PRODUCT

അഗ്രസീവ് ലുക്കും 45 കിലോമീറ്റര്‍ മൈലേജും! വിപണി പിടിക്കാന്‍ പുതിയ ‘യമഹ MT15’, വില അറിയാം 

ഓടിക്കുന്നയാള്‍ക്ക് നടു നിവര്‍ന്ന റൈഡിങ് പൊസിഷന്‍ ഉറപ്പുവരുത്തുന്നില്‍ ഉയര്‍ത്തിയ ഹാന്‍ഡില്‍ബാറും ഒത്ത നടുവിലുള്ള ഫൂട്ട് പെഗുകളും. അപ്പാച്ചെ ആര്‍ടിആര്‍ 200, ബജാജ് പള്‍സര്‍ എന്‍എസ് 200 എന്നിവയാണ് നിരത്തില്‍ യമഹ MT15ന്റെ എതിരാളികള്‍.

യുവതലമുറയെ ലക്ഷ്യമിട്ട് പുതിയ യമഹ MT 15 നേക്കഡ് സ്ട്രീറ്റ്ഫൈറ്റര്‍ ഇന്ത്യയില്‍ പുറത്തിറക്കി. 1.36 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില. അഗ്രസീവ് ലുക്കാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. യമഹയുടെ തന്നെ സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയിലെ കുഞ്ഞനായ ആര്‍15 വി 3.0യുമായി സാങ്കേതികമായി ഏറെ സമാനതകളുള്ള ബൈക്കാണിത്. എന്നാല്‍, കാഴ്ചയില്‍ സ്പോര്‍ട്ടി നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന്റെ എല്ലാ ഭാവങ്ങളും ഇതില്‍ പ്രകടമാണ്. ബ്ലൂ, ബ്ലാക്ക് എന്നീ രണ്ടു നിറങ്ങള്‍ മാത്രമെ യമഹ MT15 മോഡലിലുള്ളൂ.

പുതുതായി ഡിസൈന്‍ ചെയ്ത ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, മറ്റ് മോഡലുകളില്‍ നല്‍കിയിട്ടില്ലാത്ത ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക്, സിംഗിള്‍ പീസ് സീറ്റ്, സ്‌പോര്‍ട്ടി റൈഡിങ് പൊസിഷന്‍, വീതി കുറഞ്ഞ പിന്‍ഭാഗം എന്നിവയാണ് കാഴ്ച്ചയില്‍ പുതിയ MT 15യെ വ്യത്യസ്തമാക്കുന്നത്. രാജ്യാന്തര പതിപ്പിനെ അപേക്ഷിച്ച് ഇന്ത്യന്‍ മോഡലില്‍ സ്റ്റിക്കറുകള്‍ ധാരാളമായി കാണാം. പിറകില്‍ നീളമേറിയ മഡ്ഗാര്‍ഡിനൊപ്പമാണ് എല്‍ഇഡി ടെയില്‍ലാമ്പിന് സ്ഥാനം.

ഓടിക്കുന്നയാള്‍ക്ക് നടു നിവര്‍ന്ന റൈഡിങ് പൊസിഷന്‍ ഉറപ്പുവരുത്തുന്നില്‍ ഉയര്‍ത്തിയ ഹാന്‍ഡില്‍ബാറും ഒത്ത നടുവിലുള്ള ഫൂട്ട് പെഗുകളും വാഹനത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്‍ജിനും മറ്റു മെക്കാനിക്കല്‍ ഘടകങ്ങളും മൂന്നാം തലമുറ ആര്‍15ല്‍ നിന്നുതന്നെയെന്നാണ് റിപ്പോര്‍ട്ട്. 155 സിസി സിംഗിള്‍ സിലിന്‍ഡര്‍ എന്‍ജിനാണ് MT 15ക്കും കരുത്തേകുക. 19 ബിഎച്ച്പി കരുത്തും 15 എന്‍എം ടോര്‍ക്കുന്നതാണ് ഈ എന്‍ജിന്‍. സിക്സ് സ്പീഡാണ്ഗിയര്‍ബോക്സ്. ടെലിസ്‌കോപിക് ഫോര്‍ക്കുകളും മോണോഷോക്ക് അബ്സോര്‍ബറുകളുമാണ് ബൈക്കില്‍ സസ്പെന്‍ഷന്‍ നിറവേറ്റുക. മുന്നില്‍ 267 എംഎം, പിന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷയും വാഹനത്തിലുണ്ട്.

45 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ഉയര്‍ന്ന എഞ്ചിന്‍ വേഗത്തില്‍ അനുപാതിക ടോര്‍ഖ് ലഭ്യമാക്കാന്‍ വേരിയബിള്‍ വാല്‍വ് അക്ച്വേഷന്‍ ടെക്നോളജി ബൈക്കിലുണ്ട്. അപ്പാച്ചെ ആര്‍ടിആര്‍ 200, ബജാജ് പള്‍സര്‍ എന്‍എസ് 200 എന്നിവയാണ് നിരത്തില്‍ യമഹ MT15ന്റെ പ്രധാന എതിരാളികള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018