PRODUCT

ഇക്കോസ്‌പോര്‍ട് മാറ്റത്തിനൊരുങ്ങുന്നു; പുറംമോടിയില്‍ കൈ കടത്തില്ലെന്ന് ഫോര്‍ഡ് 

ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററില്‍ കൂടുതല്‍ സാങ്കേതികവിദ്യ ഒരുക്കുന്നതാണ് പ്രധാന മാറ്റം. നേരത്തെ നല്‍കിയിരുന്നതില്‍ നിന്ന് വ്യത്യസ്തമായി വലിയ ഡിജിറ്റല്‍ ഡിസ്പ്ലേയില്‍ നല്‍കിയേക്കും.

2012 ഡല്‍ഹി ഓട്ടോ എക്സ്പോയെ ഒന്നാകെ പിടിച്ച് കുലുക്കിയാണ് ഇക്കോസ്പോര്‍ട് എസ്യുവിയെ ഇന്ത്യയില്‍ ആദ്യമായി ഫോര്‍ഡ് അണിനിരത്തിയത്. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം 2013ല്‍ വിപണിയില്‍ എത്തിയ ഫോര്‍ഡ് ഇക്കോസ്പോര്‍ട്, ഇന്ത്യന്‍ കോമ്പാക്ട് എസ്യുവി വിപ്ലവത്തിന് തുടക്കം കുറിച്ചു. ഡസ്റ്ററിന് പിന്നാലെ കോംപാക്ട് എസ്യുവി ശ്രേണിയില്‍ തരംഗമായ വാഹനമാണ് ഫോര്‍ഡിന്റെ ഇക്കോസ്പോര്‍ട്ട്. തുടക്കത്തില്‍ തന്നെ വന്‍ സ്വീകാര്യത ലഭിച്ച ഈ വാഹനത്തിന്റെ രണ്ടാം തലമുറ മോഡല്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഈ വാഹനവും മാറ്റത്തിനൊരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ഇക്കോസ്‌പോര്‍ട് മാറ്റത്തിനൊരുങ്ങുന്നു; പുറംമോടിയില്‍ കൈ കടത്തില്ലെന്ന് ഫോര്‍ഡ് 

ഓരോ തവണയും ഇക്കോസ്പോര്‍ടിനെ കൂടുതല്‍ പരുക്കനാക്കി മാറ്റാനാണ് ഫോര്‍ഡ് ശ്രമിക്കുന്നത്. വന്ന കാലത്തെ ഓമനത്വമൊക്കെ ഇക്കോസ്പോര്‍ടിന് നഷ്ടപ്പെട്ടു. എന്നാല്‍ എസ്യുവിയുടെ പുറംമോടിയില്‍ കമ്പനി കൈ കടത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററില്‍ കൂടുതല്‍ സാങ്കേതികവിദ്യ ഒരുക്കുന്നതാണ് പ്രധാന മാറ്റം. ഫോര്‍ഡിന്റെ ഇക്കോസ്പോര്‍ട്ട് എസില്‍ നല്‍കിയിട്ടുള്ള ഇന്‍സ്ട്രുമെന്റിലായിരിക്കും ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് മോഡലുകള്‍ ഒരുങ്ങുക. ഇക്കോസ്പോര്‍ട്ടിന്റെ ഇന്റീരിയറിലെ ആഡംബരത്തിന് അപവാദമായി നിന്നിരുന്നത് വളരെ ലളിതമായ ഇന്‍ട്രുമെന്റ് ക്ലെസ്റ്ററായിരുന്നു. എന്നാല്‍, ടോപ്പ് എന്‍ഡ് മോഡലുകളില്‍ ഇത് മാറ്റി എസ് മോഡലില്‍ നല്‍കിയിരിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ നല്‍കാനാണ് ഫോര്‍ഡിന്റെ ശ്രമം.

ഇക്കോസ്‌പോര്‍ട് മാറ്റത്തിനൊരുങ്ങുന്നു; പുറംമോടിയില്‍ കൈ കടത്തില്ലെന്ന് ഫോര്‍ഡ് 

ക്രോമിയം റിങ്ങുകള്‍ ആവരണം ചെയ്യുന്ന സ്പീഡോ മീറ്ററും ടാക്കോ മീറ്ററുമാണ് ഇക്കോസ്പോര്‍ട്ട് എസിലുള്ളത്. നേരത്തെ നല്‍കിയിരുന്നതില്‍ നിന്ന് വ്യത്യസ്തമായി വലിയ ഡിജിറ്റല്‍ ഡിസ്പ്ലേയില്‍ ഇതില്‍ നല്‍കിയേക്കും. എന്നാല്‍, അടിസ്ഥാന മോഡലില്‍ പഴയത് തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുറംമോടിയില്‍ ഏറെ മാറ്റങ്ങള്‍ വരുത്തി കഴിഞ്ഞ വര്‍ഷമാണ് ഇക്കോ സ്പോര്‍ട്ടിന്റെ രണ്ടാം തലമുറ വാഹനം എത്തിയത്. അതുകൊണ്ട് തന്നെ എക്സ്റ്റീരിയര്‍ ഡിസൈനില്‍ അഴിച്ചുപ്പണി നടത്തുന്നില്ലെന്നാണ് സൂചന.

1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിനാണ് ഇക്കോസ്പോര്‍ടിന്റെ കരുത്ത്. മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 123 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പിലും ഇക്കോസ്പോര്‍ട് ലഭ്യമാണ്. 99 ബിഎച്ച്പി കരുത്തും 205 എന്‍എം ടോര്‍ക്കും ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്സോണ്‍, ഹ്യൂണ്ടായി ക്രെറ്റ എന്നിവരാണ് ഇക്കോസ്പോര്‍ട്സിന്റെ നിരത്തിലെ എതിരാളികള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018