PRODUCT

അത്ര ചില്ലറക്കാരനല്ല ഈ എസ്യുവി; സുരക്ഷയിലും ഫീച്ചറിലും വമ്പന്‍! കൊതിപ്പിക്കും വില, ‘മഹീന്ദ്ര XUV300’ അവതരിച്ചു 

ജനുവരി മുതല്‍ വാഹനത്തിനായുള്ള ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. XUV 500ല്‍ നിന്ന് പ്രചോദനം കൊണ്ട രൂപകല്‍പ്പനയും, സ്‌പോര്‍ട്ടി രൂപത്തിലുമാണ് വാഹനം എത്തുക.

സബ് കോംപാക്ട് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹന ശ്രേണിയില്‍ മഹീന്ദ്രയുടെ പുതിയ മോഡല്‍ 'മഹീന്ദ്ര XUV 300' പുറത്തിറങ്ങി. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ലഭിക്കുന്ന വാഹനത്തിന്റെ പെട്രോള്‍ മോഡലിന് 7.90 ലക്ഷം രൂപ മുതല്‍ 10.25 ലക്ഷം വരെയും ഡീസല്‍ പതിപ്പിന് 8.49 ലക്ഷം രൂപ മുതല്‍ 10.80 ലക്ഷം രൂപ വരെയുമാണ് വില.

W4, W6, W8 എന്നീ മൂന്ന് വേരിയന്റുകള്‍ക്കൊപ്പം, W8 ഓപ്ഷണല്‍ പതിപ്പിലും വാഹനം വിപണിയില്‍ ലഭ്യമാകും. ഓപ്ഷണലിന്റെ വില 1.19 ലക്ഷം രൂപയോളം വര്‍ധിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജനുവരി മുതല്‍ വാഹനത്തിനായുള്ള ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇതുവരെ 4,000 ബുക്കിങ്ങുകള്‍ വാഹനത്തിന് ലഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

അത്ര ചില്ലറക്കാരനല്ല ഈ എസ്യുവി; സുരക്ഷയിലും ഫീച്ചറിലും വമ്പന്‍! കൊതിപ്പിക്കും വില, ‘മഹീന്ദ്ര XUV300’ അവതരിച്ചു 

ഈ വിഭാഗത്തിലെ ഏറ്റവും പുതിയ നിരവധി സവിശേഷതകള്‍ വാഹനത്തിലുണ്ട്. എടുത്ത് പറയേണ്ടത് ഇരട്ട സോണ്‍ ക്ലൈമറ്റിക് കണ്‍ട്രോള്‍ എസിയാണ്. വാഹനത്തെ രണ്ടു രീതിയില്‍ തണുപ്പിക്കാന്‍ ഇവയ്ക്കാകും. സാങ്യോങ് ടിവോളിയുടെ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. രൂപത്തിലും ടിവോളിയുമായി ഏറെ സാമ്യം പുലര്‍ത്തും. മഹീന്ദ്ര ഉടമസ്ഥതയിലുള്ള ഡിസൈന്‍ കമ്പനിയായ പിന്‍ഫരീനയുടെയും സാങ്യോങിന്റെയും സഹായത്തോടെയാണ് XUV 300ന്റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്.

XUV 500ല്‍ നിന്ന് പ്രചോദിതമായ രൂപകല്‍പ്പനയും, സ്‌പോര്‍ട്ടി രൂപത്തിലുമാണ് വാഹനം എത്തുക. ക്രോം ഫിനിഷോടെയുള്ള ഗ്രില്‍, എല്‍ രൂപത്തിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, വലിയ ബംമ്പര്‍, വീതിയേറിയ എയര്‍ ഡാം എന്നിവ മുന്‍ഭാഗത്തെ സവിശേഷതകളാണ്.

അത്ര ചില്ലറക്കാരനല്ല ഈ എസ്യുവി; സുരക്ഷയിലും ഫീച്ചറിലും വമ്പന്‍! കൊതിപ്പിക്കും വില, ‘മഹീന്ദ്ര XUV300’ അവതരിച്ചു 

വലിയ ടെയില്‍ ലാമ്പ്, മാസീവ് ബംമ്പര്‍, ലോവര്‍ ബംമ്പറിലെ ബ്ലാക്ക് ക്ലാഡിങ്, റൂഫ് മൗണ്ടഡ് സ്പോയിലര്‍ എന്നിവയാണ് പിന്‍ഭാഗത്തെ മനോഹരമാക്കുന്നു. മെഷീന്‍ കട്ട് അലോയി വീല്‍, ആള്‍ ഡിസ്‌ക് ബ്രേക്ക്, ഫാക്ടറി ഫിറ്റഡ് സണ്‍റൂഫ് തുടങ്ങിയവാണ് മറ്റു പ്രധാന ഫീച്ചേഴ്‌സ്. ഡ്യുവല്‍ ടോണാണ് ഇന്റീരിയറിലെ ഡിസൈന്‍. 7 ഇഞ്ചാണ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി വാഹനത്തിലുണ്ട്.

നിരവധി സുരക്ഷാ സംവിധാനങ്ങളും എക്സ്‌യുവിയിലുണ്ട്. ഏഴ് എയര്‍ബാഗ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ട്‌സ്, ആള്‍ ഫോര്‍ ഡിസക് ബ്രേക്ക്, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്‌സ് ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റോടുകൂടിയ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍നിരയില്‍ മിഡില്‍ സീറ്റിലെ ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ്, സ്പീഡ് അലര്‍ട്ട്, റിയര്‍ ഫോഗ് ലാമ്പ് എന്നിങ്ങനെയാണ് വാഹനത്തിലെ സുരക്ഷാ സംവിധാനങ്ങള്‍.

അത്ര ചില്ലറക്കാരനല്ല ഈ എസ്യുവി; സുരക്ഷയിലും ഫീച്ചറിലും വമ്പന്‍! കൊതിപ്പിക്കും വില, ‘മഹീന്ദ്ര XUV300’ അവതരിച്ചു 

രണ്ട് എന്‍ജിനുകളാണ് വാഹനത്തിനുള്ളത്. KUVയില്‍ കാണുന്ന 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 108 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. മരാസോയിലെ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ 112 ബിഎച്ച്പി കരുത്തും, 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. രണ്ടിലും ആറു സ്പീഡ് ഗിയര്‍ ബോക്‌സാണ് നല്‍കിയിരിക്കുന്നത്. പെട്രോള്‍ മോഡലിന് 17 കിലോമീറ്ററും, ഡീസല്‍ മോഡലിന് 20 കിലോമീറ്റര്‍ മൈലേജും കമ്പനി അവകാശപ്പെടുന്നു. മാരുതി വിറ്റാര ബ്രെസ, ഫോര്‍ഡ് എക്കോസ്പോര്‍ട്ട്, ടാറ്റ നെക്സോണ്‍ എന്നിവരാണ് മഹീന്ദ്ര XUV 300ന്റെ നിരത്തിലെ എതിരാളികള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018