PRODUCT

ഹെഡ്ലാമ്പുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഗ്രില്ലും പഴയ മോഡലിന് സമാനം! മുഖം മിനുക്കിയ ഇഗ്നിസിന്റെ ചിത്രങ്ങള്‍ പുറത്ത് 

GaadiWaadi.com
ഹെഡ്ലാമ്പുകളും ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും ഗ്രില്ലും ബമ്പറും പഴയ മോഡലിന് സമാനം. റൂഫ് റെയിലുകള്‍ മുഖം മിനുക്കിയ പതിപ്പില്‍ ഇടം പിടിച്ചു.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ അര്‍ബന്‍ കോംപാക്ട് ക്രോസ്ഓവറായ ഇഗ്നിസിന്റെ മുഖം മിനുക്കിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്. അടുത്തിടെയാണ് പഴയ പതിപ്പിന്റെ ഉത്പാദനം അവസാനിപ്പിച്ച് മുഖം മിനുക്കിയ പതിപ്പിനെ നിരത്തിലെത്തിക്കുമെന്ന് മാരുതി അറിയിച്ചത്. 2017 ജനുവരിയിലാണ് മാരുതിയില്‍ നിന്ന് ഇഗ്നിസ് അവതരിക്കുന്നത്. ഡിസൈനില്‍ വലിയ മാറ്റമൊന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ എത്തിയിരുന്നെങ്കിലും 2018 ജൂണ്‍ മാസത്തോടെ ഡീസല്‍ എന്‍ജിന്‍ ഉത്പാദനം ഉപേക്ഷിക്കുകയായിരുന്നു. മാരുതി ശ്രേണിയില്‍ ന്യൂജെന്‍ ലുക്കിലാണ് ഇഗ്നിസ് എത്തിയത്. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പും പ്രെജക്ടര്‍ ഹെഡ്‌ലാമ്പും ഉയര്‍ന്ന ബോണറ്റും പുതുമയാര്‍ന്ന ഗ്രില്ലും മുന്‍ വശത്തിന് മസില്‍മാന്‍ രൂപം നല്‍കിയിരുന്നു. പുറത്തേക്ക് തള്ളി നില്‍ക്കുന്ന വീല്‍ ആര്‍ച്ച് വലിയൊരു കാറിന്റെ പരിവേഷമാണ് ഇഗ്നിസിന് നല്‍കിയിരിക്കുന്നത്.

ഹെഡ്ലാമ്പുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഗ്രില്ലും പഴയ മോഡലിന് സമാനം! മുഖം മിനുക്കിയ ഇഗ്നിസിന്റെ ചിത്രങ്ങള്‍ പുറത്ത് 
GaadiWaadi.com

ഹെഡ്ലാമ്പുകളും ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും ഗ്രില്ലും ബമ്പറും പഴയ മോഡലിന് സമാനം. ടെയില്‍ലാമ്പുകളിലും പിന്‍ ബമ്പറിലും പരിഷ്‌കാരങ്ങള്‍ ഒരുങ്ങുന്നില്ല. എന്നാല്‍ റൂഫ് റെയിലുകള്‍ കാറില്‍ കാണാം. റൂഫ് റെയിലുകള്‍ ഇല്ലാതെയാണ് ഇഗ്നിസ് പഴയ മോഡലുകള്‍ നിരത്തിലെത്തിയിരുന്നത്. വലിയ കാറിന്റെ സൗകര്യം ഒരുക്കുന്ന ഇന്റീരിയറാണ് പുതിയ പതിപ്പിനുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇന്റീരിയറില്‍ ക്യാളിറ്റി കൂടിയ മെറ്റീരിയല്‍സും പുതിയ ബലെനോയിലും വാഗണ്‍ അറിലും കണ്ട് സ്മാര്‍ട്ട്‌പ്ലേയോടുകൂടിയ ഇന്‍ഫര്‍ടെയ്ന്‍മെന്റ് സിസ്റ്റവും ഇടംപിടിച്ചേക്കും. സോഫ്റ്റ് ടച്ച് ഡാഷ് ബോര്‍ഡും വാഹനത്തിന്റെ ഇന്റീരിയറില്‍ പ്രതീക്ഷിക്കാം. പ്രൊജക്ഷന്‍ ഹെഡ്ലാമ്പ് സ്റ്റാന്റേഡ് ഫീച്ചറാകും. പുതിയ ഡിസൈനിലുള്ള അലോയി വീലുകളും കൂടുതല്‍ വിശാലമായ ഇന്റീരിയറും ഈ വാഹനത്തില്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹെഡ്ലാമ്പുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഗ്രില്ലും പഴയ മോഡലിന് സമാനം! മുഖം മിനുക്കിയ ഇഗ്നിസിന്റെ ചിത്രങ്ങള്‍ പുറത്ത് 
GaadiWaadi.com

നടപ്പിലാവുന്ന സുരക്ഷാ ചട്ടങ്ങള്‍ മുന്‍നിര്‍ത്തി സീറ്റ് ബെല്‍റ്റ് അലേര്‍ട്ട് സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം തുടങ്ങിയ സജ്ജീകരണങ്ങള്‍ ഇഗ്നിസ് ഫെയ്സ്ലിഫ്റ്റിന് കമ്പനി നല്‍കും. ഫെബ്രുവരി 25ന് മോഡലിനെ മാരുതി അവതരിപ്പിക്കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

ഹെഡ്ലാമ്പുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഗ്രില്ലും പഴയ മോഡലിന് സമാനം! മുഖം മിനുക്കിയ ഇഗ്നിസിന്റെ ചിത്രങ്ങള്‍ പുറത്ത് 
GaadiWaadi.com

മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമുണ്ടാകില്ല. 1.2 ലീറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍, 1.3 ലീറ്റര്‍, നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളാവും വാഹനത്തിന് കരുത്തേകുക. പെട്രോള്‍ എന്‍ജിന് 6,000 ആര്‍പിഎമ്മില്‍ 83 പിഎസ് വരെ കരുത്തും 4,200 ആര്‍പിഎമ്മില്‍ 113 എന്‍എം വരെ ടോര്‍ക്കും സൃഷ്ടിക്കും. ഡീസല്‍ എന്‍ജിന്റെ പരമാവധി കരുത്ത് 4,000 ആര്‍പിഎമ്മില്‍ പിറക്കുന്ന 75 പിഎസ് ആണ്. ടോര്‍ക്കാവട്ടെ 2,000 ആര്‍പിഎമ്മിലെ 190 എന്‍എമ്മും. പെട്രോള്‍ ലീറ്ററിന് 20.89 കിലോമീറ്ററും ഡീസല്‍ ലീറ്ററിന് 26.80 കിലോമീറ്ററുമാണ് ഇഗ്‌നിസ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സിനൊപ്പം അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എഎംടി) സഹിതവും ഇഗ്നിസ് വില്‍പ്പനയ്ക്കുണ്ട്.

ഹെഡ്ലാമ്പുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഗ്രില്ലും പഴയ മോഡലിന് സമാനം! മുഖം മിനുക്കിയ ഇഗ്നിസിന്റെ ചിത്രങ്ങള്‍ പുറത്ത് 

2017 ലാണ് ഈ ഒരു സെഗ്മെന്റില്‍ ഇഗ്നിസിനെ മാരുതി അവതരിപ്പിക്കുന്നത്. പെട്രോള്‍ ഡീസല്‍ പതിപ്പുകളുള്ള കാറിന് പെട്രോള്‍ മോഡലിന് 4.59 ലക്ഷം മുതല്‍ 6.30 വരെയും, ഡീസല്‍ മോഡലിന് 6.39 ലക്ഷം മുതല്‍ 7.46 ലക്ഷം വരെയുമാണ് വില. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലേക്ക് എത്തുന്ന മൂന്നാമത്തെ മോഡലാണ് ഇഗ്നിസ്.

ഹെഡ്ലാമ്പുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഗ്രില്ലും പഴയ മോഡലിന് സമാനം! മുഖം മിനുക്കിയ ഇഗ്നിസിന്റെ ചിത്രങ്ങള്‍ പുറത്ത് 

യുവാക്കളെ ലക്ഷ്യം വെച്ച് അര്‍ബന്‍ ക്രോസ്ഓവര്‍ എന്ന കണ്‍സെപ്‌ററിലാണ് കമ്പനി ഇഗ്നിസിനെ പുറത്തിറക്കിയത്. പതിനൊന്ന് വകഭേദങ്ങളിലായി ഒമ്പത് കളറുകളില്‍ ഇഗ്നിസ് വിപണിയിലെത്തുന്നുണ്ട്. എന്നാല്‍ അടുത്തിടെയായി മോഡലിന്റെ വില്‍പ്പന കുറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. 2,500 യുണിറ്റുകള്‍ മാത്രമാണ് കുറച്ച് മാസങ്ങളായി മോഡലിന്റെ വിപണിയില്‍ എത്തുന്നുള്ളു. വാഹത്തിന്റെ വില്‍പ്പന കുറയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2018 മോഡലിന്റെ പ്രൊഡക്ഷന്‍ അവസാനിപ്പിച്ച് പുതിയ മോഡലിനെ 2019 പതിപ്പ് ഉടന്‍ വിപണിയില്‍ എത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡീലര്‍മാരും പഴയ മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018