PRODUCT

ക്വിഡിനെ വലുതാക്കാന്‍ ഫ്രഞ്ച് കുടുംബം! പേര് ‘ട്രൈബര്‍’,വില 5 ലക്ഷം മുതല്‍, ജൂലൈയില്‍ വിപണിയില്‍ 

ക്വിഡ് ഹാച്ച്ബാക്കിലേതിന് സമാനമായ സിഎംഎഫ്എ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. ക്വിഡുമായി ചെറിയ സാമ്യമുണ്ടാകുമെങ്കിലും പൂര്‍ണമായും പുതിയ വാഹനമായിരിക്കും.

വരാനിരിക്കുന്ന പുതിയ എംപിവിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ. ക്വിഡിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ എംയുവിയുമായി റെനൊ വിപണിയില്‍ എത്തുന്നത്. 'ട്രൈബര്‍' എന്ന് കമ്പനി പേരിട്ടിരിക്കുന്ന പുതിയ എംപിവി 2019 ജൂലൈയില്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്വിഡ് ഹാച്ച്ബാക്കിലേതിന് സമാനമായ സിഎംഎഫ്എ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. വാഹനത്തിന്റെ രേഖചിത്രവും റെനോ പുറത്തുവിട്ടിട്ടുണ്ട്. ഏകദേശം 5.3 ലക്ഷം മുതല്‍ 8 ലക്ഷം വരെയായിരിക്കും ട്രൈബറിന്റെ വില.

ക്വിഡുമായി ചെറിയ സാമ്യമുണ്ടാകുമെങ്കിലും പൂര്‍ണമായും പുതിയ വാഹനമായിരിക്കും ട്രൈബര്‍. ക്വിഡിനെപ്പോലെ തന്നെ ട്രൈബറിനും സെഗ്മെന്റിലെ ഏറ്റവും മികച്ച ലുക്ക് നല്‍കാനാണ് കമ്പനി ശ്രമിക്കുക. ഇന്ത്യയില്‍ റെനോ വില്‍ക്കുന്ന കാറുകളില്‍ ഡസ്റ്ററിനും ക്വിഡിനുമിടയിലായിരിക്കും പുത്തന്‍ റെനോ എംപിവി സ്ഥാനം കണ്ടെത്തുക. നാല് മീറ്ററില്‍ താഴെയുള്ള പുതിയ ട്രൈബര്‍ എംപിവി, റെനോയുടെ തന്നെ ലോഡ്ജിയെക്കാളും ചെറുതായിരിക്കും. വിങ് ശൈലിയിലുള്ള നോസ് ഗ്രില്ല്, ഹെഡ്ലാമ്പുകള്‍ക്ക് താഴെയായി സ്ഥാനം പിടിക്കുന്ന എല്‍ഇഡി ഡിആര്‍എല്ലുകള്‍, റൂഫ് റെയിലുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയെല്ലാം വാഹനത്തിന്റെ എക്സ്റ്റീരിയറിലെ സവിശേഷതകളാണ്.

ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, റിവേഴ്‌സ് ക്യാമറ എന്നിവയും ഉണ്ടാകും. സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗ് കൂടാതെ സൈഡ് എയര്‍ബാഗുകളും സ്പീഡ് വാണിങ് സിസ്റ്റവുമുണ്ടാകും. മൂന്ന് നിരയിലായിരിക്കും ട്രൈബറിലെ സീറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്വിഡില്‍ ഉപയോഗിക്കുന്ന 1 ലീറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്റെ കരുത്തുകൂടിയ വകഭേദവും 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സും ട്രൈബറില്‍ ഇടംപിടിക്കും. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും വാഹനത്തില്‍ ഇടം കണ്ടെത്തിയേക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും ഡീസല്‍ എന്‍ജിനും. വിപണിയില്‍ ഡാറ്റസണ്‍ ഗൊ, മാരുതി സുസുക്കി എര്‍ട്ടിഗ എന്നിവയ്ക്കായിരിക്കും ട്രൈബറിന്റെ എതിരാളികള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018