SOCIAL EDIT

വനിതാമതില്‍ ഉയരട്ടെ, നീതി ബോധത്തിന്റെ പിന്‍ബലത്തില്‍ 

വനിതാമതിലിനെ ഞങ്ങള്‍ കാണുന്നത് കേരളത്തെ കീഴടക്കാന്‍ ശ്രമിക്കുന്ന ആചാരസംരക്ഷണ -സ്ത്രീ വിരുദ്ധ രാഷ്ട്രീയത്തിനെതിരായ ചെറുത്തുനില്‍പ്പ് എന്ന നിലയിലാണ്. എംപി ബഷീര്‍ എഴുതുന്ന സോഷ്യല്‍ എഡിറ്റ്

പുതുവല്‍സര ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈയില്‍ കേരളത്തിന്റെ ദേശീയ പാതയില്‍ തീര്‍ക്കാന്‍ പോകുന്ന വനിതാമതില്‍ സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്. വനിതാമതില്‍ ശബരിമലയുമായി ബന്ധപ്പെട്ടല്ലെന്ന് സ്ഥാപിക്കാന്‍ സംസ്ഥാനത്തെ പല മന്ത്രിമാരും ഇടതു നേതാക്കളും ശ്രമിച്ചെങ്കിലും ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതില്‍ വ്യക്തത വരുത്തിയിരുക്കുന്നു. ശബരിമലയുമായി ബന്ധപ്പെട്ടാണ് വനിതാമതിലെന്ന് അദ്ദേഹം വൈകിയാണെങ്കിലും നിലപാടെടുത്തത് സ്വാഗതാര്‍ഹമാണ്.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിവിധി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച പ്രായോഗിക നടപടികള്‍ സംശയങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇന്നലെയും ശബരിമലയിലെത്തിയ രണ്ട് യുവതികളെ ഉപദേശിച്ച് തിരിച്ചയക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്.

സ്ത്രീകള്‍ മലകയറുന്നതില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും ചില ഇടതു നേതാക്കള്‍ക്കുമുള്ള അതൃപതി അവര്‍ പലവട്ടം വ്യക്തമാക്കിയതുമാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ശക്തമായ നിലപാട് സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് പരസ്യമായി സ്വീകരിക്കുമ്പോഴും ഇക്കാര്യത്തില്‍ നിയമം നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടോ എന്ന കാര്യത്തില്‍ സംശയങ്ങളുണ്ട്.  ആചാര സംരക്ഷകരുടെ സമ്മര്‍ദ്ദമാണോ ഇതിന് കാരണമെന്ന് വ്യക്തമല്ല.

ശബരിമലയിലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കേരളത്തിലുണ്ടായ കോലാഹലങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹമാണ് എന്ന അവകാശവാദത്തെ ചോദ്യം ചെയ്യുന്നതാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ ഇടതുപക്ഷം ഒഴികെയുള്ള പ്രസ്ഥാനങ്ങള്‍ പൊതുവില്‍ സ്വീകരിച്ച നിലപാട് അങ്ങേയറ്റം അപകടകരവും ഒരു സമൂഹം എന്ന നിലയില്‍ നമ്മുടെ മുന്നോട്ടുപോക്കിനെ തടയിടുന്നതുമാണ്. വര്‍ഗീയതയും സ്ത്രീ വിരുദ്ധതയും പഴഞ്ചന്‍ മൂല്യങ്ങളോടുള്ള പ്രതിപത്തിയുമാണ് ആചാര സംരക്ഷണം എന്ന നിലയില്‍ പുറത്തുവന്നത്.

വനിതാമതിലിനെ ഞങ്ങള്‍ കാണുന്നത് കേരളത്തെ കീഴടക്കാന്‍ ശ്രമിക്കുന്ന ആചാരസംരക്ഷണ -സ്ത്രീ വിരുദ്ധ രാഷ്ട്രീയത്തിനെതിരായ ചെറുത്തുനില്‍പ്പ് എന്ന നിലയിലാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രായോഗികമായി സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന പല നിലപാടുകളോടും അങ്ങേയറ്റം വിയോജിച്ചുകൊണ്ടു തന്നെ, വിശാലാര്‍ത്ഥത്തില്‍ വനിതാമതിലിനൊപ്പം നില്‍ക്കേണ്ടത് കേരളത്തെ നീതി പൂര്‍വ സമൂഹമായി മാറ്റിയെടുക്കുന്നതിന് ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു.  വര്‍ഗീയ, സ്ഥാപിത താല്‍പര്യക്കാരുടെ സമ്മര്‍ദ്ദത്തില്‍ ഇടറിപോകുന്ന നിലപാടാവാരുത് ഭരണഘടനാ ബാധ്യതയുള്ള സര്‍ക്കാരില്‍നിന്നുണ്ടാകേണ്ടത്..

വനിതാമതില്‍ ഉയര്‍ന്ന് കഴിഞ്ഞാല്‍ മുഖ്യമന്ത്രിയും സര്‍ക്കാരും അതില്‍ പങ്കെടുക്കുന്നവര്‍ക്കും ലോകത്തിനും നല്‍കേണ്ട വാക്ക് ശബരിമലയില്‍ എത്തുന്ന ഏത് സ്ത്രീക്കും പ്രവേശനം സാധ്യമാക്കുന്ന നടപടികള്‍ എടുക്കുമെന്നതാണ്. മുഖ്യമന്ത്രി അത് ഇന്ന് പറഞ്ഞിട്ടുണ്ട്. അത്  പ്രാവര്‍ത്തികമാക്കുകയെന്നതാണ് പ്രധാനം.

വനിതാ മതിലിനു കിട്ടുന്ന പിന്തുണ ഭരണഘടന ബാധ്യത നിറവേറ്റാന്‍ സര്‍ക്കാരിന് മേലുള്ള സമ്മര്‍ദ്ദം കൂടിയാണ്. ആ ഉത്തരവാദിത്തം നിറവേറ്റുമെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. വര്‍ഗീയ സ്ത്രീവിരുദ്ധ നിലപാടുകാരുടെ യുക്തി കടമെടുത്ത് സ്ത്രീ പ്രവേശനത്തിനെതിരെ സംസാരിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് കേട്ട് നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനിതാമതില്‍ ആചാരസംരക്ഷണക്കാരുടെ സമ്മര്‍ദ്ദത്തില്‍ അടിപതറിപോകുന്ന ഇടത് മന്ത്രിമാര്‍ക്ക് നിലപാട് തിരുത്താനുള്ള അവസരം കൂടിയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018