PRODUCT

‘ഇനിയും ഇത് തന്നെ ചോദിച്ചോണ്ടിരിക്കരുതേ’; ഒടുവില്‍ മൈലേജ് വെളിപ്പെടുത്തി ജാവ  

ജാവ 42
ജാവ 42

അടുത്ത കാലത്ത് ജാവയുടെ അത്ര ചര്‍ച്ച ചെയ്യപ്പെടുകയും വാര്‍ത്തയാകുകയും ചെയ്ത ടൂ വീലര്‍ വേറെയുണ്ടോയെന്ന് സംശയമാണ്. പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം ജാവ തിരിച്ചെത്തുകയാണെന്ന പ്രഖ്യാപനം മുതല്‍ കാത്തിരിപ്പ് തുടങ്ങിയതാണ് ആരാധകര്‍. ജാവയുടെ രണ്ടാം വരവിലെ ലുക്ക്, സവിശേഷതകള്‍, വേരിയന്റുകള്‍ തുടങ്ങിയവയേക്കുറിച്ചെല്ലാമുള്ള വിവരങ്ങള്‍ വലിയൊരു വിഭാഗം വാഹനപ്രേമികള്‍ കൃത്യമായി പിന്തുടരുന്നുണ്ടായിരുന്നു. റെക്കോഡ് ബുക്കിങ്ങിനും കട്ട വെയ്റ്റിങ്ങിനും ശേഷം പുതിയ ജാവകള്‍ നിരത്തുകളിലെത്തി തുടങ്ങി. ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ടുകള്‍ അതിന് മുമ്പേ പുറത്തുവന്നെങ്കിലും ഒരു കാര്യം മാത്രം അറിയാനുണ്ടായിരുന്നു.

പ്രഖ്യാപനം മുതല്‍ ക്ലാസിക് ലെജന്‍ഡ്‌സിനെ പൊറുതിമുട്ടിച്ചിരുന്ന ചോദ്യം 'മൈലേജ് എത്ര?' എന്നതായിരുന്നു. തങ്ങളുടെ ഫേസ്ബുക്ക് പേജിലും ട്വിറ്റര്‍ ഹാന്‍ഡിലിലും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലുമെല്ലാം വന്നുകൊണ്ടിരുന്ന ചോദ്യത്തില്‍ നിന്ന് നൈസായി ഒഴിഞ്ഞിരുന്ന ജാവ ഒടുവില്‍ ഉത്തരം പറഞ്ഞിരിക്കുകയാണ്.

നിങ്ങളില്‍ ഒരുപാട് പേര്‍ ഇത് ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജാവയ്ക്കും ജാവ 42യിനും എആര്‍എഐ സാക്ഷ്യപ്പെടുത്തുന്ന ഇന്ധനക്ഷമത 37.5 കിലോമീറ്റര്‍/ലിറ്റര്‍ ആണ്. നിങ്ങളുടെ അന്വേഷണങ്ങള്‍ക്ക് ഇത് ഉത്തരമാകുമെന്ന് കരുതുന്നു.  
ജാവ മോട്ടോര്‍സൈക്കിള്‍സ്  

ഡെലിവറി തുടങ്ങിയിട്ടും മൈലേജിന്റെ കാര്യത്തില്‍ പ്രതികരിക്കാത്തതെന്തേ? നിശ്ശബ്ദതയേന്തേ എന്ന ചോദ്യത്തിനായിരുന്നു ജാവയുടെ മറുപടി ട്വീറ്റ്. 37.5 കി.മീ എന്ന മറുപടിയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പറഞ്ഞതില്‍ കുറവായിരിക്കുമെന്ന് ചിലരും കൂടുതലായിരിക്കുമെന്ന് മറ്റൊരു കൂട്ടരും പറയുന്നു. മൈലേജ് പ്രശ്‌നമേയല്ലെന്ന് പറയുന്നവരുമുണ്ട് കൂട്ടത്തില്‍. വണ്ടി ഇതുവരെ കിട്ടാത്തതില്‍ പരാതി പറയുന്നവരുമുണ്ട്.

2019 സെപ്തംബര്‍ വരെ വിറ്റഴിക്കാനുള്ള ജാവ ബൈക്കുകള്‍ക്ക് ഇതിനോടകം ബുക്കിങ് ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ബുക്ക് ചെയ്തവരില്‍ 23നും 29നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് കൂടുതലുള്ളതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവരെ എത്ര ബുക്കിങ്ങുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞിട്ടില്ല. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഏഴ് ഡീലര്‍ഷിപ്പുകളാണ് ജാവയ്ക്ക് കേരളത്തില്‍ ഉള്ളത്.

പ്രതിമാസം 7,500 യൂണിറ്റുകളുടെ വില്‍പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുവഴി ആദ്യ വര്‍ഷം 90,000 യൂണിറ്റോളം ജാവ ബൈക്കുകള്‍ നിരത്തിലെത്തും. നിലവില്‍ ജാവ, ജാവ 42 എന്നീ രണ്ട് മോഡലുകളാണ് നിരത്തിലിറക്കിയിരിക്കുന്നത്. 1.64 ലക്ഷം രൂപയാണ് ജാവയ്ക്ക് വില. ജാവ 42ന് വില 1.55 ലക്ഷം രൂപയും. ജാവ പെറാക്കെന്ന ബോബര്‍ പതിപ്പിനെ 1.89 ലക്ഷം രൂപയ്ക്ക് കമ്പനി അവതരിപ്പിച്ചെങ്കിലും പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ മോഡല്‍ വില്‍പ്പനയ്ക്ക് എത്തുകയുള്ളൂ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018