PRODUCT

50,000 രൂപ ഇന്‍സെന്റീവ്, പലിശ കുറയ്ക്കും; ലോണ്‍ എളുപ്പം; ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍

ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണവും വില്പനയും അഞ്ചുവര്‍ഷത്തിനുള്ളില്‍ കാര്യമായി വര്‍ധിപ്പിക്കും. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കാനാണ് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്.

നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 50,000 രൂപ ഇന്‍സെന്റീവ് നല്‍കാനും, ഇലക്ട്രീക് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പയ്ക്ക് പലിശ കുറയ്ക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി തയ്യാറെടുപ്പുകളിലാണ് അധികാരികള്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വൈദ്യുത വാഹന വിപണിയിലെ വില്‍പ്പനയില്‍ 15 ശതമാനം വളര്‍ച്ചയുണ്ടാക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ഗവണ്‍മെന്റ് ഇത്തരത്തിലുള്ള ഇളവുകള്‍ നല്‍കുന്നത്.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണവും വില്പനയും അഞ്ചുവര്‍ഷത്തിനുള്ളില്‍ കാര്യമായി തന്നെ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പെട്രോള്‍-ഡീസല്‍ വാഹനങ്ങളെക്കാള്‍ ചെലവ് കുറവാണെന്നത് നിരവധി കമ്പനികളെ വൈദ്യുത വാഹനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കും. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് രണ്ടര ഇരട്ടിവരെ വില കൂടുതലായതിനാലാണ് രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാകത്തതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് പറയുന്നു. വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്ന ഘടകം ഇവയുടെ ഉയര്‍ന്ന വിലയാണ്. പെട്രോള്‍-ഡീസല്‍ വാഹനങ്ങളെക്കാള്‍ വളരെ കൂടുതലാണ് വൈദ്യുത വാഹനങ്ങളുടെ വില. ഈ പ്രതിസന്ധി മറികടക്കാനാണ് ഗവണ്‍മെന്റ് ഇവയ്ക്ക് ലോണ്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.

അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കാനാണ് സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരും ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, വാഹന രജിസ്‌ട്രേഷന്‍ പരിധി പത്ത് വര്‍ഷമായി ചുരുക്കുന്ന കാര്യം പരിഗണനയില്‍ എന്ന് വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആദ്യഘട്ടം പരിധിയില്ലാത്ത രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തും. എല്ലാ പെട്രോള്‍ പമ്പുകളിലും വാഹനങ്ങള്‍ക്കായി ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍ബന്ധമാക്കുമെന്നും ഗതാഗത സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ഓടുന്ന വാഹനങ്ങള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ സിഎന്‍ജിയിലേക്കോ എല്‍എന്‍ജിയിലേക്കോ ഇലക്ട്രിക്കിലേക്കോ മാറണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018