PRODUCT

അഭ്യൂഹങ്ങള്‍ക്ക് വിരാമം! ഹ്യുണ്ടായിയുടെ കുഞ്ഞന്‍ ഹാച്ച്ബാക്കായി ഇയോണ്‍ തുടരില്ലെന്ന് കമ്പനി; എന്‍ട്രി ലെവലില്‍ മത്സരിക്കാന്‍ ഇനി സാന്‍ട്രോ 

എട്ട് വര്‍ഷം നീണ്ട കുതിപ്പിനൊടുവിലാണ് ഇയോണ്‍ നിരത്തൊഴിയാന്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായിയുടെ എന്‍ട്രി ലെവല്‍ വാഹനമായിരുന്നു ഇയോണ്‍.

ഇയോണിന്റെ ഉല്‍പാദനം കമ്പനി അവസാനിപ്പിക്കുമെന്ന് അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ പരന്നു തുടങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കമ്പനി തന്നെ വാഹനം പിന്‍വലിക്കുകയാണെന്ന് ഔദ്യോഗിക വിശദീകരണം നല്‍കിയത്. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായിയുടെ എന്‍ട്രി ലെവല്‍ വാഹനമായിരുന്നു ഇയോണ്‍. എട്ട് വര്‍ഷം നീണ്ട കുതിപ്പിനൊടുവിലാണ് ഇയോണ്‍ നിരത്തൊഴിയാന്‍ ഒരുങ്ങുന്നത്. 2011ലാണ് ഹ്യുണ്ടായി ഈ കുഞ്ഞന്‍ ഹാച്ച്ബാക്കിനെ നിരത്തിലെത്തിച്ചത്.

ഇയോണ്‍ ഉല്‍പാദനം നിര്‍ത്തുമെന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ നേരത്തെ വന്നപ്പോള്‍ ആ അഭ്യൂഹങ്ങള്‍ കമ്പനി തള്ളിയിരുന്നു. പുതിയ സാന്‍ട്രൊ ഇറങ്ങുമ്പോഴും ഇയോണ്‍ ഉത്പാദനം അവസാനിപ്പിക്കില്ല. ഇയോണിനു മുകളില്‍ i10 ഗ്രാന്‍ഡിനു താഴെയായാണ് സാന്‍ട്രൊയുടെ സ്ഥാനം. എന്‍ട്രി ലെവല്‍ വാഹനമായി ഇയോണ്‍ തുടരുമെന്നും ഹ്യുണ്ടായി ഔദ്യോഗികമായി അന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വാഹനം വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നുവെന്ന വാര്‍ത്തകള്‍ വീണ്ടും സജീവമായപ്പോള്‍ ഇപ്പോള്‍ കമ്പനി ഔദ്യോഗിക പ്രതികരണം നടത്തിയിരിക്കുന്നത്.

വാഹനങ്ങളിലെ സുരക്ഷ ശക്തമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷ മാനദണ്ഡങ്ങളും മലിനീകരണം നീയന്ത്രിക്കുന്നതിനായി ബിഎസ് 6 എന്‍ജിനിലേക്ക് മാറുന്നതും ഇയോണിന്റെ പിന്മാറ്റത്തിന് കരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 2011ലാണ് ഹ്യുണ്ടായിയുടെ എന്‍ട്രി ലെവല്‍ വാഹനമായി ഇയോണ്‍ എത്തിയത്. സാന്‍ട്രോയുടെ ഉത്പാദനം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ഇയോണ്‍, നിരത്തില്‍ വന്‍ നേട്ടവുമുണ്ടാക്കിയിരുന്നു. മികച്ച ഫീച്ചറുകളും കിടിലന്‍ സ്‌റ്റൈലുമായി എത്തിയ കാര്‍ വളരെ പെട്ടെന്നു തന്നെ സൂപ്പര്‍ഹിറ്റായി മാറി. ഇന്ത്യയിലും സൗത്ത് കൊറിയയിലുമായി വികസിപ്പിച്ച കാര്‍ ഫിലിപ്പിന്‍സ്, ചിലെ, പാനമ, കോളംബിയ തുടങ്ങിയ നിരവധി രാജ്യാന്തര വിപണികളില്‍ വില്‍പ്പനയിലുണ്ട്. 0.8 ലീറ്റര്‍, 1 ലീറ്റര്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഇയോണ്‍ വിപണിയിലുള്ളത്.

0.8 ലിറ്റര്‍ എന്‍ജിന്‍ 814 സിസിയില്‍ 55 ബിഎച്ച്പി കരുത്തും 75 എന്‍എം ടോര്‍ക്കും, 1.0 ലിറ്റര്‍ എന്‍ജിന്‍ 998 സിസിയില്‍ 68 ബിഎച്ച്പി കരുത്തും 94 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. മാരുതി ആള്‍ട്ടോ 800, റെനോ ക്വിഡ്, ഡാറ്റ്സണ്‍ റെഡി-ഗോ എന്നീ വാഹനങ്ങളുമായാണ ഇയോണ്‍ നിരത്തില്‍ മത്സരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018