PRODUCT

മികച്ച മൈലേജും നിറയെ ഫീച്ചറുകളും; ഹാച്ച്ബാക്കുകളില്‍ മല്‍സരം കടുക്കും; കരുത്ത് കൂട്ടി ഫിഗൊയെത്തി, വില 5.15 ലക്ഷം രൂപ മുതല്‍ 

1.2 ലിറ്റര്‍ പെട്രോളില്‍ 20.4 കിലോമീറ്ററും 1.5 ലിറ്റര്‍ പെട്രോളില്‍ 16.3 കിലോമീറ്ററും ഡീസലില്‍ 25.5 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

യുഎസ് നിര്‍മാതാക്കളായ ഫോഡിന്റെ ഹാച്ച്ബാക്കായ ഫിഗൊയുടെ പരിഷ്‌കരിച്ച പതിപ്പ് വിപണിയില്‍ എത്തി. പെട്രോള്‍ പതിപ്പിന് 5.15 ലക്ഷം രൂപ മുതല്‍ 8.09 ലക്ഷം വരെയും ഡീസലിന് 5.95 ലക്ഷം മുതല്‍ 7.74 ലക്ഷം രൂപയുമാണ് വില. രൂപത്തിലും എന്‍ജിനിലും ചെറിയ ചില മാറ്റത്തോടെയാണ് പുതിയ ഫിഗോ വിപണിയില്‍ എത്തിയതരിക്കുന്നത്. ആംബിയന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലു എന്നീ മൂന്ന് വേരിയന്റുകളില്‍ പരിഷ്‌കരിച്ച പതിപ്പ് ലഭ്യമാകും. പരിഷ്‌കരിച്ച മുന്‍, പിന്‍ ബംമ്പറുകള്‍, നവീകരിച്ച ഹെഡ്ലൈറ്റ്, പുത്തന്‍ ആസ്പയറിലെ പോലെ തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന ഗ്രില്‍, പുതിയ മള്‍ട്ടി സ്‌പോക്ക് ബ്ലാക്ക് അലോയ് വീല്‍ എന്നിവയൊക്കെ പുതിയ ഫിഗൊയിലുണ്ട്.

മികച്ച മൈലേജും നിറയെ ഫീച്ചറുകളും; ഹാച്ച്ബാക്കുകളില്‍ മല്‍സരം കടുക്കും; കരുത്ത് കൂട്ടി ഫിഗൊയെത്തി, വില 5.15 ലക്ഷം രൂപ മുതല്‍ 

പുതുക്കിപ്പണിത ഗ്രില്‍, ഹെഡ്ലൈറ്റ്, ഫോഗ് ലാമ്പിന് ചുറ്റുമുള്ള ക്രോം ട്രിം, പുതിയ ബംമ്പര്‍-റിയര്‍ ബംമ്പര്‍, ഏഴ് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോടെ പുതുക്കിപ്പണിത ഡാഷ്‌ബോര്‍ഡ്, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് പുതിയ ഫിഗോയുടെ പ്രത്യേകതകള്‍. വാഹനത്തെ സ്‌പോര്‍ട്ടിയാക്കുന്ന രീതിയിലാണ് ഹെഡ്‌ലാമ്പിന്റെ ഡിസൈന്‍. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് മിറര്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍, റെയ്ന്‍ സെന്‍സിങ് വൈപ്പര്‍ എന്നിവയും ഉയര്‍ന്ന വേരിയന്റിലുണ്ട്. 3941 എംഎം നീളവും 1704 എംഎം വീതിയും 1525 എംഎം ഉയരവും 2490 എംഎം എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.

മികച്ച മൈലേജും നിറയെ ഫീച്ചറുകളും; ഹാച്ച്ബാക്കുകളില്‍ മല്‍സരം കടുക്കും; കരുത്ത് കൂട്ടി ഫിഗൊയെത്തി, വില 5.15 ലക്ഷം രൂപ മുതല്‍ 

സുരക്ഷയുടെ കാര്യത്തിലും ഫോര്‍ഡ് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. ശ്രേണിയില്‍ ആദ്യമായി ആറു എയര്‍ബാഗുകള്‍ അവതരിപ്പിക്കുന്ന കാറായും ഇനി ഫോര്‍ഡ് ഹാച്ച്ബാക്ക് അറിയപ്പെടും. സുരക്ഷയ്ക്കായി ഡ്രൈവര്‍ പാസഞ്ചര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി, പാര്‍ക്കിങ് സെന്‍സര്‍, റിയര്‍ വ്യൂ ക്യാമറ എന്നിവയും ഫിഗോയില്‍ നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന വകഭേദത്തില്‍ സൈഡ്-കര്‍ട്ടണ്‍ എയര്‍ബാഗ് (ആകെ ആറ് എയര്‍ബാഗ്), ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ലോഞ്ച് അസിസ്റ്റ് എന്നിങ്ങനെ സുരക്ഷാ സംവിധാനവും നല്‍കിയിട്ടുണ്ട്.

മികച്ച മൈലേജും പുതിയ ഫിഗോയില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. 1.2 ലിറ്റര്‍ പെട്രോളില്‍ 20.4 കിലോമീറ്ററും 1.5 ലിറ്റര്‍ പെട്രോളില്‍ 16.3 കിലോമീറ്ററും ഡീസലില്‍ 25.5 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പെട്രോളില്‍ 42 ലിറ്ററും ഡീസലില്‍ 40 ലിറ്ററുമാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

മികച്ച മൈലേജും നിറയെ ഫീച്ചറുകളും; ഹാച്ച്ബാക്കുകളില്‍ മല്‍സരം കടുക്കും; കരുത്ത് കൂട്ടി ഫിഗൊയെത്തി, വില 5.15 ലക്ഷം രൂപ മുതല്‍ 

ആസ്പയറിലെ എന്‍ജിനുകള്‍ തന്നെയാവും പരിഷ്‌കരിച്ച ഫിഗൊയ്ക്കും കരുത്തേകുക. നിലവിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസലിനൊപ്പം പുതിയ 1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എന്‍ജിനും പുതിയ ഫിഗോയിലുണ്ട്. 96 ബിഎച്ച്പി പവറും 120 എന്‍എം ടോര്‍ക്കമേകുന്നതാണ് പുതിയ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ 123 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കും ലഭിക്കും. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 100 ബിഎച്ച്പി പവറും 215 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.

1.5 ലിറ്ററില്‍ പെട്രോള്‍ പതിപ്പില്‍ മാത്രമേ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭ്യമാകുകയുള്ളു. ബാക്കി രണ്ട് പതിപ്പിലും 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. വിപണിയില്‍ മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 മോഡലുകളാണ് ഫിഗൊയുടെ എതിരാളികള്‍.

മികച്ച മൈലേജും നിറയെ ഫീച്ചറുകളും; ഹാച്ച്ബാക്കുകളില്‍ മല്‍സരം കടുക്കും; കരുത്ത് കൂട്ടി ഫിഗൊയെത്തി, വില 5.15 ലക്ഷം രൂപ മുതല്‍ 

കഴിഞ്ഞ ജൂണിലാണ് പുതുതലമുറ ഫിഗൊയെ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ രാജ്യാന്തര വിപണിയില്‍ കാഴ്ച്ചവെച്ചത്. 2015 സെപ്തംബറിലാണ് 4.29 ലക്ഷം രൂപ പ്രാരംഭ വിലയില്‍ നിലവിലെ ഫിഗൊ മോഡലിനെ ഫോര്‍ഡ് വില്‍പ്പനയ്ക്ക് കൊണ്ടുവന്നത്. പിന്നീട് 2017ല്‍ പ്രകടനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കി ഫിഗൊ സ്‌പോര്‍ട്‌സ് എഡിഷനെയും കമ്പനി അവതരിപ്പിച്ചു. എന്നാല്‍ നേരത്തെ ഉണ്ടായിരുന്ന ആ വില്‍പ്പന നിലവില്‍ പഴയ ഫിഗൊ, ഫിഗൊ സ്‌പോര്‍ട്‌സ് മോഡലുകള്‍ ലഭിക്കുന്നുല്ലെന്നാണ് റിപ്പോര്‍ട്ട്. ബജറ്റ് കാറുകള്‍ വരെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമായി വരുമ്പോള്‍ ഫിഗൊയില്‍ ഈ ഫീച്ചറില്ല. എന്തായാലും പുതിയ ഫിഗൊ ഹാച്ച്ബാക്ക് ഈ കുറവുകളെല്ലാം നികത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018