PRODUCT

പഴഞ്ചനായില്ലേ! ആളുകളുടെ കളിയാക്കലിന് പരിഹാരമാകുന്നു; ഉടച്ചുവാര്‍ത്ത ഓള്‍ട്ടോ ഒക്ടോബറില്‍ 

ക്രാഷ് ടെസ്റ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ രാജ്യത്ത് കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ മാറ്റത്തോടെ പുതിയ ഓള്‍ട്ടോ പുറത്തിറങ്ങുന്നത്. 2019 ഒക്ടോബറില്‍ അവതരിക്കുമെന്ന് സൂചന.

ഇത്തിരി കുഞ്ഞനാണെങ്കിലും കാര്‍ വില്‍പനയില്‍ ഓള്‍ട്ടോയെ കടത്തിവെട്ടാന്‍ മുന്‍നിര മോഡലുകള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. 2000 സെപ്തംബറിലാണ് ഓള്‍ട്ടോ ഹാച്ച്ബാക്കിനെ മാരുതി ഇന്ത്യയില്‍ കൊണ്ടുവന്നത്. 19 വര്‍ഷകാലയളവില്‍ വാഹനത്തിന് പല മാറ്റങ്ങളും സംഭവിച്ചെങ്കിലും ഹാച്ച്ബാക്കിന്റെ രൂപത്തില്‍ പരീക്ഷണങ്ങളൊന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുക്കിയുടെ പുതുതലമുറ ഓള്‍ട്ടോ ഹാച്ച്ബാക്ക് 2019 ഒക്ടോബറില്‍ അവതരിക്കുമെന്ന് സൂചന. ആഗോളതലത്തില്‍ 1979 ഒക്ടോബറിലായിരുന്നു ആദ്യ ഓള്‍ട്ടോ കാര്‍ സുസുക്കി വിപണിയില്‍ അവതരിപ്പിച്ചത്. ഐക്കണിക് മോഡലായ ഓള്‍ട്ടോയുടെ നാല്‍പതാം വാര്‍ഷികത്തിലാണ് പുതിയ ഓള്‍ട്ടോ പുറത്തിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.

പഴഞ്ചനായില്ലേ! ആളുകളുടെ കളിയാക്കലിന് പരിഹാരമാകുന്നു; ഉടച്ചുവാര്‍ത്ത ഓള്‍ട്ടോ ഒക്ടോബറില്‍ 

ഇന്ത്യയില്‍ തരംഗമായ മാരുതി ഓള്‍ട്ടോ 800 മോഡലില്‍ നിന്ന് വ്യത്യസ്തമായ രൂപഭാവമാണ് വിദേശ രാജ്യങ്ങളിലെ ഓള്‍ട്ടോയ്ക്കുള്ളത്. നിലവില്‍ നിരത്തിലോടുന്ന ഓള്‍ട്ടോ 2014 മോഡലാണ്. മള്‍ട്ടിപ്പിള്‍ എന്‍ജിന്‍ ട്യൂണില്‍ 660 സിസി എന്‍ജിനാണ് ഓള്‍ട്ടോയിലുള്ളത്. ഇതേ എന്‍ജിന്‍ നിലനിര്‍ത്തിയായിക്കും പുതിയ ഓള്‍ട്ടോ എത്തുക. സുസുക്കിയുടെ പുതിയ മോഡലുകളെല്ലാം പിന്തുടരുന്ന ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമിലായിരിക്കും ഓള്‍ട്ടോയുടെ നിര്‍മാണം. ഭാരം കുറഞ്ഞതാണെങ്കിലും ഈ പ്ലാറ്റ്‌ഫോം കൂടുതല്‍ ദൃഢത നല്‍കുമെന്നാണ് കമ്പനി പറയുന്നത്.

പഴഞ്ചനായില്ലേ! ആളുകളുടെ കളിയാക്കലിന് പരിഹാരമാകുന്നു; ഉടച്ചുവാര്‍ത്ത ഓള്‍ട്ടോ ഒക്ടോബറില്‍ 

ക്രാഷ് ടെസ്റ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ രാജ്യത്ത് കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ മാറ്റത്തോടെ പുതിയ ഓള്‍ട്ടോ പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ കാറുകളില്‍ കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കാന്‍ ഒരുങ്ങുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ടാകും. നിലവിലുള്ള ഓള്‍ട്ടോ കാറുകള്‍ ഈ കടമ്പ കടക്കില്ല. ഈ അവസരത്തില്‍ പുതിയ ആള്‍ട്ടോയെ പുറത്തിറക്കാതെ മാരുതിക്ക് നിര്‍വ്വാഹമില്ല. സുരക്ഷ മാനദണ്ഡങ്ങളുടെ ഭാഗമായി പുതിയ ഓള്‍ട്ടോയില്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുടെ പട്ടികയില്‍പ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018