ എത്തിയത്. സ്വിഫ്റ്റിന്റെ വിപണി മോഹിച്ചാണ് ബ്രിയോയെ കമ്പനി നിരത്തിലെത്തിച്ചത്. എന്നാല്‍ അതിന് വാഹനത്തിന് സാധിച്ചില്ല. പ്രതിമാസം 15,000 മുതല്‍ 20,000 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന സ്വിഫ്റ്റിനുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ബ്രിയോ വില്‍പ്പന കുത്തനെ താഴോട്ടാണ്. കഴിഞ്ഞവര്‍ഷം 2,277 യൂണിറ്റുകളുടെ വില്‍പ്പന മാത്രമെ ബ്രിയോ ലഭിച്ചിരുന്നുള്ളു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇടിവ് 58 ശതമാനത്തിന്റെ ഇടിവാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒറ്റ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമെ ബ്രിയോ നിരത്തിലുള്ളു. 1.2 ലിറ്റര്‍ i-VTEC എഞ്ചിന്‍ 87 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വാഹനത്തിനുണ്ട്. 4.81 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില. നേരത്തെ അമേസിലും സമാന പ്രതിസന്ധി നേരിട്ടപ്പോള്‍ പുതുതലമുറ മോഡലിനെ ഇറക്കിയാണ് കമ്പനി പ്രതിസന്ധി മറികടന്നത്. നിലവില്‍ ഹോണ്ടയുടെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറാണ് അമേസ്. പ്രതിമാസം 7,000 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന അമേസിന് ലഭിക്കുന്നുണ്ട്.

ബ്രിയോയെ പിന്‍വലിക്കുന്നതേടെ ഹാച്ച്ബാക്ക് നിരയില്‍ ജാസ്സ് മാത്രമേ ഹോണ്ടയ്ക്ക് കാണുകയുള്ളു. ഹോണ്ട ബ്രിയോ ഉള്‍പ്പെടുന്ന ചെറുകാര്‍ ശ്രേണിയില്‍ പ്രതിമാസം 35,000ത്തില്‍ അധികം വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തില്‍ എത്തുന്നത്. മാരുതി സ്വിഫ്റ്റ്, ആള്‍ട്ടോ തുടങ്ങി മോഡലുകളാണ് ഇതില്‍ ഭൂരിഭാഗവും. അതേസമയം, കഴിഞ്ഞ ഏതാനും മാസങ്ങളായി ഹോണ്ടയ്ക്ക് വലിയ വില്‍പ്പന നേട്ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ ഉത്പാദനം അവസാനിപ്പിക്കുമ്പോഴും രാജ്യാന്തര നിരത്തില്‍ ബ്രിയോ തുടരുമെന്നാണ് സൂചന. ഈ വര്‍ഷം ജക്കാര്‍ത്തയില്‍ നടന്ന ഇന്‍ഡോന്യേഷന്‍ ഓട്ടോഷോയില്‍ സ്റ്റാന്റേര്‍ഡ്, സ്പോര്‍ട്ടിയര്‍ ബ്രിയോ ആര്‍എസ് എന്നീ രണ്ടു വകഭേദങ്ങള്‍ അവതരിപ്പിച്ചിരുന്നു. ബ്രിയോയ്ക്ക് അടിതെറ്റിയെങ്കിലും ഒരേ അടിത്തറയില്‍ നിന്നു പുറത്തുവരുന്ന അമേസ് സെഡാനും WR-V ക്രോസ്ഓവറും ഭേദപ്പെട്ട പ്രകടനമാണ് ഹോണ്ടയ്ക്കായി വിപണിയില്‍ നടത്തിവരുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018