PRODUCT

കുറഞ്ഞ വിലയില്‍ ഇലക്ട്രിക് കാറെന്ന സാക്ഷാത്കാരം; ക്വിഡ് ഇലക്ട്രിക്കിനെയും കൊണ്ട് റെനോ എത്തുന്നു 

കുറഞ്ഞ വിലയില്‍ ഇലക്ട്രിക് കാറെന്ന സാക്ഷാത്കാരമാണ് കമ്പനി ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഇലക്ട്രിക് കാറിന് റെനോ കെ-ഇസഡ്ഇ കണ്‍സെപ്റ്റ് എന്നാണ് പേര് നല്‍കിയിട്ടുള്ളത്.

ക്വിഡിലൂടെ ഇലക്ട്രിക് കാറുകളിലേക്കും ചുവടുവയ്ക്കാന്‍ തയ്യാറെടുത്ത് റെനോ. മിക്ക മോഡലുകളും ഇലക്ട്രിക് കാറുകളിലേക്ക് ചുവടുവെച്ചതോടെയാണ് റെനോയും ഇലക്ട്രിക് കാറുകളിലേക്ക് തിരിയുന്നത്. മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഗണണ്‍ ആര്‍ 2020ല്‍ നിരത്തിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് റെനോയും കുഞ്ഞന്‍ കാറിനെ ഇലക്ട്രിക് ആക്കുന്നത്. വാഹനത്തെ അവതരിപ്പിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും, വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിന്റെ വിവരങ്ങളും ചിത്രങ്ങളും പുറത്തു വരുന്നത്. 2022 വാഹനത്തെ നിരത്തിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കുറഞ്ഞ വിലയില്‍ ഇലക്ട്രിക് കാറെന്ന സാക്ഷാത്കാരം; ക്വിഡ് ഇലക്ട്രിക്കിനെയും കൊണ്ട് റെനോ എത്തുന്നു 

പാരിസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഇലക്ട്രിക് കാറിന് റെനോ കെ-ഇസഡ്ഇ കണ്‍സെപ്റ്റ് എന്നാണ് പേര് നല്‍കിയിട്ടുള്ളത്. ക്വിഡിന്റെ പ്ലാറ്റ്‌ഫോമില്‍ തന്നെ നിര്‍മിച്ചിരിക്കുന്ന കണ്‍സെപ്റ്റ് വാഹനത്തെ കൂടുതല്‍ സ്റ്റൈലിഷാക്കിയിട്ടുണ്ട്. ചൈനീസ് വാഹന വിപണിയില്‍ കുറഞ്ഞ ചിലവില്‍ ഇലക്ട്രിക് വാഹങ്ങള്‍ പുറത്തിറക്കിയ ഇ-ജിടി ന്യു എനര്‍ജി ഓട്ടോമോട്ടീവ് എന്ന കമ്പനിയുമായി ചേര്‍ന്നായിരിക്കും റെനോയുടെ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുന്നത്. ഡോങ്‌ഫെങ് മോട്ടോര്‍ ഗ്രൂപ്പിന്റെയും നിസാന്റെയും സംയുക്ത സംരംഭമാണ് ഇ-ജിടി ന്യൂ എനര്‍ജി എന്നത്.

കുറഞ്ഞ വിലയില്‍ ഇലക്ട്രിക് കാറെന്ന സാക്ഷാത്കാരം; ക്വിഡ് ഇലക്ട്രിക്കിനെയും കൊണ്ട് റെനോ എത്തുന്നു 

രൂപത്തിലും ഭാവത്തിലും നിലവിലെ ക്വിഡിന് സമാനം. എന്നാല്‍ വൈദ്യുത പതിപ്പാണെന്നു പറഞ്ഞറിയിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ കാറില്‍ ദൃശ്യമാണ്. വാഹനത്തില്‍ വന്നിരിക്കുന്ന പ്രധാന മാറ്റം, ബമ്പറും ഗ്രില്ലും കമ്പനി പരിഷ്‌കരിച്ചു. അതിനൊപ്പം ഹെഡ്‌ലാമ്പിന്റെയും ബമ്പംറിന്റെയും ഡിസൈന്‍ ശൈലിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹനമായത് കൊണ്ട് തന്നെ ബംമ്പറിന് നടുവിലുള്ള എയര്‍ഡാം പുതിയ ക്വിഡിനില്ല. കാറിലെ ഹെഡ്ലാമ്പ് ക്ലസ്റ്റര്‍, എല്‍ഇഡി യൂണിറ്റുകളും എല്‍ഇഡി ഡിആര്‍എല്ലുകളും ആവാനാണ് സാധ്യത. പുതിയ അലോയ് വീലുകളാണ് എസ്യുവിയില്‍. പുറംമോടിയില്‍ നല്‍കിയിരിക്കുന്ന നീല നിറം വൈദ്യുത പരിവേഷത്തിനുള്ള അടിവര എന്നുവേണം പറയാന്‍.

കുറഞ്ഞ വിലയില്‍ ഇലക്ട്രിക് കാറെന്ന സാക്ഷാത്കാരം; ക്വിഡ് ഇലക്ട്രിക്കിനെയും കൊണ്ട് റെനോ എത്തുന്നു 

പിന്നിലെ അഴകും കമ്പനി വര്‍ധിപ്പിച്ചു. പുതിയ ടെയില്‍ ലാമ്പും, അതിനൊപ്പം പുതിയതായി ഡിസൈന്‍ ചെയ്തിരിക്കുന്ന ബംമ്പറുമാണ് പിന്നിലെ മാറ്റങ്ങള്‍. ടെയില്‍ ലാമ്പിലും, ഹെഡ്‌ലാമ്പിലും എല്‍ഇഡി സാന്നിധ്യം കാണാന്‍ സാധിക്കും. ടെയില്‍ ലമ്പിന്റെ ഡിസൈന്‍ വാഹനത്തിന് പുതുമ നല്‍കുന്നു. നാല് വീലുകളിലും ഡിസ്‌ക്ക് ബ്രേക്ക് ഉണ്ടാവും. ഒറ്റത്തവണ ചാര്‍ജിലൂടെ 250 കിലോമീറ്റര്‍ ഓടാനുള്ള ശേഷി റെനോയുടെ ഇലക്ട്രിക് കാറുകള്‍ക്ക് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ, വീട്ടില്‍നിന്നും പുറത്തുനിന്നും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഡുവര്‍ ചാര്‍ജിങ് സംവിധാനവും വാഹനത്തില്‍ നല്‍കുന്നുണ്ട്. കുറഞ്ഞ വിലയില്‍ ഇലക്ട്രിക് കാറെന്ന സാക്ഷാത്കാരമാണ് കമ്പനി ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018