PRODUCT

മാറ്റങ്ങളൊക്കെയുണ്ടേ, നിരത്തില്‍ നിറസാന്നിധ്യമാകാന്‍ അംബാസിഡര്‍ തിരിച്ചെത്തുന്നു! 

ബ്രിട്ടീഷ് കാര്‍ മോറിസ് ഓക്‌സ്‌ഫോഡിനെ അടിസ്ഥാനമാക്കിയാണ് 1957ല്‍ അംബാസിഡര്‍ കാറുകള്‍ നിര്‍മ്മാണം തുടങ്ങിയത്. 2022 ഓടെ നിരത്തിലെത്തുന്ന മോഡല്‍ ഇലക്ട്രിക് മോഡലായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ നിരത്തുകളില്‍ വീണ്ടും നിറസാന്നിധ്യമാകാന്‍ അംബാസിഡര്‍ തിരിച്ചെത്തുന്നു. 2022 ഓടെ വാഹനത്തെ കമ്പനി നിരത്തിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിരത്തെഴിഞ്ഞവരൊക്കെ തിരികെ എത്താന്‍ തുടങ്ങിയതോടെയാണ് ഒരു കാലത്ത് നിറസാന്നിധ്യമായിരുന്ന അംബാസിഡര്‍ കാറുകളും തിരിച്ചെത്തുന്നത്. 1960-70 കാലഘട്ടത്തിന് ഇടയ്ക്കാണ് അംബാസിഡര്‍ നിരത്തിലെത്തുന്നത്. അധികം താമസിക്കാതെ തന്നെ അംബാസിഡര്‍ സാധാരണക്കാരുടെ മനസ്സില്‍ ഇടം നേടുകയും ചെയ്തു.

എണ്‍പതുകളില്‍ ഇന്ത്യന്‍ നിരത്തുകള്‍ അടക്കിവാണിരുന്ന അംബാസഡര്‍ 2014 ഓടെയാണ് കളം വിട്ടത്. എണ്‍പതുകളുടെ പകുതിയോടെ മാരുതി 800 എത്തിയതാണ് അംബാസിഡറിന്റെ വിപണി ഇടിഞ്ഞത്. പിന്നാലെ വിദേശ മോഡലുകള്‍ എത്തിയതോടെ നിരത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. അടുത്തിടെയാണ് അംബാസിഡറിനെ ഫ്രഞ്ച് കമ്പനിയായ പ്യൂഷോ ഏറ്റെടുക്കുന്നത്. ഇനിമുതല്‍ ഫ്രഞ്ച് കമ്പനിയായിരിക്കും വാഹനത്തെ നിരത്തിലെത്തിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ഓടെ നിരത്തിലെത്തുന്ന മോഡല്‍ ഇലക്ട്രിക് മോഡലായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വാഹനത്തെ ഇലക്ട്രിക് പരിവേഷത്തോടെ അവതരിപ്പിക്കുമെന്നാല്ലാതെ കൂടുതല്‍ സൂചനകളൊന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. വാഹനത്തെ വീണ്ടും നിരത്തിലെത്തുക്കും എന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് കമ്പനി ഇത്തരത്തിലൊരു സൂചന നല്‍കിയിരിക്കുന്നത്.

80 കോടി രൂപയ്ക്കാണ് ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ് ബ്രാന്‍ഡ് പ്യൂഷെയ്ക്ക് കൈമാറിയത്. ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സായിരുന്നു ഇന്ത്യന്‍ നിരത്തുകളില്‍ അംബാസഡറിനെ അവതരിപ്പിച്ചത്. വിശാലമായ അകത്തളവും സുഖകരമായ യാത്രയും പ്രദാനംചെയ്തുകൊണ്ട് എണ്‍പതുകളില്‍ ഇന്ത്യന്‍ നിരത്തുകള്‍ അടക്കിവാണിരുന്ന കാറായിരുന്നു അംബാസഡര്‍. 2014 മെയ് മാസത്തിലാണ് ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ് അംബാസിഡര്‍ കാറുകളുടെ നിര്‍മ്മാണം അവസാനിപ്പിച്ചത്. വില്‍പ്പനയില്‍ വന്‍ ഇടിവ് നേരിട്ടതാണ് ഉത്പാദനം നിര്‍ത്താന്‍ ഇടയായത്. ഒരു കാലത്ത് ഇന്ത്യക്കാരുടെ ജനപ്രിയ കാറായിരുന്ന അംബാസിഡര്‍ പോലൊരു ബ്രാന്‍ഡ് നാമത്തിന് പ്യൂഷോയെ ജനകീയമാക്കാന്‍ സാധിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം.

ഇത് മൂന്നാം തവണയാണ് പ്യൂഷോ ഇന്ത്യയിലേക്ക് വരുന്നത്. പ്രീമിയര്‍ ഓട്ടോമൊബീല്‍സുമായുള്ള സംയുക്ത സംരംഭവുമായിട്ടായിരുന്നു പിഎസ്എ ഗ്രൂപ്പിന്റെ ആദ്യ വരവ്. പ്യൂഷോ 309 എന്ന ഒറ്റ മോഡലിനു ശേഷം തൊണ്ണൂറുകളോടെ ഇന്ത്യന്‍ വിപണിയോടു വിട പറഞ്ഞ കമ്പനി രണ്ടാം തവണ പുതിയ പ്ലാന്റ് സ്ഥാപിക്കാനായി 2011ല്‍ ഗുജറാത്തില്‍ സ്ഥലം വാങ്ങിയിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. മൂന്നാം വരവില്‍ പ്രധാനമായും ഇന്ത്യന്‍ വിപണിക്കായി വികസിപ്പിക്കുന്ന കാര്‍ മറ്റ് ആസിയാന്‍ വിപണികളിലും ആഫ്രിക്കന്‍ വിപണികളിലും പിഎസ്എ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടീഷ് കാര്‍ മോറിസ് ഓക്‌സ്‌ഫോഡിനെ അടിസ്ഥാനമാക്കിയാണ് 1957ല്‍ അംബാസിഡര്‍ കാറുകള്‍ നിര്‍മ്മാണം തുടങ്ങിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018