PRODUCT

ജാവാ ഇതാ എത്തി; ഇന്നു മുതല്‍ കൈമാറുമെന്ന് കമ്പനി; ഡീലര്‍മാരുടെ വിളി കാത്ത് ഉപഭോക്താക്കള്‍  

ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് നാലാം വാരം മുതല്‍ വാഹനം കൈമാറുമെന്ന് ജാവ മോട്ടോര്‍ സൈക്കിള്‍സ് അറിയിച്ചിരുന്നു. 2018 നവംബര്‍ 15 മുതലാണ് ജാവയുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്.

പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷമാണ് ജാവ വീണ്ടും വിപണിയില്‍ എത്തിയിരിക്കുന്നത്. വിപണിയില്‍ എത്തിയതോടെ ജാവയുടെ ഓരോ നീക്കങ്ങളും ആരാധകര്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യയില്‍ തിരിച്ചെത്തിയ ജാവ ബൈക്കുകള്‍ നിരത്തുകള്‍ കീഴടക്കാനൊരുങ്ങുന്നു. ഇതിനോടകം ജാവ, ജാവ 42 മോഡലുകള്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് നാലാം വാരം മുതല്‍ വാഹനം കൈമാറുമെന്ന് ജാവ മോട്ടോര്‍ സൈക്കിള്‍സ് അറിയിച്ചിരുന്നു. തിയതി കൃത്യമായി അറിയിച്ചിട്ടില്ലെങ്കിലും മാര്‍ച്ച് 25 മുതല്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. കമ്പനി അറിയിച്ച് മാര്‍ച്ച് നാലാം വാരം ആരംഭിക്കുന്നത് 25-ാം തിയതി അതായത് ഇന്നു മുതലാണ്. വാഹനം കൈമാറുന്നതിന് മുമ്പ് തന്നെ അതത് ഡീലര്‍ഷിപ്പുകള്‍ ഉപഭോക്താക്കളെ കൈമാറല്‍ വിവരം അറിയിക്കുന്നതായിരിക്കുമെന്നും ജാവ വ്യക്തമാക്കിയിട്ടുണ്ട്.

2018 നവംബര്‍ 15 മുതലാണ് ജാവയുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. ജാവയ്ക്കായി കൂടുതല്‍ ആവശ്യക്കാര്‍ എത്തിയതോടെ തുടര്‍ന്നുള്ള ബുക്കിങ് കമ്പനി താല്‍കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. 2019 സെപ്തംബര്‍ വരെ വിറ്റഴിക്കാനുള്ള ജാവ ബൈക്കുകള്‍ക്ക് ഇതിനോടകം ബുക്കിങ് ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ബുക്ക് ചെയ്തവരില്‍ 23നും 29നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് കൂടുതലുള്ളതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവരെ എത്ര ബുക്കിങ്ങുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞിട്ടില്ല. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഏഴ് ഡീലര്‍ഷിപ്പുകളാണ് ജാവയ്ക്ക് കേരളത്തില്‍ ഉള്ളത്.

ജാവ 42
ജാവ 42

പ്രതിമാസം 7,500 യൂണിറ്റുകളുടെ വില്‍പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുവഴി ആദ്യ വര്‍ഷം 90,000 യൂണിറ്റോളം ജാവ ബൈക്കുകള്‍ നിരത്തിലെത്തും. നിലവില്‍ രണ്ടു മോഡലുകളാണ് ജാവ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ജാവ, ജാവ 42 എന്നീ രണ്ട് മോഡലുകളാണ് ജാവയില്‍ നിന്ന് ആദ്യമെത്തുന്നത്. 1.64 ലക്ഷം രൂപയാണ് ജാവയ്ക്ക് വില. ജാവ 42ന് വില 1.55 ലക്ഷം രൂപയും. ജാവ പെറാക്കെന്ന ബോബര്‍ പതിപ്പിനെ 1.89 ലക്ഷം രൂപയ്ക്ക് കമ്പനി അവതരിപ്പിച്ചെങ്കിലും പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ മോഡല്‍ വില്‍പ്പനയ്ക്ക് എത്തുകയുള്ളൂ.

293 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് ജാവ, ജാവ 42 ബൈക്കുകള്‍ വിപണിയില്‍ എത്തുക. എഞ്ചിന് 27 ബിഎച്ചപി കരുത്തും 28 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് എഞ്ചിനുകളുടെ ഒരുക്കം. ഗിയര്‍ബോക്സ് ആറു സ്പീഡ്. ബ്ലാക്, മറൂണ്‍, ഗ്രെയ് നിറങ്ങള്‍ ജാവയില്‍ അണിനിരക്കും. ജാവ 42ല്‍ ഹാലീസ് ടിയല്‍, ഗലാറ്റിക് ഗ്രീന്‍, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ല്യുമോസ് ലൈം, നെബ്യുല ബ്ലൂ, കോമറ്റ് റെഡ് എന്നീ നിറങ്ങള്‍ തെരഞ്ഞെടുക്കാം.

പെറാക്  
പെറാക്  

ബുള്ളറ്റുകളെ പോലെ വട്ടത്തിലുള്ള ഹെഡ്ലാമ്പും ക്രോം ആവരണമുള്ള ഇന്ധനടാങ്കും പുതിയ ജാവ ബൈക്കുകളുടെയും സവിശേഷതകളാണ്. പരന്ന സീറ്റാണ് ബൈക്കുകള്‍ക്ക്. ഇരട്ട പുകക്കുഴലുകള്‍ പ്രതാപകാല ജാവ ബൈക്കുകളുടെ സ്മരണയുണര്‍ത്തും. ചെയിന്‍ കവര്‍, സ്പോക്ക് വീലുകള്‍, വട്ടത്തിലുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ നീളും ജാവ ബൈക്കുകളിലെ ക്ലാസിക്ക് വിശേഷങ്ങള്‍. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ജ് സംവിധാനമുള്ള ഇരട്ട ഷോക്ക് അബ്സോര്‍ബറുകളും ഇരു മോഡലുകളിലും സസ്പെന്‍ഷന്‍ നിറവേറ്റും.

ജാവാ ഇതാ എത്തി; ഇന്നു മുതല്‍ കൈമാറുമെന്ന് കമ്പനി; ഡീലര്‍മാരുടെ വിളി കാത്ത് ഉപഭോക്താക്കള്‍  

എതിരാളിയില്ലാതെ നിരത്തില്‍ വിലസുന്ന റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിന് വലിയ വെല്ലുവിളിയുമായിട്ടാണ് ജാവ, ജാവ 42 മോഡലുകള്‍ വില്‍പ്പനയ്ക്ക് അണിനിരക്കുന്നത്. തൊണ്ണൂറുകളില്‍ അസ്തമിച്ച ജാവ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ ഇന്നും വന്‍ പ്രചാരമുണ്ട്. ഇതു മുന്നില്‍ക്കണ്ടാണ് മഹീന്ദ്ര വീണ്ടും വാഹനത്തെ നിരത്തിലെത്തിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018