PRODUCT

  എതിരാളികള്‍ മുഖം മിനുക്കിയതോടെ നിസാന്റെ ‘സണ്ണി’യും മാറ്റത്തിനൊരുങ്ങുന്നു!; മുഖം മിനുക്കലിനൊപ്പം മികച്ച ഡ്രൈവിങ് അനുഭവവും വാഗ്ദാനം 

AutoCarIndia
വിദേശ നിരത്തുകളില്‍ എത്തിയിട്ടുള്ള കിക്സില്‍ നല്‍കിയിരിക്കുന്ന വി പ്ലാറ്റ്ഫോമിലാണ് പുതിയ സണ്ണി എത്തുന്നത്. മുഖം മിനുക്കിയ പതിപ്പില്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമേ നിരത്തില്‍ എത്തുകയുള്ളുവെന്നും റിപ്പോര്‍ട്ട്.

എതിരാളികള്‍ എല്ലാം മുഖം മിനുക്കാന്‍ തുടങ്ങിയതോടെ നിസാന്റെ ജനപ്രീയ സെഡാന്‍ സണ്ണിയും മുഖം മിനുക്കാനൊരുങ്ങുന്നു. ആകര്‍ഷകമായ മാറ്റങ്ങള്‍ വരുത്തിയാകും പുതിയ പതിപ്പ് നിരത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. നീളമുള്ള ഹെഡ്ലൈറ്റും വി ഷേപ്പ്ഡ് ക്രോമിയം ഗ്രില്ലും സ്പോര്‍ട്ടി ബമ്പറും പുതിയ ഡിസൈനിലുള്ള ഫോഗ്‌ലാമ്പുമാണ് മുന്‍വശത്തെ പ്രധാനമാറ്റം. വിദേശ നിരത്തുകളില്‍ എത്തിയിട്ടുള്ള കിക്സില്‍ നല്‍കിയിരിക്കുന്ന വി പ്ലാറ്റ്ഫോമിലാണ് പുതിയ സണ്ണി എത്തുന്നത്.

പുതിയ ഡിസൈനിലുള്ള അലോയി വീലും ഡോറില്‍ നല്‍കിയിട്ടുള്ള ക്ലാഡിങ്ങും ബോഡി കളറില്‍ നിന്ന് മാറിയുള്ള സൈഡ് മിററുമാണ് വശങ്ങളിലെ പ്രത്യേകത. നിലവില്‍ നിരത്തിലുള്ള സണ്ണിയേക്കാള്‍ 50 എംഎം അധിക നീളത്തിലും 2700 എംഎം വീല്‍ ബേസിലിലുമാണ് പുതിയ സണ്ണി എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ അകത്തളത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്റലിജെന്റ് കീ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിവയ്ക്കൊപ്പം ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്റീരിയറില്‍ ഇടം പിടിച്ചിട്ടുണ്ട്. ഡ്യുവല്‍ സോണ്‍ എസി, മള്‍ട്ടി പര്‍പ്പസ് സ്റ്റിയറിങ് വീല്‍ എന്നിവയും അകത്തളത്തിലെ സവിശേഷതകളാണ്. ഡ്യുവല്‍ എയര്‍ബാഗുകള്‍, സ്പീഡ് സെന്‍സിങ്ങ് ഡോര്‍ ലോക്കര്‍, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

നിലവില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാണ് സണ്ണി നിരത്തിലെത്തിയിരിക്കുന്നത്. എന്നാല്‍ മുഖം മിനുക്കിയ പതിപ്പില്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമേ നിരത്തില്‍ എത്തുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 114 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുക. രാജ്യാന്തര വിപണിയില്‍ 1966 മുതല്‍ വിപണിയില്‍ ഉള്ള നിസാന്‍ സണ്ണി 2011ലാണ് ഇന്ത്യയിലെത്തുന്നത്. നിസാന്‍ ഇന്ത്യയുടെ ലൈനപ്പിലെ ഏറ്റവും വില്‍പ്പനയുള്ള മോഡലുകളിലൊന്നാണ് സണ്ണി. മികച്ച ഡ്രൈവിങ്ങ് അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ തരത്തിലാണ് നിസാന്‍ സണ്ണി നിരത്തിലെത്തുക.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018