PRODUCT

നാനോയില്‍ പിഴച്ചത് തിരുത്താന്‍ ടാറ്റ; അണിയറയില്‍ ഒരുങ്ങുന്നത് ഹാച്ച് ബാക്ക് ശ്രേണിയിലെ പുതിയ എതിരാളി

Rushlane
1000 സിസിക്ക് താഴെ എന്‍ജിന്‍ ശേഷിയുള്ള വാഹനമായിരിക്കും ടാറ്റ എത്തിക്കുക. ആള്‍ട്ടോ 800, സാന്‍ട്രോ, റെനോ ക്വിഡ്, ഡാറ്റ്സണ്‍ റെഡി-ഗോ എന്നിവരാകും നിരത്തിലെ എതിരാളികള്‍.

പ്രാരംഭ ഹാച്ച്ബാക്ക് ശ്രേണിയില്‍ വീണ്ടും കൈവെയ്ക്കാനൊരുങ്ങി ടാറ്റ. ഈ മേഖലയില്‍ നാനോയുമായി കളംനിറയാന്‍ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച ചലനം സൃഷ്ടിക്കാന്‍ ടാറ്റക്ക് കഴിഞ്ഞിരുന്നില്ല. പുതിയ സുരക്ഷാ ചട്ടങ്ങള്‍ വരുന്നതിനാല്‍ ഹാച്ച് ബാക്ക് നിരയില്‍ നിന്നും നാനോയെ പിന്‍വലിക്കുകയും ചെയ്തു. ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ക്ക് വിപണിയില്‍ പ്രചാരം ഏറിയതോടെ ഈ മോഡലുകള്‍ക്ക് താഴെയുള്ള ശ്രേണിയില്‍ ഒരു മോഡല്‍ പരീക്ഷിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

ടിയാഗോയ്ക്ക് താഴെ ഒരു വാഹനത്തെ നിരത്തിലിറക്കാനുള്ള അണിയറ നീക്കമാണ് ടാറ്റ ആരംഭിച്ചിരിക്കുന്നത്. ഹ്യുണ്ടായിയുടെ എന്‍ട്രി ലെവല്‍ വാഹനമായ സാന്‍ട്രോ, മാരുതിയുടെ കുഞ്ഞന്‍ കാറായ ആള്‍ട്ടോ 800, എന്നിവയുമായി മത്സരിക്കാന്‍ കഴിയുന്ന വാഹനമായിരിക്കും ഇതെന്നാണ് ടാറ്റ വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ ടിയാഗൊ ഹാച്ച്ബാക്കാണ് ടാറ്റയുടെ പ്രാരംഭ മോഡല്‍. ഇന്ത്യന്‍ A2 സെഗ്മന്റില്‍ വന്‍പ്രചാരമുണ്ട് ടിയാഗൊയ്ക്ക്. പ്രതിമാസം 7,600 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നാനോയില്‍ പിഴച്ചത് തിരുത്താന്‍ ടാറ്റ; അണിയറയില്‍ ഒരുങ്ങുന്നത് ഹാച്ച് ബാക്ക് ശ്രേണിയിലെ പുതിയ എതിരാളി
Rushlane

ടാറ്റയുടെ പുതിയ മോഡല്‍ അല്‍ട്രോസില്‍ നല്‍കിയിട്ടുള്ള അല്‍ഫ (അജൈല്‍ ലൈറ്റ് ഫ്ളെക്സിബിള്‍ അഡ്വാന്‍സ്ഡ്, ALFA) പ്ലാറ്റ്ഫോമില്‍ തന്നെയായിരിക്കും ഈ വാഹനം ഒരുക്കുക. ടാറ്റയുടെ ടിയാഗോ, ടിഗോര്‍ വാഹനങ്ങള്‍ക്കും ഈ പ്ലാറ്റ്ഫോം നല്‍കുമെന്നാണ് സൂചന. പുതിയ അല്‍ഫ അടിത്തറ യാഥാര്‍ത്ഥ്യമായതോടെ ഒരേ പ്ലാറ്റ്ഫോമില്‍ നിന്നും വ്യത്യസ്ത സ്വഭാവ വിശേഷമുള്ള കാറുകള്‍ ചുരുങ്ങിയ സമയംകൊണ്ട് പുറത്തിറക്കാനുള്ള ശേഷി ടാറ്റയ്ക്കുണ്ട്.

1,000 സിസിക്ക് താഴെ എന്‍ജിന്‍ ശേഷിയുള്ള വാഹനമായിരിക്കും ടാറ്റ എത്തിക്കുക. മാരുതി ആള്‍ട്ടോ 800, ഹ്യുണ്ടായി സാന്‍ട്രോ എന്നീ വാഹനങ്ങള്‍ക്ക് പുറമെ, റെനോ ക്വിഡ്, ഡാറ്റ്സണ്‍ റെഡി-ഗോ കാറുകളുമായും ഈ വാഹനം ഏറ്റുമുട്ടും.

അതേസമയം പുതിയ സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ഓള്‍ട്ടോയെ പുതുക്കാനുള്ള തിരക്കിലാണ് മാരുതിയും. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാറാണെങ്കിലും ഒരേ അവതാരത്തില്‍ ഓള്‍ട്ടോ തുടരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ പരിഭവം കൂടി പുതിയ ആള്‍ട്ടോ പതിപ്പില്‍ കമ്പനി പരിഹരിക്കും. 2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി കാഴ്ച്ചവെച്ച ഫ്യൂച്ചര്‍-S കോണ്‍സെപ്റ്റാണ് പുതിയ ഓള്‍ട്ടോയ്ക്ക് പ്രചോദനം. സമകാലിക ഹാച്ച്ബാക്ക് സങ്കല്‍പ്പങ്ങളില്‍ നിന്നുമാറി മൈക്രോ ക്രോസ്ഓവര്‍ ശൈലി മോഡലിന് കമ്പനി നല്‍കും. പുതുതലമുറ മാരുതി കാറുകള്‍ ഉപയോഗിക്കുന്ന ഹാര്‍ട്ടെക്റ്റ് (HEARTECT) അടിത്തറ പുത്തന്‍ ഓള്‍ട്ടോയും പങ്കിടും. വലിയ ടയറുകള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, പിന്നില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ മുതലായ വിശേഷങ്ങളെല്ലാം ഓള്‍ട്ടോയില്‍ കരുതാം.

800 സിസി, 1.0 ലിറ്റര്‍ എഞ്ചിന്‍ യൂണിറ്റുകളില്‍ തന്നെയാവും ഓള്‍ട്ടോ തുടരുക. അതേസമയം എഞ്ചിന്‍ യൂണിറ്റുകള്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേങ്ങള്‍ പാലിക്കും. വിപണിയില്‍ മൂന്നുലക്ഷം മുതല്‍ നാലരലക്ഷം രൂപ വരെ കാറിന് വില പ്രതീക്ഷിക്കാം. ആഗോളതലത്തില്‍ 1979 ഒക്ടോബറിലായിരുന്നു ആദ്യ ഓള്‍ട്ടോ കാര്‍ സുസുക്കി വിപണിയില്‍ അവതരിപ്പിച്ചത്. ഐക്കണിക് മോഡലായ ഓള്‍ട്ടോയുടെ നാല്‍പതാം വാര്‍ഷികത്തിലാണ് പുതിയ ഓള്‍ട്ടോ പുറത്തിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018