PRODUCT

ഗ്രൗണ്ട് ക്ലിയറന്‍സ് ഉയര്‍ത്തി, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും എത്തിയേക്കും! “ഉടച്ചുവാര്‍ത്ത ഓള്‍ട്ടോ” ഒക്ടോബറില്‍ 

CarDekho
ഹാര്‍ട്ടെക്റ്റ് അടിത്തറയിലാകും പുത്തന്‍ ഓള്‍ട്ടോയും വിപണിയില്‍ എത്തുന്നത്. ഹാര്‍ട്ടെക്റ്റ് അടിത്തറയായതുകൊണ്ട് പുതിയ ഓള്‍ട്ടോയ്ക്ക് നിലവിലെ മോഡലിനെക്കാള്‍ ഭാരം കുറവായിരിക്കും.

കുഞ്ഞനാണെങ്കിലും കാര്‍ വില്‍പനയില്‍ ഓള്‍ട്ടോയെ കടത്തിവെട്ടാന്‍ മുന്‍നിര മോഡലുകള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. 2000 സെപ്തംബറിലാണ് ഓള്‍ട്ടോ ഹാച്ച്ബാക്കിനെ മാരുതി ഇന്ത്യയില്‍ കൊണ്ടുവന്നത്. 19 വര്‍ഷകാലയളവില്‍ വാഹനത്തിന് പല മാറ്റങ്ങളും സംഭവിച്ചെങ്കിലും ഹാച്ച്ബാക്കിന്റെ രൂപത്തില്‍ പരീക്ഷണങ്ങളൊന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. എന്നാല്‍ നിലവിലെ മാരുതി ആള്‍ട്ടോയെ പുതുക്കാന്‍ സമയം അതിക്രമിച്ചിരിക്കുകയാണ്. പുതുതലമുറ ഓള്‍ട്ടോ ഹാച്ച്ബാക്ക് 2019 ഒക്ടോബറില്‍ അവതരിക്കുമെന്ന് സൂചന. ആഗോളതലത്തില്‍ 1979 ഒക്ടോബറിലായിരുന്നു ആദ്യ ഓള്‍ട്ടോ കാര്‍ സുസുക്കി വിപണിയില്‍ അവതരിപ്പിച്ചത്. ഐക്കണിക് മോഡലായ ഓള്‍ട്ടോയുടെ നാല്‍പതാം വാര്‍ഷികത്തിലാണ് പുതിയ ഓള്‍ട്ടോ പുറത്തിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഗ്രൗണ്ട് ക്ലിയറന്‍സ് ഉയര്‍ത്തി, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും എത്തിയേക്കും! “ഉടച്ചുവാര്‍ത്ത ഓള്‍ട്ടോ” ഒക്ടോബറില്‍ 
Rushlane

2019 ഒക്ടോബറില്‍ മുതല്‍ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്മെന്റ് പ്രോഗ്രാം ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാവുന്നതോടെ ഓള്‍ട്ടോയെ പുതുക്കാതെ മാരുതിക്ക് വേറെ തരമില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാറുകളില്‍ ഒന്നാണെങ്കിലും ഒരേ അവതാരത്തില്‍ ഓള്‍ട്ടോ തുടരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. 2018 ഓട്ടോ എക്സ്പോയില്‍ കമ്പനി കാഴ്ച്ചവെച്ച ഫ്യൂച്ചര്‍-S കോണ്‍സെപ്റ്റാണ് പുതിയ ഓള്‍ട്ടോയ്ക്ക് പ്രചോദനം. സമകാലിക ഹാച്ച്ബാക്ക് സങ്കല്‍പ്പങ്ങളില്‍ നിന്നുമാറി മൈക്രോ ക്രോസ്ഓവര്‍ ശൈലി മോഡലിന് കമ്പനി കല്‍പ്പിക്കും. പരീക്ഷണയോട്ടത്തിനിടെ ക്യാമറ പകര്‍ത്തിയ ചിത്രത്തില്‍ ഇത് വ്യക്തമാണ്.

നിലവിലെ മോഡലുമായി നാമമാത്രമായ സാമ്യത മാത്രമെ പുതിയ ഓള്‍ട്ടോയ്ക്കുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. ഗ്രില്ലും A പില്ലറും ഗ്രൗണ്ട് ക്ലിയറന്‍സും ഹാച്ച്ബാക്കില്‍ ഉയര്‍ന്നതായി ചിത്രത്തില്‍ കാണാം. പുതുതലമുറ മാരുതി കാറുകള്‍ പുറത്തിറങ്ങുന്ന ഹാര്‍ട്ടെക്റ്റ് (HEARTECT) അടിത്തറയിലാകും പുത്തന്‍ ഓള്‍ട്ടോയും വിപണിയില്‍ എത്തുന്നത്. ഹാര്‍ട്ടെക്റ്റ് അടിത്തറയായതുകൊണ്ട് പുതിയ ഓള്‍ട്ടോയ്ക്ക് നിലവിലെ മോഡലിനെക്കാള്‍ ഭാരം കുറവായിരിക്കും. ഭാരം കുറഞ്ഞതാണെങ്കിലും ഈ പ്ലാറ്റ്ഫോം കൂടുതല്‍ ദൃഢത നല്‍കുമെന്നാണ് കമ്പനി പറയുന്നത്. ബോക്സി ഘടനയാണ് കാറിന്. വലിയ ടയറുകള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ മുതലായ വിശേഷങ്ങളെല്ലാം ഓള്‍ട്ടോയില്‍ പ്രതീക്ഷിക്കാം.

ഗ്രൗണ്ട് ക്ലിയറന്‍സ് ഉയര്‍ത്തി, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും എത്തിയേക്കും! “ഉടച്ചുവാര്‍ത്ത ഓള്‍ട്ടോ” ഒക്ടോബറില്‍ 

വാഗണ്‍ ആറിന് ലഭിച്ച ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഓള്‍ട്ടോയിലും എത്തിയേക്കും. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കണക്ടിവിറ്റി ഓപ്ഷനുകള്‍ കമ്പനിയുടെ സ്മാര്‍ട്ട് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്. നിലവിലുള്ളതുപോലെ മൂന്നു സ്പോക്ക് സ്റ്റീയറിങ് വീല്‍ കാറില്‍ തുടരും. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ പുതിയ എല്‍സിഡി സ്‌ക്രീനിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഇരട്ട എയര്‍ബാഗുകള്‍ തുടങ്ങിയ ക്രമീകരണങ്ങള്‍ ഓള്‍ട്ടോയില്‍ ഒരുങ്ങും.

ഗ്രൗണ്ട് ക്ലിയറന്‍സ് ഉയര്‍ത്തി, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും എത്തിയേക്കും! “ഉടച്ചുവാര്‍ത്ത ഓള്‍ട്ടോ” ഒക്ടോബറില്‍ 

800 സിസി, 1.0 ലിറ്റര്‍ എഞ്ചിന്‍ യൂണിറ്റുകളില്‍ തന്നെയാവും ഓള്‍ട്ടോ എത്തുക. എന്നാല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേങ്ങള്‍ പാലിക്കും. വിപണിയില്‍ മൂന്നു ലക്ഷം മുതല്‍ നാലര ലക്ഷം രൂപ വരെ കാറിന് വില പ്രതീക്ഷിക്കാം. റെനോ ക്വിഡാണ് മാരുതി ഓള്‍ട്ടോയുടെ നിരത്തിലെ എതിരാളി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018